‘രാജുവിന്റെ സിനിമ യാത്ര വിജയിച്ച ബുദ്ധിമാനായ ഒരു സിനിമാക്കാരന്റെ യാത്രയാണ് ! പൃഥ്വിക്ക് ആശംസകളുമായി ഷാജി കാലിസും താരങ്ങളും ! !
മലയാള സിനിമയിലെ മുൻ നിര നായകനും സംവിധയകനുമാണ് പൃഥ്വിരാജ്. ഇന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്ന് പൃഥ്വിയുടെ ജന്മദിനമാണ്. സിനിമ താരങ്ങളും സഹ പ്രവർത്തകരും, കുടുംബാംഗങ്ങളും എന്നുവേണ്ട ഏവരും പൃഥ്വിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. അതിൽ ഭാര്യ സുപ്രിയ വളരെ ഇമോഷണലായ കുറിപ്പാണ് ഭർത്താവിന് ആശംസകൾ അറിയിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ, എനിക്കറിയാവുന്ന ഏറ്റവും ഊർജ്ജസ്വലനായ, പാഷനുള്ള, ഫോക്കസ്ഡ് ആയ മനുഷ്യൻ, എനിക്കൊപ്പം ജോലി ചെയ്യുന്ന ഏറ്റവും നേരുള്ള പ്രൊഫഷണൽ, രസികനും സ്നേഹമുള്ളവനും പ്രിയങ്കരനുമായ അല്ലിയുടെ ദാദ, ഏറ്റവും കരുതലുള്ള മകൻ, സഹോദരൻ, എന്റെ പ്രിയപ്പെട്ട ക്രൈം പാർട്ണർ… ഞാൻ നിന്നെ സ്നേഹിക്കുന്നു. ജീവിതം എന്നു വിളിക്കുന്ന സാഹസികതയിലൂടെ കൈപിടിച്ച് നമ്മൾ ഒന്നിച്ചുനടക്കുന്നത് ആഘോഷിക്കുന്നു, ജന്മദിനാശംസകൾ, പി,”എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.
കൂടാതെ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, ജയസൂര്യ തുടങ്ങി ഒരുപാട് താരങ്ങൾ പൃഥ്വിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു. അതിൽ സംവിധയകാൻ ഷാജി കൈലാസ് പൃഥ്വിക്ക് പങ്കുവെച്ച കുറിപ്പാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, രാജുവില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ. ഓരോ ലെന്‍സിന്റെയും പ്രത്യേകത…
വളരെ ആഗ്രഹമുള്ള ഒരാളെപ്പോലെ ലോകസിനിമയില്‍ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങള്‍. എല്ലാം രാജു മനപ്പാഠമാക്കുന്നു. കാലികമാക്കുന്നു. കഥ കേള്‍ക്കുമ്പോൾ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ രാജു കാണിക്കുന്ന സൂക്ഷ്മതയും ജാഗ്രതയും പ്രശംസനീയമാണ്.
നന്ദനം എന്ന സിനിമയിൽ തുടങ്ങി ഇന്ന് കടുവയില്‍ എത്തി നില്‍ക്കുന്ന രാജുവിന്റെ സിനിമ ജീവിതം വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടല്‍ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യന്‍സ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊര്‍ജത്തെ ആവാഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താന്‍ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ് ഞാന്‍. രാജുവിന് ദീര്‍ഘായുസ്സ്… ഒരുപാട് കാലം രാജുവിന്റെ പിറന്നാള്‍ സദ്യയുണ്ണാന്‍ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്റെ നേട്ടങ്ങള്‍ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും… ഹാപ്പി ബര്‍ത്ത് ഡേ രാജൂ.. കടുവയുടെ നാമത്തില്‍ താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നു..
Leave a Reply