
‘എന്റെ മനസ് അതിലില്ല’ ! കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കല്‍പ്പമാണ് എനിക്കുള്ളത് ! ആ വാക്കുകൾ !!
മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് നരേന്ദ്ര പ്രസാദ്, ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന എത്രയോ കഥാപാത്രങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചിരുന്നു.മലയാള സിനിമ ചരിത്രത്തിൽ എഴുതപെട്ട നാമധേയം. കൊമേഡിയൻ, വില്ലൻ, സഹ നടൻ എന്നിങ്ങനെ ഏതു വേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച കലാകാരൻ, പക്ഷെ അദ്ദേഹത്തിന്റെ നഷ്ട്ടം ഇന്നും സിനിമയിൽ പ്രതിഫലിക്കുന്നു. നാടകകൃത്ത്, നാടക സംവിധായകന്, സാഹിത്യ നിരൂപകന്, അധ്യാപകന് എന്നീ നിലകളിലൊക്കെ പ്രതിഭ തെളിയിച്ചതിനു ശേഷമാണ് ക്യാമറയ്ക്കു മുന്നിലേക്ക് അദ്ദേഹം എത്തിയത്
ആ ഗംഭീ ര്യമുള്ള മുഖം ഒരിക്കലും മലയാള സിനിമ മറക്കില്ല, എത്ര എത്ര സിനിമകൾ ഇപ്പോഴും നമ്മുടെ മനസിൽ അങ്ങനെ നിലനിൽക്കുന്നു. അനിയൻ ബാബ ചേട്ടൻ ബാബ, ആറാം തമ്പുരാൻ, മേലെപ്പറമ്പില്‍ ആണ്‍വീട്, ഏകലവ്യന് ഉള്‍പ്പെടെയുളള സിനിമകളിലെ നരേന്ദ്രപ്രസാദിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു നടൻ എന്നതുപരി അദ്ദേഹം വളരെ സമർഥനായ അദ്ധ്യാപകനും, ഒരു സംവിധയകനും എഴുത്തുകാരനുമാണ്.
അദ്ദേഹം സിനിമയിൽ സജീവമായിരുന്ന കാലഘട്ടത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കച്ചവട സിനിമയിലാണ് ഞാന്‍ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ് അതിലില്ല. സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കല്‍പ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ, എങ്കിലും നല്ല കഥാമൂല്യമുള്ള ചിത്രങ്ങൾ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.. എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇടക്ക് അദ്ദേഹത്തിന്റെ ഓർമകൾ ബന്ധുവായ ശശികുമാര്‍ തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ, നാടകമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട മേഖല, എല്ലാത്തിലുമുപരി നല്ലൊരു ആദ്യാപകനാണ്, ഏവർക്കും പ്രിയപെട്ടവൻ, അദ്ദേഹത്തിന്റെ ഭാര്യ ആനന്ദവല്ലി, ഞങ്ങൾ നന്ദ ചേച്ചി എന്നാണ് വിളിച്ചിരുന്നത്. ഇവർക്ക് രണ്ട് കുട്ടികളാണ്. ദീപ പ്രസാദും ദിവ്യ പ്രസാദും’.. ദീപ കുടുംബത്തോടൊപ്പം ഇപ്പോൾ ആസ്ട്രേലിയലിലാണ്. ദിവ്യ തനറെ ഭർത്താവിനും കുടുംബത്തിനൊപ്പം ദുബായിലും.
നാട്ടിലെ അദ്ദേഹത്തിന്റെ വീട്ടിൽ ഇപ്പോൾ ആരുമില്ല, അവരെല്ലാം ഇടക്കെങ്ങാനും നാട്ടിൽ വരുമ്പോഴാണ് ഇവിട ഈയൊരു ആളനക്കം ഒക്കെ ഉണ്ടാകുന്നത്, നാടും വീടും ഒരുപാട് സ്നേഹിച്ചിരുന്ന ആളായിരുന്നു, ഞാൻ പിന്നെ ഇടക്കൊക്കെ അവിടേക്ക് വന്നുപോകും. പ്രസാദേട്ടൻ വളരെ സോഫ്റ്റാണ്, കാണുമ്പോൾ പരുക്കനായ തോന്നുമെങ്കിലും തമാശകൾ ഒക്കെ പറയുന്ന ഒരു രസികൻ. പിന്നെ എന്ത് കാര്യവും എല്ലാവരോടും വെട്ടി തുറന്ന് പറയും. അത് ഇനി ആരോടായാലും. ഒന്നും മനസ്സിൽ വെച്ച് പെരുമാറില്ല.
ഇന്നും മിനിസ്ക്രീനിൽ അദ്ദേഹത്തിന്റെ സിനിമകളായും കഥാപാത്രങ്ങളും വൻ വിജയമാണ്, പൈതൃകം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, യാദവം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത്, ഞങ്ങള്‍ സന്തുഷ്ടരാണ്, ഉസ്താദ്, വാഴുന്നോര്‍, വണ്മാന് ഷോ പോലുളള ചിത്രങ്ങളെല്ലാം നരേന്ദ്ര പ്രസാദിന്റെതായി ശ്രദ്ധിക്കപ്പെട്ട മറ്റു സിനിമകളാണ്. കുളപ്പുള്ളി അപ്പൻ ഇപ്പോഴും ആവേശം ഉണർത്തുന്ന കഥാപാത്രമാണ്. 2003 ലാണ് അദ്ദേഹത്തെ മലയാള സിനിമക്ക് നഷ്ടമാകുന്നത്. ഇപ്പോൾ നരേന്ദ്രപ്രസാദിനെ കുറിച്ചുളള ചില ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ ബന്ധുവായ ശശികുമാര്‍ തുറന്ന് പറയുകയാണ്.
Leave a Reply