ലക്ഷദ്വീപിനെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് യാത്രപോകുന്നതാണ് ! എനിക്ക് പറയാനുള്ളത് ഇതാണ് ! പൃഥ്വിരാജിന്റെ കുറിപ്പ് വീണ്ടും ശ്രദ്ധ നേടുമ്പോൾ !
മലയാള സിനിമ രംഗത്തെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം തന്റെ നിപാടുകൾ ശക്തമായി തുറന്ന് പറയാറുള്ള ആളായിരുന്നു പൃഥ്വിരാജ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷദ്വീപ് വീണ്ടും ഒരു ചർച്ചയായി മാറുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ മാലിദ്വീപ് സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ പ്രധാനമന്ത്രിക്കും ഇന്ത്യക്കും എതിരെ വ്യാപകമായ വിമർശനം ഉന്നയിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് ലോകം മുഴുവൻ ഇപ്പോൾ ലക്ഷ്വദ്വീപിനെ കുറിച്ച് ചർച്ച ചെയ്യുകയാണ്, മാലിദ്വീപിനേക്കാൾ ഒരുപടി മുന്നിൽ,ലക്ഷദ്വീപ് ടൂറിസം പ്രോത്സാഹിപ്പിക്കണം എന്നാവശ്യപ്പെട്ട് ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ മലയാളത്തിൽ നിന്നും ഉണ്ണി മുകുന്ദൻ നടി ശ്വേതാ മേനോൻ തുടങ്ങിയവർ മാത്രമാണ് പ്രതികരണം അറിയിച്ചത്.
ഇതിന് മുമ്പ് ലക്ഷദ്വീപിൽ ഭരണകൂടം നടപ്പിലാക്കിയ പുതിയ നിയമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പ് വലിയ വിവാദമായിരുന്നു, സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് ന് ഒപ്പമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ അതിന്റെ പേരിൽ വർഗീയവാദി എന്നുവരെ വിളിച്ച് പലരും വിമർശിച്ചിരുന്നു, എന്നാൽ ഇപ്പോൾ എന്തുകൊണ്ടാണ് പൃഥ്വിരാജ് പ്രതികരിക്കാത്തത് എന്ന് പറഞ്ഞുകൊണ്ട് ശ്രീജിത്ത് പണിക്കർ സഹിതം പലരും അദ്ദേഹത്തെ പരിഹസിച്ചിരുന്നു.
അന്ന് പൃഥ്വിരാജ് ലക്ഷദ്വീപിനെ കുറിച്ച് പറഞ്ഞുകൊണ്ട് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് യാത്രപോകുന്നതാണ് ഈ കൊച്ചുദ്വീപിനെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ. നീല നിറമുള്ള ജലാശയവും, പൊയ്കകളും എന്നെ അതിശയിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം സച്ചിയുടെ അനാർക്കലിയുടെ ഭാഗമായി ഞാൻ വീണ്ടും ഈ ദ്വീപിലെത്തി. കവരാത്തിയിൽ രണ്ട് മാസമാണ് ഞാൻ താമസിച്ചത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിനങ്ങളായിരുന്നു അത്. പിന്നീട് രണ്ട് വർഷങ്ങൾക്ക് മുൻപ് ലൂസിഫറിന്റെ ചിത്രീകരണത്തിനായി ഞാൻ വീണ്ടും ലക്ഷ്ദ്വീപിലേക്ക് പോയി. സ്നേഹനിധികളായ ദ്വീപ് നിവാസികളുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഇതൊന്നും സാധ്യമാകില്ലായിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദ്വീപിൽ നടക്കുന്ന സംഭവങ്ങൾ പുറംലോകത്തെ അറിയിക്കാൻ നിരവധി പേർ എനിക്ക് സന്ദേശങ്ങൾ അയക്കുന്നുണ്ട്. ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്ന് നിങ്ങൾക്കെല്ലാം അറിയാം. പുതിയ ഭരണകൂടം അവതരിപ്പിച്ച വിചിത്ര നിയമങ്ങളെ കുറിച്ച് ഞാൻ പരാമർശിക്കുന്നില്ല. പക്ഷേ എനിക്ക് ഒരു കാര്യത്തിൽ ഉറപ്പുണ്ട്. ദ്വീപ് നിവാസികളാരും തന്നെ ഇതിൽ സന്തുഷ്ടരല്ല. ഒരു നാടിനും, അവിടുത്തെ ജനതയ്ക്കും വേണ്ടിയായിരിക്കണം നിയമസംവിധാനം.
രാഷ്ട്രീ,യമോ, അതിർ,ത്തികളോ, ഭൂപ്രകൃ,തിയോ ഒന്നുമല്ല, മറിച്ച് അവിടുത്തെ ജനതയാണ് ഒരു രാജ്യത്തെ, സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശത്തെ ആ പ്രദേശമാക്കുന്നത്. എങ്ങനെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപൂർണമായ അന്തരീക്ഷത്തെ പുരോഗതിക്കെന്ന പേരിൽ പ്രക്ഷുഭ്തമാക്കുന്നത്, ദ്വീപിലെ അതിലോല പ്രകൃതിയുടെ നിലനിൽപ്പിന തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനം എങ്ങനെയാണ് സുസ്ഥിര പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.
അ,തുകൊണ്ട് ഭര,ണകൂടത്തോട് എനിക്കൊരു അപേക്ഷയേ ഉള്ളു. ജനങ്ങളുടെ ശബ്ദം കേൾക്കുക. അവരുടെ മണ്ണിന് എന്താണ് നല്ലതെന്ന അവരുടെ അഭിപ്രായത്തെ വിശ്വസിക്കുക. ലോകത്തെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നാണ് അത്… അതിനേക്കാൾ സുന്ദരമാണ് അവിടുത്തെ ജനത എന്നും
Leave a Reply