ഞാന്‍ ഇതില്‍ ഉള്‍പ്പെടില്ല എന്ന് പറഞ്ഞാല്‍ തീരുന്നതല്ല ഞാന്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കാരുടെ ഉത്തരവാദിത്വം ! ജോമോൾക്ക് മറുപടി നൽകി പൃഥ്വിരാജ് !
ഹേമ കംമീഷൻ റിപ്പോർട്ട് വന്നതിന് ശേഷം സിനിമ മേഖലയിൽ വലിയ സംഭവവികാസങ്ങളാണ് നടക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ നടൻ പൃഥ്വിരാജ് പ്രതികരിച്ചത് വലിയ വാർത്തയായി മാറുകയാണ്. എന്നാൽ അതേസമയം കഴിഞ്ഞ ദിവസം അമ്മയുടെ പ്രസ്സ് മീറ്റിൽ നടി ജോമോളുടെ പ്രതികരണം വലിയ വിവാദമായി മാറിയിരുന്നു, തന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ലെന്നും കതകിൽ തട്ടിയിട്ടുമില്ലെന്നും ജോമോൾ പറഞ്ഞു.
ഞാനെത്രയോ, കാലമായി, സിനിമയിൽ അഭിനയിക്കുന്നു. ഇന്നേവരെ തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായിട്ടില്ല. നിങ്ങൾ പറയുന്നത് പോലെ കതകിൽ വന്ന് തട്ടുകയോ അല്ലെങ്കിൽ കൂടെ സഹകരിച്ചാൽ മാത്രമേ സിനിമയിൽ അഭിനയിക്കാൻ അവസരമുള്ളൂവെന്ന് തന്നോടാരും പറഞ്ഞിട്ടില്ലെന്നും ജോമോൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു ജോമോൾ.
എന്നാൽ ഇത് സമൂഹ മാധ്യമങ്ങളിലും താരങ്ങളുടെ ഇടയിലും വലിയ വിവാദമായി മാറിയിരുന്നു, പലരും ജോമോൾ വിമർശിച്ച് രംഗത്ത് വന്നിരുന്നു, ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് നടത്തിയ പ്രസ്സ് മീറ്റിൽ അദ്ദേഹം ജോമോള്ക്കുള്ള മറുപടി എന്നപോലെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ, ഹേമാ കമ്മീഷനുമായി ആദ്യം സംസാരിച്ച ആളുകളില്‍ ഒരാളാണ് ഞാന്‍. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഒരു സമഗ്രമായ പഠനം നടതതുവാനും അതിനെ തുടര്‍ന്ന് എങ്ങനെ ഒരു സേഫ് വര്‍ക്ക് സ്‌പേസ് ഉണ്ടാക്കാന്‍ സാധിക്കും എന്നതിനെ കുറിച്ച് ചിന്തിക്കാനും കൂടി വേണ്ടിയാണ്.
ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു, എന്നതില്‍ ഞാന്‍ ഞെട്ടേണ്ടത് എന്തിനാണ്. കുറ്റകൃത്യങ്ങള്‍ ചെയ്ത ആള്‍ക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ഇനി തുടര്‍ന്ന് എന്താണ് നടക്കാന്‍ പോകുന്നത്, തുടര്‍ന്നുള്ള നടപടികള്‍ അറിയാന്‍ എനിക്കും ആകാംഷയുണ്ട്. എന്ത് നിലപാടാണ് എന്ന് ഞാന്‍ വ്യക്തമാക്കിയാലും ഇല്ലെങ്കിലും എന്റെ നിയന്ത്രണത്തില്‍ ഉള്ളത് എന്താണ് എനിക്ക് ചുറ്റുമുള്ള എന്റെ വര്‍ക്ക് സ്‌പേസ് ആണ്. ഞാന്‍ സുരക്ഷിതമാക്കാം എന്ന് പറയാന്‍ പറ്റുക എന്റെ വര്‍ക്ക് സ്‌പേസ് മാത്രമാണ്.
എന്റെ തൊഴിലിടം, ഞാന്‍ സുരക്ഷിതമാക്കും അതിനപ്പുറത്തേക്ക് ഞാന്‍ ഇതില്‍ ഉള്‍പ്പെടില്ല എന്ന് പറഞ്ഞാല്‍ തീരുന്നതല്ല ഞാന്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കാരുടെ ഉത്തരവാദിത്വം. ഞാന്‍ ഇതില്‍ ഇല്ല എന്നിടത്ത് തീരുന്നതല്ല എന്റെയോ നിങ്ങളുടെയോ ഉത്തരവാദിത്വം. ഒരു പവര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാല്‍ അങ്ങനൊരു പവര്‍ ഗ്രൂപ്പ് ഇല്ല എന്ന് എനിക്ക് അവകാശപ്പെടാന്‍ കഴിയില്ല. ഞാന്‍ അവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. അവരാല്‍ ഞാന്‍ ബാധിക്കപ്പെട്ടിട്ടില്ല. ബാധിക്കപ്പെട്ടവര്‍ ഉണ്ടെങ്കില്‍ അവരുടെ ദുഃഖങ്ങള്‍ കേള്‍ക്കണം. ഞാന്‍ അത് അനുഭവിച്ചിട്ടില്ല എന്നും പൃഥ്വി .
Leave a Reply