പൃഥ്വിയുടെയും സുപ്രിയയുടെയും യാത്രകൾക്ക് കൂട്ടായി ഒരു അതിഥി കൂടി !!
ഇന്ന് മലയാള സിനിമ അടക്കി വാഴുന്ന താര കുടുംബമാണ് മല്ലിക സുകുമാരന്റേത്, മലയാള സിനിമയിലെ അനശ്വര നടൻ സുകുമാരന്റെ മൂത്ത മകൻ ഇന്ദ്രജിത്ത് ഇന്ന് മലയാള സിനിമയിലെ വളരെ തിരക്കേറിയ ഒരു നടനാണ്, വില്ലൻ വേഷങ്ങളും കൂടാതെ കൊമേഡിയൻ ആയാലും നായകൻ ആയാലും എന്തിന് അധികം ഒരു സീനിൽ ഒന്ന് വന്നുപോകുന്ന സഹ താരമായാലും ഏത് വേഷങ്ങളും ഇന്ദ്രജിത്തിന്റെ കൈകളിൽ അത് സുരക്ഷിതമാണ്….
അദ്ദേഹത്തിന്റെ ഭാര്യ പൂർണിമയും വർഷങ്ങളുടെ ഇടവേളക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്, ഇനി സുകുമാരൻ മല്ലിക ദമ്പതികളുടെ ഇളയ മകൻ സൂപ്പർ സ്റ്റാർ പൃഥ്വിരാജ്. അദ്ദേഹം ഇന്ന് നടൻ, സംവിധായകൻ, ഗായകൻ, പ്രൊഡ്യൂസർ, പ്രൊഡക്ഷൻ ഡിസ്ട്രിബൂട്ടർ എന്നീ മേഖലകളിലെല്ലാം മികച്ച വിജയം കരസ്ഥമാക്കിക്കഴിഞ്ഞു.. സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടന്ന വിവാഹമായിരുന്നു പ്രിത്വിയുടെത്….
പൃഥിയുടെ കൂടെ അഭിനയിച്ച പല നായികമാരുടെ പേരും ചേർത്ത് അന്ന് നിരവധി ഗോസിപ്പുകൾ നിലനിന്നിരുന്നു, മീര ജാസ്മിനുമായി താരം പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു, പിന്നെ സംവൃത സുനിൽ അങ്ങനെ നിരവധി പേർ, ഈ വാർത്തകൾ ചൂട് പിടിച്ചിരുന്ന സമയത്താണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത സുപ്രിയ മേനോനെ രഹസ്യമായി വിവാഹം കഴിച്ചത്, ഇവരുടെ വിവാഹ ശേഷമാണ് വാർത്ത പുറംലോകം അറിയുന്നത്…
സുപ്രിയ മേനോൻ പാലക്കാട് കാരിയാണ്, പക്ഷെ പഠിച്ചതും വളർന്നതും ജോലി ചെയ്തതുമെല്ലാം മുംബൈയിലാണ്, ബിബിസി ൽ റിപ്പോർട്ടർ ആയിരുന്നു സുപ്രിയ, ഇന്ന് പൃഥിയെപ്പോലെതന്നെ നിരവധി ആരധകരുള്ള താരമാണ് സുപ്രിയ, യാതൊരു താരജാഡയുമില്ലാത്ത സുപ്രിയ സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, തന്റെയും കുടുംബത്തിന്റെയും, ഏക മകൾ അലംകൃതയുടെയും വിശേഷങ്ങൾ ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്….
ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കാറുകൾ സ്വന്തമാക്കിയ നടന്മാരിൽ ഒരാളാണ് പ്രിത്വി, മമ്മൂട്ടിയും ദുൽഖർ സൽമാനും ഒട്ടും പിറകിലല്ല, മലയാള സിനിമ ലോകത്ത് ലബോർഗിനി ഹുറാകാൻ സ്വന്തമാക്കിയ ആദ്യ നടൻ പൃഥ്വിരാജ് തന്നെയാണ്, ആശാൻ ഒരു വണ്ടി പ്രാന്തൻ ആണെന്നാണ് ആരധകർ പറയുന്നത്.. അതിനു കാരണം ഉണ്ട്…..
മൂന്ന് കോടി രൂപയോളം വില വരുന്ന റേഞ്ച് റോവർ വോഗിന്റെ സിൽവർ നിറത്തിലുള്ള സ്‌പോർട്ടി കാറും, കൂടാതെ 3.25 കോടിയോളം എക്‌സ്-ഷോറൂം വിലയുള്ള കറുപ്പ് നിറത്തിലുള്ള സ്പോർട്സ് കാറും സ്വന്തമാക്കിയിരുന്നു… കൂടാതെ ബിഎംഡബ്ള്യുവിന്റെ റോഡ്സ്റ്റർ മോഡൽ സീ4, പോർഷെ 911 കാബ്രിയോ, പോർഷെയുടെ തന്നെ കയാൻ എസ്‌യുവി എന്നിവയും താരത്തിന് സ്വന്തമായുണ്ട്….
ഇപ്പോൾ ഭർത്താവിന്റെ അതെ സ്വഭാവം തന്നെയാണ് ഭാര്യക്കും എന്നാണ് ആരധകർ പറയുന്നത്, കാരണം കഴിഞ്ഞ ദിവസം സുപ്രിയ ടാറ്റ മോട്ടോർസിന്റെ പുതിയ വേർഷൻ ആയ ഏഴ് സീറ്റർ എസ്‌യുവി സഫാരി സ്വാന്തമാക്കിയിരിക്കുയാണ് സുപ്രിയ.. 14.69 ലക്ഷം രൂപയിൽ ആരംഭിച്ച് 21.45 ലക്ഷം രൂപ വരെയാണ് ഈ കാറിന്റെ വില. സുപ്രിയയും താരത്തിന്റെ മാതാപിതാക്കളും ചേർന്നാണ് ഈ പുതിയ നേട്ടം ഏറ്റുവാങ്ങിയത്.. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാണ്…
Leave a Reply