അരിയില്ല പരിപ്പല്ല പായസം കൊടുത്താലും തൃശൂരിൽ ബിജെപി സ്ഥാനമില്ല ! മത്സരം സുരേഷ് ഗോപിയും പ്രതാപനും തമ്മിൽ ! തൃശൂർ ഇത്തവണ ആർക്കൊപ്പം !

ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന സംസ്ഥാനമായിരിക്കും തൃശൂർ. കാരണം ഇത്തവണ സുരേഷ് ഗോപി വീണ്ടും മത്സരത്തിന് ഇറങ്ങുകയാണ്, മൂന്നാം തവണയും താൻ പരാജയപ്പെട്ടാൽ ഇനി ഒരു മത്സരം തനിക്ക് ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞതുകൊണ്ടും മാധ്യമ സെൻസസ് വെച്ച് വിജയ സാധ്യത തൃശൂരിന് ആയിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നത് കൊണ്ടും ഇത്തവണ അവിടെ നടക്കുന്നത് ശക്തമായ മത്സരമായിരിക്കും.

ഇത്തവണയും  ടിഎൻ പ്രതാപൻ തന്നെയാണ് മത്സരിക്കുന്നത്, അപ്പോൾ സുരേഷ് ഗോപിയും പ്രതാപനും തമ്മിലാണ് മത്സരം ഉണ്ടാകാൻ പോകുന്നത്. പലപ്പോഴായി സുരേഷ് ഗോപിയുടെ പ്രവർത്തങ്ങൾ പരിഹസിച്ചും ബിജെപിയെ താഴ്ത്തികെട്ടിയും അദ്ദേഹം സ്മസാരിച്ചിരുന്നു. ഇപ്പോഴിതാ അരിയല്ല പരിപ്പല്ല ഇനി ഇപ്പോൾ പായസം കൊടുത്താലും ഇത്തവണ ബിജെപി മൂന്നാം സ്ഥാനത്തേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ ജനങ്ങൾ ലോക്‌സഭാംഗമായിരിക്കാൻ പറഞ്ഞാൽ അതാണ് സന്തോഷമെന്ന് ടിഎൻ പ്രതാപൻ എംപി. രാജി വയ്ക്കേണ്ട സാഹചര്യം ഇനിയുമുണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു.

അതുപോലെ തന്നെ ബിജെപി ടാർജറ്റ് ചെയ്ത തന്നെ സംരക്ഷിക്കേണ്ട ബാധ്യത നല്ല കമ്യൂണിസ്റ്റുകൾക്കുണ്ട്. തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോവുമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു. അരിയല്ല, പരിപ്പല്ല ഇനി പായസം കൊടുത്താലും തൃശൂരിൽ ബി.ജെ.പിയ്ക്ക് മൂന്നാം സ്ഥാനമായിരിക്കും. തേനും പാലും ഒഴുക്കിയാലും തൃശൂർ ആർക്കും വിട്ടുകൊടുക്കില്ല. ബിജെപിയെ തൃശൂരിൽ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് സിപിഎം തൃശൂരിൽ ശ്രമിച്ചാൽ യാഥാർത്ഥ കമ്യൂണിസ്റ്റുകൾ എതിർക്കുമെന്നും പ്രതാപൻ പറഞ്ഞു.

അതുപോലെ അടുത്തിടെ മാതാവിന് സ്വർണ്ണ കിരീടം നൽകിയ സുരേഷ് ഗോപിയെ പരിഹസിച്ചും അദ്ദേഹം എത്തിയിരുന്നു, മണിപ്പൂരിലെ പാപക്കറ സ്വർണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ല. മാതാവിന്റെ രൂപം തകർത്ത മണിപ്പൂരിലെ ഓർമ്മ തേങ്ങലായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. നരേന്ദ്രമോദി അവിടേക്ക് ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ല. മണിപ്പൂർ പാർലമെന്റിലവതരിപ്പിച്ച തനിക്കെതിരെ നടപടിയെടുക്കുകയാണ് ചെയ്തത്. ഒരു ബിജെപി നേതാവ് മാതാവിനെ ഓർത്തതിൽ സന്തോഷമെന്നും പ്രതാപൻ പരിഹസിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *