‘ആ ബന്ധം തകർന്നപ്പോൾ ഞാൻ ഒരുപാട് വേദനിച്ചിരുന്നു’ !! നടി പ്രിയ രാമൻ തുറന്ന് പറയുന്നു
മലയാളികൾക്ക് ഒരുപാട് പ്രിയങ്കരിയായ അഭിനേത്രിയാണ് പ്രിയ രാമൻ. ഒരു സമയത്ത് തെന്നിതിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു പ്രിയ രാമൻ, മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ കൂടെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു പ്രിയ. സിനിമകൾ കൂടാതെ സീരിയലുകളും പ്രിയ ചെയ്തിരുന്നു..
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അവർ പ്രശസ്ത നടൻ രഞ്ജിത്തുമായി വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ അവർ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പക്ഷെ രഞ്ജിത്തുമായുള്ള വിവാഹ ജീവിതം അധികനാൾ നീണ്ടു നിന്നിരുന്നില്ല. പരസ്പരമുള്ള പൊരുത്തക്കേടുകൾ അവർക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും വിവാഹ മോചനം നേടിയിരുന്നു.
എന്നാൽ വേര്‍പിരിയലിന് ശേഷം എന്ത് വേണം എന്ന വ്യക്തമായ ധാരണ തനിക്ക് ഉണ്ടായിരുന്നുവെന്നു താരം പറയുന്നു. എങ്കിലും വേർപിരിയുന്ന സമയത്ത് തനിക്ക് ‘വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്, നിരവധി തവണ താൻ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്. വലിയ മാനസിക പിരിമുറുക്കം ആയിരുന്നു അനുഭവിച്ചത്.
ഏതു ബന്ധവും മുറിയുമ്ബോള്‍ ശക്തമായ വേദന അനുഭവിക്കേണ്ടി വരും അതൊക്കെ നേരിടാന്‍ തനിക്ക് കഴിഞ്ഞു. തന്‍റെ മാതാപിതാക്കളും പൂര്‍ണ്ണ പിന്തുണയോടെ കൂടെ ഉണ്ടായിരുന്നു. ആ പ്രതിസന്ധികളില്‍ ഓര്‍ത്തത് കുടുംബത്തെയും ദൈവത്തെയും ആണ്’. താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.. രഞ്ജിത്ത് വീണ്ടും വിവാഹം കഴിച്ചിരുന്നു.. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന നായികമാരിൽ ഒരാളാണ് പ്രിയ രാമൻ..
മലയാളത്തിൽ മാത്രികം, കാശ്മീരം, തുമ്പോളി കടപ്പുറം, സൈന്യം, നമ്പർ വൺ സ്‌നേഹതീരം തുടങ്ങി അവർ ചെയ്ത എല്ലാ സിനിമകളും മലയത്തിൽ ഹിറ്റായിരുന്നു, മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും വിജയ നായികയായിരുന്നു പ്രിയ രാമൻ… നിരവധി മനോഹര ഗാനങ്ങളും അവർ മലയാളത്തിന്സമ്മാനിച്ചിരുന്നു. അടുത്തിടെ നദിയെ കുറിച്ച് നടി കുട്ട്യേടത്തി വിലാസിനി ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു…
ആ സെറ്റിൽ തനിക്ക് ചില മോശ അനുഭവങ്ങൾ ഉണ്ടായെന്നും അത് കാരണം താൻ അന്ന് പൊട്ടിക്കരഞ്ഞെന്നും താരം പറയുന്നു, അവരുടെ വാക്കുകൾ ഇങ്ങനെ… അന്ന് പ്രിയ രാമനും ഭർത്താവ് രഞ്ജിത്തും കൂടി ചേർന്ന് ഒരു സീരിയൽ നിർമിച്ചിരുന്നു അതിൽ അഭിനയിക്കാൻ വിലാസിനിയെയും വിളിച്ചിരുന്നു, ഒരു ദിവസം വര്‍ക്ക് കഴിഞ്ഞ് നിൽക്കുമ്പോൾ ആദ്യം വലിയ താരങ്ങളെ ഒക്കെ വണ്ടിയിൽ കയറ്റി വിടുന്നുണ്ട്..
എന്നെ അടക്കമുള്ളവരെ വണ്ടി ആയിട്ടില്ലെന്ന് പറഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്’. നിന്ന് നിന്ന് ഒരു മണിക്കൂർ കഴിഞ്ഞു, നിർമ്മാതാക്കളുടെ വണ്ടി അവിടെയുണ്ട് പ്രിയ രാമൻ അതിൽ കയറി ഇരിക്കുകയാണ്, ആ വണ്ടിയിൽ ചില അസിസ്റ്റന്റ് പയ്യന്മാരെ കയറ്റിവിടാറുണ്ട്, നിന്ന് സഹികെട്ടപ്പോൾ അവസാനം ആയപ്പോഴെക്കും ഞാന്‍ അങ്ങ് പൊട്ടിത്തെറിച്ച് പോയി.
ഞാന്‍ മാത്രമല്ല എന്റെ കൊച്ചുമകളായി അഭിനയിക്കുന്ന ചെറിയ കുട്ടിയും കൂടെയുണ്ട്. അതിങ്ങനെ ഉറങ്ങി വീഴുകയാണ്. എത്ര നേരമായി ഞങ്ങളിങ്ങനെ നില്‍ക്കുന്നു, എന്താ ഞങ്ങളെ മാത്രം ആരും കൊണ്ട് വിടാത്തെ എന്നിങ്ങനെ എന്തൊക്കെയോ ഞാന്‍ അവിടെ നിന്ന പറഞ്ഞു കരഞ്ഞു എന്നും അപ്പോൾ രഞ്ജിത്ത് ഓടി വന്നെന്നും പ്രിയ അത് ശ്രദ്ധിച്ചത് പോലുമില്ലെന്നും അവർ പറയുന്നു…..
Leave a Reply