
അഭിനയത്തിലും ജീവിതത്തിലും അക്ഷരസ്പുടതയോടെ സംസാരിക്കാന്‍ എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു ! പ്രതാപ ചന്ദ്രന്റെ ഓർമകളുമായി ഭാര്യ പ്രതിഭ !
ചില അഭിനേതാക്കളെ നമുക്ക് അത്ര പെട്ടെന്ന്, മറക്കാൻ കഴിയില്ല, ഒരു സമയത്ത് മലയാള സിനിമ വാണിരുന്ന ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിരുന്നു പ്രതാപ ചന്ദ്രൻ. സിനിമ മോഹവുമായി കൊല്ലത്തും അവിടെ നിന്ന് മദ്രാസിലേക്കും വണ്ടി കയറുമ്പോൾ വെറും പതിനാല് വയസ്സ്. സിനിമയിൽ കാര്യമായ അവസരം ലഭിച്ചില്ല പക്ഷെ അവിടെ തന്നെ താമസിച്ച്, മദ്രാസിലെ മലയാളി അസോസിയേഷൻ്റെ റേഡിയോ നാടകങ്ങളിൽ അഭിനയിച്ചു പോന്നു. അതിനിടയിൽ കൂടി തന്റെ ആഗ്രഹത്തിനായി ശ്രമങ്ങളും തുടരുന്നുണ്ടായിരുന്നു. വിയർപ്പിൻ്റെ വിലയാണ്’ അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമ. ആ ചിത്രത്തിൽ വാർധക്യം ബാധിച്ച ഒരു വൈദ്യരുടെ വേഷമായിരുന്നു. അതിനു ശേഷം കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെടാഞ്ഞതിനെ തുടർന്ന് 1968 ൽ തിരിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രതാപചന്ദ്രൻ കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻ്റെ നാടകങ്ങളിൽ അഭിനയിച്ചു നാടകത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമകളുമായി ഭാര്യ പ്രതിഭ പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, സിനിമയിലേക്ക് വരുന്നതിന് മുമ്പ് തന്നെ പരസ്പരം അറിയുന്ന കുടുംബമായിരുന്നു ഇരുവരുടെയും. വിവാഹം നടക്കുന്ന സമയത്ത് അദ്ദേഹം കാളിദാസകലാകേന്ദ്രത്തോടൊപ്പം ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. വിവാഹശേഷമായിരുന്നു സിനിമയില്‍ എത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞു വന്ന് വിശേഷങ്ങള്‍ തന്മയത്തത്തോടെ കുടുംബത്തോട് പങ്കുവക്കുമായിരുന്നു. ലൊക്കേഷനില്‍ തങ്ങളും കൂടെ ഉള്ള പോലെ തന്നെ തോന്നു.

ചെറുപ്പം മുതൽ കലാപരമായി ബന്ധം നിലനിര്‍ത്തിയിരുന്നു. സിനിമയില്‍ കത്തിനില്കുമ്പോഴും നാടകത്തോടായിരുന്നു കൂടുതല്‍ താല്പര്യം. സിനിമയില്‍ നിന്ന് ഇടയ്ക്കു പോയി നാടകത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. സ്വന്തമായി ഒരു നാടക സമിതി അദ്ദേഹത്തിന്റെ സ്വപ്നം ആയിരുന്നു. സിനിമയില്‍ നിന്ന് വിട്ടു സീരിയലുകളില്‍ അഭിനയിക്കുമ്പോഴും നാടകസമിതി തുടങ്ങുന്നതിനെ പറ്റി അദ്ദേഹംഒരുപാട് ആലോചിച്ചിരുന്നു. എന്നാല്‍ അത്രയും വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു നടക്കേണ്ട ഇപ്പോള്‍ വിശ്രമത്തിനുള്ള സമയമാണ് എന്ന് പറഞ്ഞു പിന്തിരിപ്പിച്ചിരുന്നതും താനാണ് എന്നും പ്രതിഭ പറയുന്നു.
അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു ആഗ്രഹം തന്റെ അവസാനനാളുകള്‍ ഓമല്ലൂരില്‍ ആവണം എന്നതായിരുന്നു. അത് നടക്കുകയും ചെയ്തു. എന്നാല്‍ അവിടെ വന്നതിനു ശേഷം അദ്ദേഹത്തിന് പലരുമായും ഉള്ള വളരെ അടുത്ത ബന്ധങ്ങള്‍ വിട്ടുപോയി.. സൗഹൃദങ്ങൾ നഷ്ടമായിരുന്നു, അത് ഓര്‍ത്തു അദ്ദേഹം വളരെ ദുഖിച്ചിരുന്നു. അതുപോലെ അക്ഷരസ്പുടതയോടെ സംസാരിക്കാന്‍ എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അത് അഭിനയത്തിൽ ആയാലും ജീവിതത്തിലും ഒരുപോലെ പാലിച്ചിരുന്നു. അതിനിപ്പോൾ മദ്യപിച്ചു സംസാരിച്ചാല്‍ പോലും വ്യക്തമായി തന്നെ അദ്ദേഹം സംസാരിച്ചിരുന്നു എന്ന് ഒരു ചിരിയോടെ പ്രതിഭ പറയുന്നു. പക്ഷെ ഒരു നടന് എന്ന നിലയില്‍ അര്‍ഹിച്ചിരുന്ന ഒരു ആദരം അദ്ദേഹത്തിന് ലഭിച്ചില്ല എന്ന് തനിക്കു തോന്നുന്നെങ്കിലും ഒരിക്കലും അദ്ദേഹത്തിനെ അതൊന്നും ബാധിച്ചിരുന്നില്ല. എന്നും തന്റെ പ്രിയപ്പെട്ട കഥാപാത്രം സിബിഐ യിലെ നാരായണന് ആണെന്നും പ്രതിഭ പറയുന്നു.
Leave a Reply