‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറി ! കാരണം ഞെട്ടിക്കുന്നത് !
മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് ആഷിഖ് അബു, അദ്ദേഹം ഒരുപാട് ഹിറ്റ് സിനിമകൾ മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. ഇപ്പോൾ അടുത്തിടെ പുതിയതായി അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ചത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരുന്നു. ആ വീര കഥാപാത്രമായി അദ്ദേഹം കണ്ടത് നടൻ പൃഥ്വിരാജിനെ ആയിരുന്നു. ഇപ്പോൾ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിൻമാറാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഇരുവരും ചിത്രത്തിൽ നിന്ന് പിന്മാറുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം ഉയർന്നുവന്നിരുന്നു. ഇതിന് പിറകെ ഇക്കാര്യം ആഷിഖ് അബു ഔദ്യോഗികമായി സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
പലകാരണങ്ങൾ പറയുന്നുണ്ട് എങ്കിലും നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബുവിനെ അധികരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്‌തിരുന്നു. കഴിഞ്ഞ വർഷമാണ് ‘വാരിയംകുന്നൻ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചത്. 1921ലെ മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും സിനിമയുടെ അണിയറപ്രവർത്തകർ അന്ന് അറിയിച്ചിരുന്നു. ചരിത്രം വളരെ ശക്തമായ ഭാഷയിൽ അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ഒരു ഇതിഹാസ കഥാപാത്രമായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അത് ബിഗ് സ്‌ക്രീനിൽ ഒരുങ്ങിയിരുന്നു എങ്കിൽ ഒരു ചരിത്രമാകുമാകുമായിരുന്നു. ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു,”എന്നായിരുന്നു പൃഥ്വിരാജ് അടക്കമുള്ളവർ അന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നത്.
എന്നാൽ ഈ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിറകെ നിരവധി വിവാദങ്ങളും ഇത് സംബന്ധിച്ച് ഉയർന്നു വന്നിരുന്നു. കൂടാതെ ഈ ഇതിവൃത്തത്തിനും ചിത്രത്തിലെ നായകന്‍ പൃഥ്വിരാജിനുമെതിരെ സംഘപരിവാര്‍ അനുകൂല വിഭാഗങ്ങളില്‍നിന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ആക്രമണം ഉയർന്നു വന്നിരുന്നു. വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും ഇവർ വളരെ ശക്തമായി ആരോപിച്ചിരുന്നു.
ഇത് കൂടത്തെ സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് കുറേ വർഷം മുൻപ് നടത്തിയ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ചും വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. പോസ്റ്റ് സ്ത്രീവിരുദ്ധമായിരുന്നെന്നായിരുന്നു വിമർശനം. തുടർന്ന് ഈ ചിത്രത്തിൽ നിന്ന് പിൻമാറുന്നതായി റമീസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ താൻ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണെന്നും അന്ന് സിനിമയിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിൽ റമീസ് പറഞ്ഞിരുന്നു.
Leave a Reply