
പ്രിയാ രാമൻ അന്ന് ആ കോലത്തിൽ ആകാൻ കാരണം മമ്മൂട്ടിയാണ് ! സത്യത്തിൽ അവിടെ എന്താണ് സംഭവിച്ചത് എന്ന് പ്രിയാരാമന് ഇപ്പോഴും അറിയില്ല ! മുകേഷ് പറയുന്നു !
മലയാളികളുടെ ഇഷ്ട നടനാണ് മുകേഷ്. കൊമേഡിയൻ ആയും, നായകനായും, വില്ലനായും, സഹ താരമായും എത്രയോ കഥാപാത്രങ്ങൾ മലയാളത്തിൽ വിസ്മയിപ്പിച്ച അതുല്യ കലാകാരനാണ് മുകേഷ്, അദ്ദേഹം ഇന്ന് ഒരു പൊതു പ്രവർത്തകൻ കൂടിയാണ്, കൂടതെ ഓരോ അനുഭവങ്ങളും വളരെ രസകരമായി അവതരിപ്പിക്കാൻ കഴിവുള്ള മുകേഷ് അടുത്തിടെ യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. മുകേഷ് സ്പീക്കിങ് എന്നാണ് ചാനലിന്റെ പേര്. തുടക്കം മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മുകേഷിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മമ്മൂക്ക സകലകാല വല്ലഭൻ എന്ന പേരിൽ സൈന്യം സിനിമയുടെ പിന്നിൽ നടന്ന ഒരു കഥ വളരെ രസകരമായി മുകേഷ് അവതരിപ്പിച്ചിരുന്നു.
മലയാളി പ്രേക്ഷകർ ഇന്നും മിനിസ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി, പ്രിയ രാമൻ, മോഹിനി, വിക്രം, മുകേഷ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സൈന്യം. മമ്മൂട്ടി എന്ന നടൻ അഭിനയത്തിന് പുറമെ അദ്ദേഹം സ്വായത്തമാക്കിയിട്ടുള്ള ചില മറ്റു കഴിവുകളെ പറ്റിയും അത് ചില അവസരങ്ങളിൽ ഉപയോഗപ്പെട്ടതിനെ കുറിച്ചുമൊക്കെയാണ് ‘മമ്മൂക്ക സകലകലാ വല്ലഭൻ’ എന്ന് പേരിട്ട വീഡിയോയിൽ മുകേഷ് പറയുന്നത്.
ചിത്രത്തിൽ പ്ലെയിൻ അപകടത്തിൽ പ്രിയയ്ക്ക് പൊള്ളലേൽക്കുന്ന ഒരു രംഗമുണ്ട്. സിനിമയിൽ മൂന്ന് മേക്കപ്പ്മാൻമാരാണുണ്ടായിരുന്നത്. അവരെ വിളിച്ചിട്ട് സംവിധായകൻ ജോഷി പൊള്ളലെങ്ങനെയാണ് മേക്കപ്പ് ചെയ്യുന്നതെന്ന് ഒന്ന് കാണിക്കൂ എന്ന് പറഞ്ഞു. നിങ്ങൾ നിങ്ങളുടെ തന്നെ കൈയ്യിൽ ഇട്ടിട്ട് വന്ന് കാണിക്കാനാണ് പറഞ്ഞത്. ഹൈദരാബാദിലെ സെറ്റിൽ പിന്നെ ഒരു മേക്കപ്പ് മത്സരമാണ് നടന്നത്. ആദ്യത്തെ ആൾ അയാളുടെ കൈയിൽ മേക്കപ്പുമായി വന്നു, അത് കണ്ട ജോഷിഏട്ടൻ പറഞ്ഞു പ്രിയയ്ക്ക് കുഷ്ഠമല്ല പൊള്ളലാണ് ഏറ്റതെന്ന്.

അടുത്തായാലും അയാൾ ചെയ്ത മേക്കപ്പുമായി എത്തി, അപ്പോഴും അദ്ദേഹം പറഞ്ഞു വരട്ടുചൊറി അല്ലെങ്കിൽ കരപ്പൻ, എടാ പൊള്ളലാണ്, പൊള്ളൽ, ഒന്ന് പോടോ എന്ന് പറഞ്ഞ് അവരെ രണ്ടുപേരെയും ഒട്ടിക്കുന്നതു കണ്ട മൂന്നാമത്തെ മേക്കപ്പ്മാൻ ജീവനും കൊണ്ട് ഓടി.. ഇനി എന്ത് ചെയ്യാനാണ് എന്ന് പറഞ്ഞിരിക്കുമ്പോഴാണ് മമ്മൂക്ക വരുന്നത്. അദ്ദേഹം തന്റെ സ്വന്തം മേക്കപ്പ് മാനായ ജോര്‍ജ്ജിനെ വിളിച്ച് നമുക്കൊന്നും മനസ്സിലാകാത്ത ഭാഷയിൽ ഏതെക്കെയോ സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞു. അത് കേട്ട് മനസിലാക്കിയ ജോര്‍ജ്ജ് പ്രിയാരാമന് മേക്കപ്പിട്ടു. അത് കണ്ട് ജോഷിയേട്ടൻ പറഞ്ഞത് ഫന്‍റാസ്റ്റിക് എന്നാണ്, ഇതാണ് പൊള്ളൽ. പ്രൊഫെഷനലായ ആ മൂന്ന് മേക്ക് ആപ്പ് മാൻമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും ചെയ്യാൻ പറ്റാത്ത ഒരു മേക്കപ്പാണ് മമ്മൂക്കയും ജോര്‍ജ്ജും കൂടി ആ സമയത്ത് പ്രിയ രാമനുവേണ്ടി ചെയ്തത്, എന്നാണ് മുകേഷ് പറയുന്നു.
ഇത് കണ്ട പ്രിയ രാമൻ ഷൂട്ട് എല്ലാം കഴിഞ്ഞ് ശരിക്കും അത്ഭുതപ്പെട്ടുപോയി നിൽക്കുകയാണ്, മമ്മൂട്ടി സാർ ഇങ്ങനെയൊക്കെ ചെയ്യുമോ എന്നൊക്കെ ചോദിച്ച് ആകെ വണ്ടർ അടിച്ച് നിൽക്കുകയാണ്, മമ്മൂക്ക അവിടെ ഇല്ലന്ന് ഉറപ്പ് വരുത്തിയ ഞാൻ അപ്പോൾ പ്രിയ രാമനോട് പറഞ്ഞു മമ്മുക്ക പണ്ട് ശാരദാമ്മയുടെ മേക്കപ്പ്മാൻ ആയിരുന്നില്ലേ, എന്ന് ഇത് കേട്ട പ്രിയ രാമൻ പ്രിയരാമൻ ഞെട്ടിത്തരിച്ചു, ആണോ അങ്ങനെ ഒരു സംഭവം എനിക്ക് അറിയില്ലായിരുന്നു. അത് പറഞ്ഞ് ഞങ്ങള്‍ പൊട്ടിച്ചിരിച്ചു, അപ്പോഴാണ് മമ്മൂക്ക എന്താണ് ഇവിടെ ഒരു ചിരി എന്ന് ചോദിച്ചുകൊണ്ട് വരുന്നത്, അപ്പോൾ പ്രിയ കാര്യം പറഞ്ഞു, അപ്പോൾ എന്റെ കൈപിടിച്ചുകൊണ്ട് മമ്മൂക്ക പറഞ്ഞു, എവിടുന്ന് കിട്ടുന്നെടേയ് ഈ റെയർ കഥകളൊക്കെ, എന്നിട്ട് അദ്ദേഹവും പൊട്ടി ചിരിച്ചു. ഞങ്ങളും ചിരിച്ചു, പ്രിയ ഒഴികെ, ഇന്നും പ്രിയാരാമന് സംഭവം എന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് മുകേഷ് പറയുന്നത്.
Leave a Reply