
മിടുക്കി കുട്ടി ആണ് നിഖില…! അസൂയക്കാര്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസം… അത് അഹങ്കാരമല്ല ! നിഖിലയെ പിന്തുണച്ച് മന്ത്രി !
ഇന്ന് മലയാള സിനിമ രംഗത്തെ മുൻനിര നായികമാരിൽ ഒരാളാണ് നിഖില വിമൽ. എന്നാൽ അടുത്തിടെ നടി നൽകിയ ചില അഭിമുഖങ്ങളിൽ നിഖിലയുടെ സംസാര ശൈലി നടിയെ വിമര്‍ശിക്കുന്നതിന് കാരണമായിരുന്നു. ഏത് തരത്തിലുള്ള ചോദ്യമായാലു കുറിക്കു കൊള്ളുന്ന മറുപടി നിഖില നല്‍കാറുണ്ട്. തഗ് ക്വീന്‍ എന്ന പേരില്‍ നിഖിലയുടെ ട്രോളുകളും പ്രചരിക്കാറുണ്ട്. വിമര്‍ശനങ്ങളും നടിക്കെതിരെ ഉയരാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ നിഖിലയെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് മന്ത്രി ആര് ബിന്ദു നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫെയ്സ്ബുക്കില്‍ എത്തിയ ഒരു പോസ്റ്റിന് കമന്റ് ആയാണ് മന്ത്രി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. നിഖിലയെ വിമർശിച്ച് വന്ന കുറിപ്പിൽ പറഞ്ഞതിങ്ങനെ, “പുച്ഛഭാവം മാത്രമുള്ള കേരളത്തിലെ ഒരേ ഒരു നായികയാണ് നിഖില വിമല്‍ എന്ന് തോന്നിയിട്ടുണ്ടോ.. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കും ഉര്‍വശിക്കും ഇല്ലാത്ത തലക്കനം ആണ് ഈ പുതുമുഖ നായികയ്ക്ക് എന്നും പറയുന്നു ശരിയാണോ?” എന്ന പോസ്റ്റിനോടാണ് മന്ത്രിയുടെ പ്രതികരണം.

മന്ത്രി ആര് ബിന്ദു നൽകിയ മറുപടി ഇങ്ങനെ, “മിടുക്കി കുട്ടി ആണ് നിഖില… അസൂയക്കാര്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസം… അത് അഹങ്കാരമല്ല… വിനയമുള്ള വ്യക്തിത്വം കൂടിയാണ് നിഖില” എന്നാണ് മന്ത്രി കമന്റ് ആയി കുറിച്ചിരിക്കുന്നത്. കഥ ഇന്നുവരെ ആണ് നിഖിലയുടെതായി ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. അതേസമയം നിഖിലയുടെ അഭിമുഖങ്ങൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വലിയ വിമര്‍ശനങ്ങൾക്കാണ് കാരണമാകുന്നത്.
Leave a Reply