‘ഏഴ് വർഷം മുമ്പ് വിവാഹ മോചനം നേടിയ നടി പ്രിയാരാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചു’ !!
മലയാള സിനിമ ആവസാധകർക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് പ്രിയ രാമൻ. ഒരു സമയത്ത് തെന്നിതിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു പ്രിയ രാമൻ, മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ കൂടെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു പ്രിയ. സിനിമകൾ കൂടാതെ സീരിയലുകളും പ്രിയ ചെയ്തിരുന്നു..
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അവർ പ്രശസ്ത നടൻ രഞ്ജിത്തുമായി വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ അവർ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പക്ഷെ രഞ്ജിത്തുമായുള്ള വിവാഹ ജീവിതം അധികനാൾ നീണ്ടു നിന്നിരുന്നില്ല. പരസ്പരമുള്ള പൊരുത്തക്കേടുകൾ അവർക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും 2014 ല്‍ വിവാഹ മോചനം നേടിയിരുന്നു.
എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇവർ വീണ്ടും ഓണായിരിക്കുകയാണ്. ഇപ്പോഴിതാ 7 വര്‍ഷത്തിന് ശേഷമാണ് താരങ്ങൾ ഇപ്പോൾ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. 22 മത്തെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാദ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ വിവരം ഇവര്‍ വെളിപ്പെടുത്തിയത്. പ്രിയാ രാമനെ ആലിംഗനം ചെയ്ത് കൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രഞ്ജിത്ത് കുറിച്ചത് ഇങ്ങനെയായിരുന്നു.. ആരാധകരുടെ സ്നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം മനോഹരമായിരിക്കുന്നുവെന്നാണ്. എന്നാണ്. മറ്റൊരു വീഡിയോയില്‍ തന്റെ ഭര്‍ത്താവാണ് രഞ്ജിത്ത് എന്നും പ്രിയാ രാമനും പറയുന്നുണ്ട്. തങ്ങളുടെ മക്കളുടെ ഭാവിക്ക് വേണ്ടിയാണ് ഈ തീരുമാനം എന്നാണ് ഇരുവരും പറയുന്നത്…..
ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ആണ് ഉള്ളത്. ഇരുവരും തമ്മിലുള്ള വിവാഹമോചന ശേഷം ഇവരുടെ സംരക്ഷണം പ്രിയാ രാമന്‍ ഏറ്റെടുത്തു. ശേഷം സിനിമകളില്‍ നിന്നും സീരിയലുകളില്‍ പ്രിയ ചുവടുറപ്പിച്ചു. എന്നാല്‍ രഞ്ജിത്ത് 2014 ല്‍ തന്നെ നടി രാഗസുധയെ വിവാഹം കഴിക്കുകയും ശേഷം 2015 ല്‍ നടിയില്‍ നിന്നും വിവാഹമോചനം നേടുകയും ചെയ്തിരുന്നു.
എന്നാൽ വേര്‍പിരിയലിന് ശേഷം എന്ത് വേണം എന്ന വ്യക്തമായ ധാരണ തനിക്ക് ഉണ്ടായിരുന്നുവെന്നു താരം പറയുന്നു. എങ്കിലും വേർപിരിയുന്ന സമയത്ത് തനിക്ക് ‘വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്, എന്നും നിരവധി തവണ താൻ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്. വലിയ മാനസിക പിരിമുറുക്കം ആയിരുന്നു ആ സമയത്തൊക്കെ താൻ അനുഭവിച്ചിരുന്നത് എന്നും പ്രിയ രാമൻ ഇതിനുമുമ്പ് തുറന്ന് പറഞ്ഞിരുന്നു..
ഏതു ബന്ധവും മുറിയുമ്ബോള്‍ ശക്തമായ വേദന അനുഭവിക്കേണ്ടി വരും അതൊക്കെ നേരിടാന്‍ തനിക്ക് കഴിഞ്ഞു. തന്‍റെ മാതാപിതാക്കളും പൂര്‍ണ്ണ പിന്തുണയോടെ കൂടെ ഉണ്ടായിരുന്നു. ആ പ്രതിസന്ധികളില്‍ ഓര്‍ത്തത് കുടുംബത്തെയും ദൈവത്തെയും ആണെന്നും നടി പറഞ്ഞിരുന്നു..
Leave a Reply