
കല്യാണി ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തില്‍പ്പോലും കരുതിയില്ല ! യാദൃശ്ചികമായി സംഭവിച്ചതാണ് ഇതെല്ലം ! സന്തോഷ നിമിഷത്തെ കുറിച്ച് പ്രിയദർശൻ പറയുന്നു !
ഇന്ന് മലയാള സിനിമക്ക് ഒരുപാട് പ്രിയപ്പെട്ട താരജോഡികളാണ് കല്യാണിയും പ്രണവും. ഹൃദയം എന്ന ഒരൊറ്റ ചിത്രം കൊണ്ട് ഇരുവർക്കും ലോകമെങ്ങും ആരാധകരാണ്. കുടുംബപരമായി വളരെ അടുപ്പമുള്ള ഇവർ ഇരുവരും പ്രണയത്തിലാണ് എന്ന രീതിയിൽ അടുത്തിടെ പല ഗോസിപ്പുകളൂം വന്നിരുന്നു. തെലുങ്ക് ചിത്രത്തിലൂടെയായാണ് കല്യാണി അരങ്ങേറ്റം കുറിച്ചത് കല്യാണി ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന വിജയ നായികയാണ്. നടിയുടെ മലയാളത്തിലെ എല്ലാ സിനിമകളും വളരെ വലിയ വിജയമായിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ മക്കൾക്ക് ലഭിച്ച അവാർഡ് വാങ്ങാൻ എത്തിയ പ്രിയദർശന്റെയും മോഹൻലാലിന്റേയും വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. . മഴവില്‍ എന്റര്‍ടൈന്‍മെന്‍സ് അവാര്‍ഡില്‍ കല്യാണിക്ക് ലഭിച്ച പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് പ്രിയദര്‍ശനായിരുന്നു. പ്രണവിനുള്ള പുരസ്കാരം സ്വീകരിച്ചത് മോഹന്‍ലാലായിരുന്നു. സത്യന് അന്തിക്കാടായിരുന്നു മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും വേദിയിലേക്ക് വിളിച്ചത്. ബെസ്റ്റ് എന്റര്‍ടൈനിംഗ് കപ്പിള്‍ അവാര്‍ഡായിരുന്നു പ്രണവിനും കല്യാണിക്കും ലഭിച്ചത്.
അവാർഡ് നൽകാൻ വേദിയിൽ എത്തിയത് സത്യൻ അന്തിക്കാട് ആയിരുന്നു. അദ്ദേഹം പറഞ്ഞത് ഈ പേര് പറയാന്‍ തന്നെ എനിക്കിഷ്ടമുണ്ട്. കാരണം അവരുടെ പിതാക്കന്മാര് എന്റെ സുഹൃത്തുക്കളാണ്. കല്യാണി ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത് എന്റെ മോന് സംവിധാനം ചെയ്ത ചിത്രത്തിലാണ്. ഞങ്ങളുടെ പ്രിയ സുഹൃത്ത് ശ്രീനിവാസന്റെ മകന് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രത്തിലാണ് പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ചത്. മൊത്തത്തില്‍ ഇതൊരു കുടുംബ സദസാണെന്നായിരുന്നു സത്യന് അന്തിക്കാട് പറഞ്ഞത്.

അച്ഛൻ എന്ന നിലയിൽ വളരെ സന്തോഷത്തോടെയാണ് പ്രിയനും ലാലും വേദിയിൽ എത്തിയത്. പല കാര്യങ്ങളും ഓര്‍ത്തിട്ടുണ്ടെങ്കിലും ഇങ്ങനൊരു മുഹൂര്‍ത്തം ജീവിതത്തിലൊരിക്കലും ഓര്‍ത്തിട്ടില്ലെന്നായിരുന്നു പ്രിയദര്ശന് പറഞ്ഞത്. ഇതിനപ്പുറമൊരു അവാര്‍ഡ് വേദി എനിക്കും മോഹന്‍ലാലിനും പങ്കിടാനില്ല. എന്റെ മകള്‍ സിനിമയില്‍ അഭിനയിക്കുമെന്ന് ഞാനൊരിക്കലും കരുതിയിട്ടില്ല, നമ്മള് വിചാരിക്കുന്ന പോലെയല്ലല്ലോ കാര്യങ്ങള്‍ നടക്കുന്നത്. അതങ്ങ് സംഭവിച്ച് പോവുകയാണ്. സിനിമാകുടുംബത്തിന് കിട്ടിയ അവാര്‍ഡാണ് ഇതെന്നുമായിരുന്നു പ്രിയദര്ശന് പറഞ്ഞത്.
പ്രണവിനും കല്യാണിക്കും സിനിമയിൽ അഭിനയിക്കാൻ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല, ഞാനും ലാലും വന്നപോലെ വളറെ യാദൃശ്ചികമായാണ് അവരും സിനിമയിലെത്തിയത്. ഞങ്ങള്‍ക്കേറെ പ്രിയപ്പെട്ട ശ്രീനിവാസന്റെ മകന്റെ ചിത്രത്തിലൂടെയാണ് അവര്‍ ഇരുവരും ഒരുമിച്ചത് എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്… ഇതിനുമുമ്പ് പ്രണവിനെയും കല്യാണിയുടെയും പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പിന് ഇവർ ഇരുവരും പറഞ്ഞത്, അതിനെകുറിച്ചെല്ലാം സമയം ആകുമ്പോൾ പ്രിയൻ തന്നെ പറയും എന്നായിരുന്നു….
Leave a Reply