
എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അര്‍ഹതയില്ലാത്ത ഒന്നാണ് തീവ്രവാദം, നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്, ജയ് ഹിന്ദ് ! പൃഥ്വിരാജ് !
രാജ്യം പാകിസ്ഥാന് ഇന്ന് ശക്തമായ മറുപടി നൽകിയ ദിവസമാണ്. ഓരോ ഇന്ത്യക്കാരനും ഇന്ന് അഭിമാനം കൊള്ളുകയാണ്. ഓപ്പറേഷന് സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ ഇന്ന് പുലര്‍ച്ചെ പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യ തിരിച്ചടിച്ചടിച്ചത്. 12 ഭീകരര്‍ കൊല്ലപ്പെട്ടെന്നും 60 ഓളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. പാക് അധിനിവേശ കശ്മീരിലും പാക്കിസ്ഥാനിലുമുള്ള ഒന്‍പത് ഭീകരവാദ ക്യാമ്പുകളാണ് സൈന്യം തകര്‍ത്തത്.
ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് ഇന്ന് നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു, ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യങ്ങളുമായി പൃഥ്വിരാജ്. ”എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അര്‍ഹതയില്ലാത്ത ഒന്നാണ് തീവ്രവാദം. നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്. ജയ് ഹിന്ദ്” എന്നാണ് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. മോഹൻലാൽ മമ്മൂട്ടി രജനികാന്ത്, ബോളിവുഡ് താരങ്ങൾ എന്നിങ്ങനെ എല്ലാവരും ആർമിയെ അഭിനനന്ദനം അറിയിച്ചിരുന്നു..

അതിൽ മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ, സിന്ദൂരം ധരിക്കുന്നത് ഒരു പാരമ്പര്യം എന്ന നിലയില്‍ മാത്രമല്ല, മറിച്ച് ഞങ്ങളുടെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിട്ടാണ്. ഞങ്ങളെ വെല്ലുവിളിക്കൂ, എന്നത്തെക്കാളും നിര്‍ഭയരും ശക്തരുമായി നമ്മള് ഉയര്‍ത്തെഴുന്നേല്‍ക്കും എന്നാണ് മോഹൻലാൽ കുറിച്ചത്. മമ്മൂട്ടി കുറിച്ചത് ഇങ്ങനെ, ”നമ്മുടെ യഥാര്‍ത്ഥ നായകന്മാര്ക്ക് സല്യൂട്ട്.. രാഷ്ട്രം ആവശ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ ആര്‍മി ഉത്തരം നല്‍കുമെന്ന് ഓപ്പറേഷന് സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവന് രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്” എന്നാണ് മമ്മൂട്ടി കുറിച്ചത്. അതോടൊപ്പം ഓപ്പറേഷന് സിന്ദൂര്‍ എന്ന ചിത്രം ഫെയ്സ്ബുക്കില്‍ കവര്‍ ഫോട്ടോ ആക്കിയാണ് മോഹന്‍ലാല്‍ സൈന്യത്തിന് പിന്തണയുമായി എത്തിയിരിക്കുന്നത്. ‘എന്റെ രാജ്യം..എന്റെ അഭിമാനം. Salute to our real heroes’, എന്നാണ് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Leave a Reply