
മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും ! ഇതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് അറിയാതെ ഞാൻ അഭിപ്രായം പറയുന്നില്ല ! പ്രിയൻ !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീനിവാസൻ മോഹൻലാലിനെ വിമർശിച്ചതിനെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളിൽ സംസാര വിഷയം. ശ്രീനിവാസനെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേര്‍ രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പ്രിയദർശൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, അവർ രണ്ട് പേരും എന്റെ പ്രിയ സുഹൃത്തുക്കള്‍ ആണ്. എന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സില്‍ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യര്‍ അത് ചെയ്യണമെന്നാണ് എന്റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം. എനിക്ക് അറിയില്ല. ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണം അറിയാതെ ഞാന്‍ അതില്‍ ഒരു അഭിപ്രായം പറയുന്നത് ശരിയല്ല.
സത്യൻ അന്തിക്കാടിനും ഇതിനെ കുറിച്ച് ആശയകുഴപ്പമുണ്ട്, അയാൾക്കും വ്യക്തമായ ഒരു ഉത്തരം അറിയില്ല. ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നു. ഇതില്‍ മോഹന്‍ലാല്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ല. ഇനി പ്രതികരിക്കാനും പോകുന്നില്ല. അതാണ് ഇതിലെ നല്ല വശം. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹന്‍ലാലിന് ശ്രീനിവാസനെ അറിയാം, അതുകൊണ്ട് ഇത് ഇങ്ങനെ തന്നെ പോകുമെന്നും പ്രിയൻ പറയുന്നു.

അതുപോലെ കഴിഞ്ഞ ദിവസം നടൻ സിദ്ദിക്കും ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. സിദ്ദിഖ് പറയുന്നത് ഇങ്ങനെ, എന്താണ് ശെരിക്കും ഇവർ ഇരുവരും തമ്മിലുള്ള പ്രശ്നമെന്ന് എനിക്കറിയില്ല. പക്ഷെ അങ്ങനെ ഒന്നും വേണ്ടായിരുന്നു. എന്തിനാണ് ശ്രീനിയേട്ടൻ അങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നും. ശ്രീനിയേട്ടൻ നമ്മൾ അത്രയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ശ്രീനിയേട്ടന്റെ വായിൽ നിന്നൊക്കെ ആർക്കും വിഷമമുണ്ടാവുന്ന വാക്കുകൾ വരുന്നത് എനിക്കൊട്ടും ഇഷ്ടമല്ല. അങ്ങനെ സംഭവിച്ച് പോയതായിരിക്കാം എന്നും സിദ്ദിഖ് പറഞ്ഞു. പക്ഷെ മോഹൻലാൽ ഇതിലൊന്നും പ്രതികരിക്കാതെ ഇരിക്കുന്ന കാലത്തോളം അതങ്ങനെയങ്ങ് തേഞ്ഞ് മാഞ്ഞ് പോട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും സിദ്ദിഖ് വ്യക്തമാക്കി.
ഇത്തവണ ശ്രീനിവാസൻ വളരെ ശക്തമായ ആരോപണങ്ങളാണ് നടനെതിരെ ആരോപിച്ചിരിക്കുന്നത്. മോഹൻലാൽ കേണൽ പദവി ചോദിച്ച് വാങ്ങിയതാണ് എന്ന പരാമർശം ഏറെ വിവാദമായിരുന്നു. കപിൽദേവിന് കേണൽ പദവി കിട്ടിയപ്പോൾ മോഹൻലാൽ രാജീവ് നാഥിനെ വിളിച്ചു. താൻ ഒരുപാട് സിനിമകളിൽ സൈനികനായി അഭിനയിച്ചിട്ടുണ്ട്. കേണൽ പദവി കിട്ടാൻ സാധ്യതയുണ്ടോ എന്ന് ചോദിച്ചു. ഇതാണ് തനിക്ക് സരോജ്കുമാർ എന്ന സിനിമയെടുക്കാനുള്ള പ്രചോദനമെന്നും ശ്രീനിവാസൻ പറഞ്ഞു.
Leave a Reply