
ഉപേക്ഷിച്ച ഭർത്താവിനെ മക്കൾക്ക് വേണ്ടി ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും സ്വീകരിച്ച് പ്രിയാ രാമൻ ! കൈയ്യടിച്ച് ആരാധകർ !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് പ്രിയാ രാമൻ. മലയാളികൾക്ക് വളരെ പ്രിയങ്കരിയായ പ്രിയ സൂപ്പർ സ്റ്റാറുകളുടെ നായികയായി ഒരുപിടി ഹിറ്റ് മലയാളം സിനിമകളുടെ ഭാഗമായിരുന്ന പ്രിയ ഇപ്പോഴും മലയാളികളുടെ ഇഷ്ട താരമാണ്. 1993 ൽ രജനികാന്ത് നിർമ്മിച്ച വള്ളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അവർ സിനിമ രംഗത്തേക്ക് പ്രവേശിച്ചത്.
അതിനു ശേഷം അവർ 1993 ൽ ഐ.വി ശശി സംവിധാനം ചെയ്ത അർത്ഥനം എന്ന സിനിമയിൽ കൂടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ കൂടെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. കൂടാതെ സിനിമകൾ സീരിയലുകളും പ്രിയ സജീവമായിരുന്നു. പക്ഷെ ഏറെ സംഭവ ബഹുലമായ ഒന്നായിരുന്നു നടിയുടെ വ്യക്തി ജീവിതം.
പ്രിയ സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് അവർ പ്രശസ്ത തമിഴ് നടൻ രഞ്ജിത്തുമായി വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ അവർ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പക്ഷെ രഞ്ജിത്തുമായുള്ള വിവാഹ ജീവിതം അധികനാൾ നീണ്ടു നിന്നിരുന്നില്ല. പരസ്പരമുള്ള പൊരുത്തക്കേടുകൾ അവർക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും 2014 ല്‍ വിവാഹ മോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു മക്കളും ഉണ്ടായിരുന്നു.

തന്റെ വിവാഹ മോചനത്തെ കുറിച്ച് അന്ന് പ്രിയ പറഞ്ഞിരുന്നത് ഇങ്ങനെ, വേര്‍പിരിയലിന് ശേഷം എന്ത് വേണം എന്ന വ്യക്തമായ ധാരണ തനിക്ക് ഉണ്ടായിരുന്നുവെന്നു താരം പറയുന്നു. എങ്കിലും വേർപിരിയുന്ന സമയത്ത് തനിക്ക് ‘വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്, നിരവധി തവണ താൻ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്. വലിയ മാനസിക പിരിമുറുക്കം ആയിരുന്നു അനുഭവിച്ചത് എന്നുമായിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ പഴയ ഭർത്താവിനെ തന്നെ പ്രിയ വീണ്ടും വിവാഹം കഴിക്കുക ആയിരുന്നു. 7 വര്‍ഷത്തിന് ശേഷമാണ് ഇരുവരും തങ്ങളുടെ മക്കൾക്ക് വേണ്ടി ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
വീണ്ടും ഒന്നിച്ച ശേഷം ഇരുവരും ഒരുമിച്ച ശേഷം ആ സന്തോഷ വാർത്തയും താരങ്ങൾ പങ്കുവെച്ചിരുന്നു, തങ്ങളുടെ 22 മത്തെ വിവാഹ വാര്‍ഷികം മക്കളോടൊപ്പം സന്തോഷകരമായി ആഘോഷിച്ചു എന്ന്.. നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് എത്തിയത്. ഇപ്പോൾ ഇരുവരും വളരെ സന്തോഷത്തോടെ മക്കളും ഒരുമിച്ച് സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. ഈഗോ ആയിരുന്നു തങ്ങൾക്ക് ഇടയിലെ പ്രധാന പ്രശനമെന്നും എന്നാൽ വേർപിരിഞ്ഞ കാലഘട്ടം കൊണ്ട് തങ്ങൾക്ക് ഇടയിലെ ആ ഈഗോ ഇല്ലാതെ ആയെന്നും ഇരുവരും പറയുന്നു. എന്നാൽ പ്രിയയുമായി വേർപിരിഞ്ഞ ശേഷം രഞ്ജിത്ത് 2014 ല്‍ തന്നെ നടി രാഗസുധയെ വിവാഹം കഴിക്കുകയും ശേഷം 2015 ല്‍ നടിയില്‍ നിന്നും വിവാഹമോചനം നേടുകയും ചെയ്തിരുന്നു.
Leave a Reply