സിനിമ മോഹവുമായി കൊല്ലത്തുനിന്നും മദ്രാസിലേക്ക് വണ്ടി കയറുമ്പോൾ പതിനാല് വയസ്സ് ! അഭിനയ പ്രതിഭ അരങ്ങൊഴിഞ്ഞിട്ട് 18 വർഷം ! പ്രതാപിയായ നടൻ പ്രതാപ ചന്ദ്രന്റെ ജീവിതം !

ചില നടന്മാരെ നമുക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. ചില സിനിമകളിൽ നടന്മാരെക്കാളും കൂടുതൽ ശ്രദ്ധ നേടുന്നത് വില്ലൻ കഥാപാത്രങ്ങൾ ആയിരിക്കും. അത്തരത്തിൽ ഒരു സമയത്ത് മലയാള സിനിമ വാണിരുന്ന ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിരുന്നു പ്രതാപ ചന്ദ്രൻ. സിനിമ മോഹവുമായി കൊല്ലത്തും അവിടെ നിന്ന് മദ്രാസിലേക്കും വണ്ടി കയറുമ്പോൾ  വെറും പതിനാല് വയസ്സ്. സിനിമയിൽ കാര്യമായ അവസരം ലഭിച്ചില്ല പക്ഷെ അവിടെ തന്നെ താമസിച്ച്, മദ്രാസിലെ മലയാളി അസോസിയേഷൻ്റെ റേഡിയോ നാടകങ്ങളിൽ അഭിനയിച്ചു പോന്നു. അതിനിടയിൽ കൂടി തന്റെ ആഗ്രഹത്തിനായി ശ്രമങ്ങളും തുടരുന്നുണ്ടായിരുന്നു.

ഒടുവിൽ 1962 ൽ റിലീസായ ‘വിയർപ്പിൻ്റെ വിലയാണ്’ അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമ. ആ ചിത്രത്തിൽ  വാർധക്യം ബാധിച്ച ഒരു വൈദ്യരുടെ വേഷമായിരുന്നു. അതിനു ശേഷം കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെടാഞ്ഞതിനെ തുടർന്ന് 1968 ൽ തിരിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രതാപചന്ദ്രൻ കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻ്റെ നാടകങ്ങളിൽ അഭിനയിച്ചു നാടകത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

പക്ഷെ പിന്നീട് അദ്ദേഹത്തെ തേടി അവസരങ്ങൾ വന്നു, അങ്ങനെ ‘ജഗത്ഗുരു ആദി ശങ്കരാചാര്യർ’ എന്ന ചിത്രം അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിന് ഒരു വഴിത്തിരിവാകുകയായിരുന്നു. പിന്നീടങ്ങോട്ട് ഒരുപാട് സിനിമകൾ പല കഥാപാത്രങ്ങൾ, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടനുമായി 45 വര്‍ഷങ്ങളാണ് പ്രതാപചന്ദ്രന്‍ മദ്രാസില്‍ കഴിച്ചുകൂട്ടിയത്. മലയാള സിനിമയിലെ ഏറ്റവും സീനിയറായ നാലുപേരില്‍ ഒരാള്‍ പ്രതാപചന്ദ്രനായിരുന്നു. മറ്റു മൂന്നുപേര്‍ പറവൂര്‍ ഭരതന്‍, ജി.കെ. പിള്ള, ജോസ് പ്രകാശ് എന്നിവരായിരുന്നു.

നസീറിന്‍റെയും സത്യന്‍റെയും ആരാധനകനായിരുന്ന പ്രതാപചന്ദ്രന്‍ പിന്നീട് അവരുടെ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി. കൂടാതെ രജനികാന്തിനോടൊപ്പം അഞ്ചു സിനിമകളില്‍ അഭിനയിച്ച അദ്ദേഹം,സ്വന്തമായി 5 സിനിമകള്‍ നിര്‍മിച്ചു എന്നതും,2 സിനിമയ്ക്ക് തിരക്കഥ എഴുത്തി എന്നതും എനിക്ക് ഏറെ കൗതുകം ഉളവാക്കിയ കാര്യങ്ങളായിരുന്നു. ഇരുപതാം നൂറ്റാണ്ടിലേയും ,സിബിഐ ഡയറികുറിപ്പിലെയും വില്ലന്‍ വേഷങ്ങള്‍ വളരെ ജനപ്രീതി നേടി കൊടുത്തു .മനു അങ്കിള്‍ ,കോട്ടയം കുഞ്ഞച്ചന്‍ ,ഓഗസ്റ്റ് ഒന്ന് എന്നീ സിനിമകളിലെ വേഷങ്ങള്‍ ജനഹൃദയങ്ങള്‍ ഏറ്റെടുത്തു.

പത്തനംതിട്ടയിലെ ഓമല്ലൂർ എന്ന സഥലത്തെ മലയാള സിനിമ ഭൂപടത്തിൽ സ്വർണലിപികൾ കൊണ്ട് എഴുതി ചേർത്ത നടന്മാർ ആയിരുന്നു, ക്യാപ്റ്റൻ രാജുവും, പ്രതാപചന്ദ്രനും. പേര് പോലെ തന്നെ പ്രതാപം വിളിച്ചോതുന്ന നടപ്പും, സ്വാഭാവവും. ജുബ്ബയും മുണ്ടും ഇട്ടാൽ ഇതാകും ചേർച്ച തോന്നുന്ന മറ്റൊരു നടൻ മലയാള സിനിമയിൽ വേറെ ഉണ്ടാകില്ല. ഇദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നെ മാനസിൽ ആദ്യം ഓർമ വരുന്ന ഡയലോഗ്, സിബിഐ യെ വീട്ടിൽ കയറി വെല്ലുവിളിച്ച വില്ലൻ…  ടാ.. സി ബി ഐ… ഇറങ്ങി വാടാ… എനിക്കിവിടെ മാത്രമല്ലെടാ അങ്ങ് ഡല്‍ഹിയിലും ഉണ്ടെടാ വേണ്ടപ്പെട്ടവര്‍..

നീ… പേടിക്കും… നീയെല്ലാം പേടിക്കും.. നിന്നെയെല്ലാം പറപ്പിക്കും… ഞാന്‍ ഡല്‍ഹിയില്‍ പോകും  എന്ന് പറഞ്ഞുകൊണ്ട് സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിൽ സിബിഐ ആയ മമ്മൂട്ടിയെ വെല്ലുവിളിക്കുകയാണ്. ഡാ ഫെഡാറിക്കേ….., “അവളുടെ ആട്ടും തുപ്പുമൊന്നും അറിയാന്‍ മേലാഞ്ഞിട്ടല്ല ……..  പക്ഷെ ഇപ്പോഴത്തെ എന്റെ സ്ഥിതി അങ്ങനെ ആയി പോയി ,സൗകര്യകാരനായി പോയില്ലേ, പാപ്പാന്‍ മുതലാളിയായി പോയി…. ഇതെല്ലം അദ്ദേഹത്തിന്റെ ഹിറ്റായതും ഒപ്പം നമ്മൾ ഇപ്പോഴും ഓർത്തിരിക്കുന്നതുമായ ഡയലോഗുകളാണ്.  അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രിക, മക്കൾ അനൂപ്, ദീപക്, പ്രതിഭ. 2004 ഡിസംബർ 16ന് 63-മത്  വയസിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രതാപചന്ദ്രൻ അന്തരിച്ചു. ആ ഓർമകൾക്ക് മുന്നിൽ കോടി പ്രണാമം…..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *