ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചത് മക്കൾക്ക് വേണ്ടി ! മലയാളികളുടെ സ്വന്തം രാമനുണ്ണിയും പ്രിയ രാമനും ! സിനിമ പോലെ ജീവിതം

ഒരു സമയത്ത് മലയാള സിനിമയിൽ ഏറ്റവുമധികം ശ്രദ്ധ നേടിയിട്ടുള്ള നടിമാരിൽ ഒരാളായിരുന്നു പ്രിയ രാമൻ. 1993 ൽ രജനികാന്ത് നിർമ്മിച്ച വള്ളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അവർ സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. അതിനു ശേഷം അവർ  1993 ൽ ഐ.വി ശശി സംവിധാനം ചെയ്ത അർത്ഥനം എന്ന സിനിമയിൽ കൂടി  മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ കൂടെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. കൂടാതെ സിനിമകൾ സീരിയലുകളും പ്രിയ സജീവമായിരുന്നു.

പ്രിയയെ വിവാഹം ചെയ്തത് തമിഴ് നടൻ രഞ്ജിത്ത് ആയിരുന്നു. പക്ഷെ രഞ്ജിത്തുമായുള്ള വിവാഹ ജീവിതം അധികനാൾ നീണ്ടു നിന്നിരുന്നില്ല. പരസ്പരമുള്ള പൊരുത്തക്കേടുകൾ അവർക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും 2014 ല്‍ വിവാഹ മോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു മക്കളും ഉണ്ടായിരുന്നു. ശേഷം രഞ്ജിത്ത് നടി രാഗസുധയെ 2014ൽ വിവാഹം ചെയ്തു. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 2015ല്‍ തന്നെ ഇരുവരും വിവാഹ മോചിതരായി.

വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് രഞ്ജിത്തും പ്രിയ രാമനും തങ്ങളുടെ മക്കൾക്ക് വേണ്ടി വീണ്ടും ഒന്നാകുകയായിരുന്നു. ഇപ്പോഴിതാ രഞ്ജിത്തിന്റേയും പ്രിയ രാമന്റേയും ഒരു റൊമാന്റിക്  വിഡിയോ  വൈറലാകുകയാണ്. ബി​ഗ് ബോസ് തമിഴിൽ മത്സരാർത്ഥിയായിരുന്നു രഞ്ജിത്ത്. മാസങ്ങൾക്ക് ശേഷമുള്ള ദമ്പതികളുടെ കണ്ടുമുട്ടലാണ് ആരാധകരുടെ മനം കവർന്നത്. വേദിയിൽ നിൽക്കുന്ന വിജയ് സേതുപതിയെ പോലും ശ്രദ്ധിക്കാതെയായിരുന്നു രഞ്ജിത്ത് തന്റെ പ്രിയതമയോട് പ്രണയം കൈമാറിയത്.

ഏറെ നാളുകൾക്ക് ശേഷം പരസ്പ്പരം കണ്ട ഇരുവരും  ഒരു വാക്കു പോലും സംസാരിക്കാതെ നോട്ടങ്ങൾ കൊണ്ടും ആംഗ്യങ്ങൾ കൊണ്ടുമായിരുന്നു പിന്നീട് അവർ സംസാരിച്ചത്. പ്രിയയെ സ്നേഹത്തോടെ നോക്കിക്കൊണ്ട് ‘എങ്ങനെയിരിക്കുന്നു’ എന്ന് കണ്ണുകൊണ്ട് ചോദിക്കുകയാണ് രഞ്ജിത്. ‘സുഖമായിരിക്കുന്നു’ എന്ന് തലയാട്ടിക്കൊണ്ട് സദസിലിരുന്ന് പ്രിയ മറുപടിയും നൽകി.

വിജയ് സേതുപതി ഹസ്തദാനം ചെയ്യാൻ വരുന്നതുപോലും രഞ്ജിത് ശ്രദ്ധിക്കുന്നില്ല. പ്രിയയോട് സംസാരിച്ച് കഴിഞ്ഞ ശേഷമാണ് വിജയ് സേതുപതിക്ക് കൈ കൊടുക്കുന്നത്. ആരാധകരുടെ മനം കവരുകയാണ് ഇവരുടെ വിഡിയോ. ഇരുവരുടെടെയും പ്രണയത്തിന്റെ ആഴം തിരിച്ചറിയാനായി’ എന്നാണ് ഈ വിഡിയോ കണ്ട് പ്രേക്ഷകർ കുറിക്കുന്നത്. ചന്ദ്രാൽസം എന്ന മോഹൻലാൽ ചിത്രത്തിലെ രാമനുണ്ണി എന്ന കഥാപാത്രത്തെ ഇപ്പോൾ നായകനാക്കി മലയാളികൾ ആഘോഷിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഈ ഒരു വീഡിയോ കൂടിവൈറലാകുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *