
നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു ! മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു ! രണ്ടു വിവാഹവും പരാജയം ! പ്രതാപ് പോത്തന്റെ ജീവിതം !
മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേതാക്കളിൽ ഒരാളാണ് പ്രതാപ് പോത്തൻ. അദ്ദേഹം ഒരു നടനനും, സംവിധായകനും, രചയിതാവും നിർമ്മാതാവുമായിരുന്നു. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാള ചിത്രങ്ങളിലും അതുപോലെ തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്നിതാ ഏവരെയും വിഷമിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
സിനിമ ലോകത്തും ആരാധകരെയും ഈ വാര്‍ത്ത ഏറെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴും അദ്ദേഹം സിനിമ രംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരത്തെ സമ്പന്ന കുടുംബത്തില്‍ പിറന്ന ജീവിതത്തില്‍ ഒരു പ്രയാസവും അറിയാതെ വളര്‍ന്ന പ്രതാപ് പോത്തന് എന്ന ജീനിയസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് കുടുംബ ബിസിനസിലെ തകര്‍ച്ചയായിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ പഠനകാലത്താണ് സാമ്പത്തിക ഭദ്രത മുഴുവന്‍ തകര്‍ന്ന് ബിസിനസുകള്‍ ഒന്നൊന്നായി തകരുക ആയിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ പഠനം തുടരുന്നതു തന്നെ ഏറെ പ്രയാസമായി. ഒരു വിധത്തില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിഎ പൂര്‍ത്തിയാക്കി മുംബൈയ്ക്ക് വണ്ടി കയറി. എം.സി.എം എന്ന പരസ്യക്കമ്പനയില്‍ പ്രൂഫ് റീഡറായി തുടക്കം. പിന്നെ കോപ്പി റൈറ്ററായി.

അങ്ങനെ പല പല കമ്പനികൾ മാറി ഒടുവിൽ അദ്ദേഹം മദ്രസിൽ എത്തി. അവിടെ ജോലിക്ക് ഒപ്പം നാടക രംഗത്തും തിളങ്ങി. അങ്ങനെയാണ് അദ്ദേഹത്തെ സംവിധായകൻ ഭരതന്റെ കണ്ണിൽ പെടുന്നത്, ശേഷം ഭരതന്റെ അടുത്ത സിനിമയായ ആരവം പ്രതാപ് പോത്തന്റെ അരങ്ങേറ്റസിനിമയായി. അടുത്തത് തകര. കുറേക്കാലം പെട്ടിയിലിരുന്ന പടം റിലീസായപ്പോള്‍ വന്‍ ഹിറ്റ്. അങ്ങനെ ഒരു മികച്ച നടനായി അദ്ദേഹം മാറുക ആയിരുന്നു.
പക്ഷെ വ്യക്തി ജീവിതത്തിൽ വിവാഹ ജീവിതം വലിയ പരാജയങ്ങൾ ആയിരുന്നു. ആദ്യ ഭാര്യ നടി രാധിക ആയിരുന്നു. മീണ്ടും ഒരു കാതല്‍ കഥൈ’ ആയിരുന്നു. ചിത്രത്തിലെ നിര്‍മാതാവും നായികയുമായ രാധിക പ്രതാപ് പോത്തന്റെ ജീവിതത്തിലും നായികയായി. കഷ്ടിച്ച് രണ്ടുവര്‍ഷം മാത്രമേ ഈ ബന്ധത്തിന് ആയുസ്സുണ്ടായുള്ളു. അതേപ്പറ്റി പ്രതാപ് പോത്തന് പിന്നീട് പറഞ്ഞത് ഇങ്ങനെ. ‘‘രാധിക എന്റെ നല്ല സുഹൃത്തായിരുന്നു. വിവാഹം കഴിക്കാമെന്ന് രണ്ടാളും ഒരുമിച്ച് തീരുമാനിച്ചു. ഞാനത് എല്ലാവരേയും അറിയിച്ചു. പക്ഷെ രണ്ടു വീട്ടുകാരും സഹകരിച്ചില്ല. ഞാന്‍ ചെയ്തത് തെറ്റാണെന്ന് അവർ എന്നെ കുറ്റപ്പെടുത്തി. ഞങ്ങൾ ഒറ്റയ്ക്ക് മുന്നോട്ടു പോയി. ഞങ്ങൾക്കു കുട്ടികളുണ്ടായില്ല. പിന്നീട് ബന്ധം ഡ്രൈ ആയി, തുടർന്ന് ട്രബിളായി, ടെറിബിളായി, ഹൊറിബിളായി, ഒടുവില്‍ സെപ്പറേറ്റഡ് ആയി. ആരെയും കുറ്റപെടുത്തിനില്ല. അക്കാലത്തെ ഒരു ന്യൂജനറേഷൻ ലൈഫെന്നു കരുതിയാൽ മതി എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശേഷം അദ്ദേഹം രണ്ടാമത് ഒരു വിവാഹം കൂടി കഴിച്ചു, ടാറ്റയില്‍ ജനറല്‍ മാനേജരായിരുന്ന അമലയുമായുള്ള വിവാഹം. അവര്‍ മുംബൈയിലായിരുന്നു. 22 വര്‍ഷം നീണ്ട ദാമ്പത്യത്തിന് 2012ല്‍ വിരാമമിട്ടു. ഒരു മകളുണ്ട്. രണ്ടാംവിവാഹത്തിന്റെ തകര്‍ച്ചയെക്കുറിച്ച് പ്രതാപ് പോത്തന്റെ നിലപാട് ഇങ്ങനെ. ഞാൻ നല്ലൊരു അച്ഛനായിരുന്നു പക്ഷെ നല്ലൊരു ഭർത്താവ് ആയിരനില്ല എന്നായിരുന്നു.
Leave a Reply