
എന്റെ മകന്റെ ജീവിതം തകർത്തത് ഞാനാണ് ! ഒരു വലിയ തെറ്റായിപ്പോയി ! അവനോട് ബഹുമാനമാണ് ! ത്യാഗരാജ് പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യ മുഴുവൻ ആരാധിച്ച നടനായിരുന്നു പ്രശാന്ത്. തമിഴകത്തെ സൂപ്പർ സ്റ്റാറായി മാറിയ പ്രശാന്തിന്റെ കരിയർ പക്ഷെ ഇടക്ക് വെച്ച് സിനിമ ലോകത്തുനിന്ന് തന്നെ അദ്ദേഹം ഒരു വലിയ ഇടവേള എടുത്തിരുന്നു. അതുപോലെ നടന്റെ അച്ഛനും നമുക്ക് ഏറെ പ്രയങ്കരനായ അഭിനേതാവും സംവിധായകനും, കലാ സംവിധായകനുമായ ത്യാഗരാജാണ്. അച്ഛന്റെ ലേബലിൽ കൂടി തന്നെയാണ് മകൻ സിനിമയിൽ എത്തിയത് എങ്കിലും തന്റെ കഴിവ് കൊണ്ട് പെട്ടെന്ന് തന്നെ നടൻ എന്ന നിലയിൽ ശ്രദ്ധ നേടാൻ പ്രശാന്തിന് കഴിഞ്ഞു.
ഇപ്പോഴതായ തന്റെ മകന്റെ ജീവിതത്തിൽ സംഭവിച്ചത് ആദ്യമായി തുറന്ന് പറയുകയാണ് ത്യാഗരാജ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പ്രശാന്തിനോട് ഒരു മകന് എന്നതിലപ്പുറം ഉള്ള ബഹുമാനം ഉണ്ട്. എല്ലാത്തിലും വളരെ കൃത്യത കാണിച്ചിരുന്ന, എല്ലാവരോടും ബഹുമാനം ഉള്ള വ്യക്തിയായിരുന്നു പ്രശാന്ത്. പക്ഷെ എന്റെ മകന് പ്രതീക്ഷിച്ച നിലയില്‍ ഉയരാൻ കഴിഞ്ഞില്ല. പ്രശാന്തിന് വേണ്ടിയാണ് ഞാന്‍ അഭിനയം നിര്‍ത്തിയത് . തന്റെ സിനിമകള്‍ മകനെ ബാധിക്കരുത് എന്നതിനാല്‍ ഞാൻ മനപൂര്‍വ്വം സിനിമകളില്‍ നിന്നും വിട്ടു നിന്നു.
അന്ന് മകന്റെ പല ചിത്രങ്ങളും നടൻ അജിത്തിന് പോയിരുന്നു. മുരഗദോസ് ആദ്യമായി സംവിധാനം ചെയ്ത ‘ധീന’ എന്ന ചിത്രത്തിലേക്ക് ആദ്യം നായകനായി തീരുമാനിച്ചിരുന്നത് പ്രശാന്തിനെ ആയിരുന്നു, പക്ഷെ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്ന പ്രശാന്ത് ഈ ചിത്രത്തിന് വേണ്ടി പെട്ടെന്ന് ആ ചിത്രം തീർക്കാൻ നോക്കിയെങ്കിലും അപ്പോഴേക്കും ആ ചിത്രം അജിത്തിന്റെ നായകനാക്കി ചെയ്തു, ആ ചിത്രമാണ് അജിത്തിന്റെ കരിയറിലെ വളർച്ചയുടെ തുടക്കം, അതിനു ശേഷം പ്രശാന്തിന്റെ ഒന്ന് രണ്ടു ചിത്രങ്ങൾ അജിത്തിന് തന്നെ പോയിരുന്നു.

മകന്റെ ജീവിതവും കരിയറും ഒരുപോലെ നശിപ്പിച്ചത് അവന്റെ വിവാഹമായിരുന്നു. എന്റെ കുഞ്ഞിന്റെ കല്യാണം ഞങ്ങള്‍ക്ക് പറ്റിയ അബദ്ധമാണ്. അച്ഛനും അമ്മയും കണ്ടുപിടിയ്ക്കുന്ന പെണ്‍കുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അവൻ പറഞ്ഞിരുന്നു. പ്രണയിച്ച് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നുവെങ്കില്‍ അവന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു എന്നാണ് ത്യാഗരാജന് പറയുന്നത്. നല്ല കുടുംബമായിരുന്നു അത്. എല്ലാവരും ഡോക്ടേഴ്സ് ആണ്. അടുത്ത ബന്ധുവിലൂടെ വന്ന വിവാഹ ആലോചന ആയതിനാല്‍ അധികം അന്വേഷിച്ചിരുന്നില്ല. അതാണ് ഞങ്ങള്‍ പ്രശാന്തിനോട് ചെയ്ത ഏറ്റവും വലിയ തെറ്റ്. ആ പെണ്‍കുട്ടി നേരത്തെ വിവാഹം ചെയ്തതായിരുന്നു അക്കാര്യം മറച്ച് വച്ചുകൊണ്ടാണ് പ്രശാന്തുമായുള്ള വിവാഹം നടന്നത്. പക്ഷെ അത് ഞങ്ങൾ അറിഞ്ഞിരുന്നില്ല.
ഇപ്പോഴും ആ കാര്യം ഞങ്ങൾക്ക് അത്ര ഉറപ്പില്ല, ആദ്യ വിവാഹത്തിന്റെ കുറ്റബോധം കൊണ്ടോ, മറ്റുള്ളവരുടെ സമ്മര്‍ദ്ദം കൊണ്ടോ, പ്രശാന്തിനെ ഉപേക്ഷിച്ച് പോയത് ആ കുട്ടി തന്നെയാണ്. ആ കുട്ടി പോയി കഴിഞ്ഞ്, പ്രശാന്തിന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് ആ കുട്ടിയുടെ വിവാഹം നേരത്തെ നടന്നതാണ് എന്നറിയുന്നത്. പക്ഷെ തങ്ങളുടെ തെറ്റ് മറച്ച് വച്ച് ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രശാന്തിന് എതിരെ കേസ് കൊടുക്കുകയും ഭീകരമായ തുക ജീവനാംശമായി ആവശ്യപ്പെടുകയും ആയിരുന്നു.
[പക്ഷെ ഞങ്ങള്‍ കേ,സ് കൊടുക്കുന്നതിന് മുമ്പേ തന്നെ അവര്‍ കേ,സ് കൊടുത്തു. പക്ഷെ ഞങ്ങളെ ചതിച്ച് ആ പെണ്ണ് മറ്റൊരു വിവാഹം ചെയ്തതിന്റെ രജിസ്റ്റര്‍ ഓഫീസിലെ തെളിവുകള്‍ എല്ലാം ഹാജരാക്കിയപ്പോഴാണ് വിധി പ്രശാന്തിന് അനുകൂലമായി വന്നത്. അന്ന് അത് മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. മകന് അങ്ങനെ ഒരു കല്യാണം ചെയ്തു കൊടുത്തതില്‍ ഞാന്‍ ഇന്നും സങ്കടപ്പെടുന്നു. വിവാഹ ജീവിതത്തിലെ ടോര്‍ച്ചറിങ് ആണ് പ്രശാന്തിന്റെ കരിയറില്‍ വീഴ്ച വരാനും കാരണമായത്. എന്നും ത്യാഗരാജന് പറഞ്ഞു.
Leave a Reply