
എന്നെ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല എന്ന ധാരണ എനിക്ക് മാത്രമല്ല എല്ലാവർക്കും ഉണ്ട് ! ഞാനാണ് ഏറ്റവും മികച്ച നടൻ ! പൃഥ്വിരാജ് പറയുന്നു !
പൃഥ്വിരാജ് എന്ന നടൻ ഇന്ന് മലയാള സിനിമ രംഗത്ത് തന്റെ സ്ഥാനം നേടിയെടുത്ത കലാകാരനാണ്. ഒരു സമയത്ത് പലരും രാജപ്പൻ എന്ന് പരിഹാസത്തോടെ വിളിച്ചിരുന്ന എല്ലാവരെയും കൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിക്കാൻ പാകത്തിന് വളർന്ന് വന്ന കലാകാരനാണ് പൃഥ്വിരാജ്. ഇന്ന് ഒരു നടൻ എന്നതിലുപരി സംവിധായകൻ, പ്രൊഡ്യുസർ, ഡിസ്ട്രിബൂട്ടെർ എന്നീ നിലകളിൽ ഇന്ത്യൻ സിനിമ അറിയപ്പെടുന്ന ആളാണ് രാജു. അദ്ദേഹത്തെ പോലെ നമ്മൾ ഒരുപാട് ആരാധിക്കുന്ന ഒരു കുടുംബവും അദ്ദേഹത്തിനുണ്ട്. ഭാര്യ സുപ്രിയയും ഒരൊറ്റ അഭിമുഖം കൊണ്ട് മലയാളി പ്രേക്ഷകർ ഞെഞ്ചിലേറ്റിയ വ്യക്തിത്വം ഉള്ള ആളാണ് സുപ്രിയ മേനോൻ.
പ്രിത്വിരാജിന്റെ പല അഭിമുഖങ്ങളും വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്, വളരെ തുറന്ന് സംസാരിക്കുന്ന പ്രിത്വിക്ക് അതിന്റെ പേരിൽ പല വിമർശനങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയ എന്റര്ടെയ്ന്മെന്രിന് നല്കിയ അഭിമുഖത്തില്‍ പ്രിത്വി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പൃഥ്വിരാജിലെ സംവിധാകന് പൃഥ്വിരാജിലെ ആക്ടറിനെ എങ്ങനെ കാണുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെ, ‘ആക്റ്റേഴ്സെല്ലാം അടിസ്ഥാനപരമായി നാര്‍സിസ്റ്റുകളാണ്, എനിക്ക് അറിയാവുന്ന എല്ലാവരും അങ്ങനെയാണ്. ഞാനാണ് ഏറ്റവും മിടുക്കന്.. എന്നെ വേണ്ട രീതിയില്‍ അവര്‍ ഉപയോഗിക്കുന്നില്ല എന്ന ധാരണ എല്ലാ അഭിനേതാക്കളുടെയും ഉള്ളിലുണ്ട്.

പിന്നെ വെറുതെ ഒരു ഫോർമാലിറ്റിക്ക് വേണ്ടി എല്ലാവരും പറയും ഞാനൊക്കെ എന്താണ്, അവര്‍ വലിയ ആള്‍ക്കാരല്ലേ എന്ന്.. പക്ഷേ ഉളളില്‍ ഞാനാണ് ഏറ്റവും മിടുക്കന് എന്റെ ഫുള്‍ പൊട്ടന്‍ഷ്യല്‍ ഇവര്‍ കണ്ടിട്ടില്ല എന്നായിരിക്കും വിചാരിക്കുന്നത്. അത് എനിക്കുമുണ്ട്, സംവിധായകനായി ഞാനെന്നെ കാണുമ്പോള്‍ ഉഗ്രന്‍ ആക്ടറാണല്ലോ, നന്നായി ഉപയോഗിക്കണം എന്നാണ് വിചാരിക്കുന്നത് എന്നും പൃഥ്വിരാജ് പറയുന്നു. അതുപോലെ മോഹൻലാലിനെ കുറിച്ചും രാജു പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ലാൽ സാർ വളരെ ആകാംക്ഷയോടെയാണ് പല കാര്യങ്ങളേയും സമീപിക്കുന്നത്, അദ്ദേഹത്തിന് പൊതുവെ ജീവിതത്തില്‍ ഒരു കുട്ടിയെ പോലെ ഏതൊരു കാര്യത്തിനും ഒരു ആവേശമുണ്ട്. ഞാൻ അദ്ദേഹത്തെ അടുത്തറിഞ്ഞപ്പോൾ എനിക്ക് തോന്നിയത് ലാലേട്ടന് ഒരു കൊച്ച് കുട്ടിയാണ് എന്നാണ്. ഞാന്‍ ഇത് ഏറ്റവും നല്ല രീതിയിലാണ് പറയുന്നത്. ഉദാഹരണത്തിന്, ഭയങ്കര രസമുള്ള ഒരു വീഡിയോ നമുക്ക് കാണിച്ചു തരുന്ന ഒരു രീതിയുണ്ട്. മോനെ, ഇത് കണ്ടോ എന്ത് രസമാണ് മോനെ എന്നൊക്കെ പറയും. ലാലേട്ടന് എന്നെ വീഡിയോ കാണിക്കുമ്പോള്‍ പലപ്പോഴും ഫോണിലേക്കല്ല ലാലേട്ടന്റെ മുഖത്താണ് ഞാന്‍ നോക്കാറുള്ളത്. അപ്പോഴെല്ലാം ഒരു കൊച്ചു കുട്ടിയുടെ ആവേശമാണ് അദ്ദേഹത്തിൽ കാണാൻ കഴിയുന്നത് എന്നും, ആ ക്യൂട്ടിനെസ്സ് എനിക്കും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്നും രാജു പറയുന്നു.
.
Leave a Reply