
“നിങ്ങൾക്ക് നാണം ഇല്ലേ എന്നാണ് ധനുഷ് ചോദിച്ചത്” ! ഇവിടെ നടക്കുന്നതൊന്നും നിങ്ങളറിയുന്നില്ലേ ! ധനുഷിനെതിരെ രാധിക ശരത് കുമാറും !
ധനുഷ് നയൻതാര വിഷയം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം തന്നെയാണ്, നയൻതാരയുടെ വെളിപ്പെടുത്തലിന് പിന്നാലെ താരത്തെ പിന്തുണച്ചും ധനുഷിനെ എതിർത്തും നിരവധി പേരാണ് രംഗത്തെത്തുന്നത്. അത്തരത്തിൽ രാധിക ശരത് കുമാർ പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘നാനും റൗഡി താൻ’ എന്ന സിനിമയിൽ രാധിക ശരത് കുമാറും പ്രധാന വേഷത്തിൽ എത്തിയിരുന്നു, രാധിക പറയുന്നതിങ്ങനെ, വിഗ്നേഷ് ശിവൻ നയൻതാര പ്രണയ ബന്ധത്തെ കുറിച്ച് ധനുഷ് തന്നോട് വിളിച്ച് സംസാരിച്ചിരുന്നു. ഇവിടെ നടക്കുന്നതൊന്നും നിങ്ങളറിയുന്നില്ലേ, നിങ്ങൾക്ക് നാണം ഇല്ലേ എന്നാണ് ധനുഷ് ചോദിച്ചത്, നയൻ താരയും വിഘ്നേഷ് ശിവനും ഒരുമിച്ച് പുറത്ത് പോകുന്നതിലായിരുന്നു ധനുഷിന് ഇഷ്ടക്കേട് . എന്നാൽ താൻ ഇത് അറിഞ്ഞതേയില്ലെന്ന് ധനുഷിന് മറുപടി നൽകിയെന്നും രാധിക ശരത്കുമാർ പറഞ്ഞു..

‘നാനും റൗഡി താൻ’ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഈ സംഭവം. നയൻതാരയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെത്തിയ ചിത്രം സംവിധാനം ചെയ്തത് വിഘ്നേശ് ശിവനായിരുന്നു. ചിത്രം നിർമിച്ചത് നടൻ ധനുഷ് ആയിരുന്നു. രാധിക വിജയ് സേതുപതിയുടെ അമ്മയായി ചിത്രത്തിൽ വേഷമിട്ടിരുന്നു. അതേസമയം 24 മണിക്കൂറിനകം രംഗങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്ളിക്സിനും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകന് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
Leave a Reply