നമ്മുടെ രാധികയുടെ മകളാണ്, വിവാഹിതയായ ദേവികക്ക് നിങ്ങളുടെ അനുഗ്രഹം വേണം ! നിറകണ്ണുകളിടെ സുജാത പറയുന്നു ! ആശംസകൾ അറിയിച്ച് മലയാളികൾ !
ഒരു സമയത്ത് മലയാള സിനി പിന്നണി ഗാന രംഗത്ത് ഏറ്റവും അധികം തിളങ്ങി നിന്ന അനുഗ്രഹീത ഗായിക ആയിരുന്നു രാധിക തിലക്. ഇന്നും നമ്മൾ മലയാളികൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന എത്രയോ മധുര ഗാനങ്ങൾ നമുക്ക് സമ്മാനിച്ച രാധിക പക്ഷെ അകാലത്തിൽ നമ്മെ വിട്ടുപിരിയുകയായിരുന്നു. സംഗീത പാരമ്പര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തിലാണ് രാധിക ജനിച്ചത്. പിന്നണി ഗായിക സുജാത മോഹൻ, ജി.വേണുഗോപാൽ എന്നിവരുടെ അടുത്ത ബന്ധുകൂടിയായിരുന്നു രാധിക സംഗീത ലോകത്തേക്ക് എത്തുന്നത് എഴുപതികളിലാണ്.
ഗുരു എന്ന സിനിമയിലെ ദേവ സംഗീതം നീയല്ലേ, കന്മദം സിനിമയിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ, നന്ദനത്തിലെ മനസിൽ മിഥുനമഴ, ഒറ്റയാൾ പട്ടാളത്തിലെ മായാമഞ്ചലിൽ, ദീപസ്തംഭം മഹാശ്ചര്യത്തിലെ എന്റെ ഉള്ളുടുക്കും കൊട്ടി എന്നിങ്ങനെ തുടങ്ങി നമ്മൾ ഇന്നും മൂളി നടക്കുന്ന അതിമനോഹരമായ എഴുപതോളം സിനിമകൾകൾക്കുവേണ്ടി രാധിക ഗാനങ്ങൾ ആലപിച്ചു. അർബുദത്തെതുടർന്ന് ചികിത്സയിലിരിക്കെ 2015സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്.
ദേവിക എന്ന ഒരു മകൾ മാത്രമാണ് രാധികക്ക് ഉണ്ടായിരുന്നത്, ദേവികയും അമ്മയുടെ വഴിയേ സംഗീത ലോകത്ത് തന്നെയാണ് സജീവമായത്, കഴിഞ്ഞ ദിവസമായിരുന്നു ദേവികയുടെ വിവാഹം. വരൻ ബെംഗളൂരു സ്വദേശിയായതുകൊണ്ട് തന്നെ വിവാഹവും ബെംഗളൂരുവിൽ വെച്ചാണ് നടന്നത്. വരൻ അരവിന്ദ് അഭിഭാഷകനാണെന്നും റിപ്പോർട്ടുണ്ട്. ദേവികയുടെ വിവാഹത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഗായിക സുജാത മോഹനാണ്, തന്റെ മകൾ ശ്വേതാ തനിക്ക് എങ്ങനെയാണോ, അതുപോലെ തന്നെയാണ് മകൾ ദേവികയെന്നും സുജാത എപ്പോഴും പറഞ്ഞിരുന്നു.
തന്റെ മകൾ വിവാഹിതയായ സന്തോഷത്തിലാണ് സുജാത ഇപ്പോൾ, ‘ഞങ്ങളുടെ പ്രിയപ്പെട്ട ദേവികയുടെ (രാധികയുടെ മകൾ) വിവാഹ ചടങ്ങിൽ നിന്നുള്ള ചില ചിത്രങ്ങൾ… ദയവുചെയ്ത് യുവ ദമ്പതികളെ അനുഗ്രഹിക്കൂ…’, എന്നാണ് ദേവികയുടെ വിവാഹ ചിത്രങ്ങൾ പങ്കിട്ട് സുജാത കുറിച്ചത്. നിരവധിപേരാണ് തങ്ങളുടെ പ്രിയ ഗായികയുടെ മകൾക്ക് വിവാഹ മംഗളാശംസകൾ അറിയിക്കുന്നത്. രാധികയുടെ വേർപാട് സംഭവിച്ച് ഒമ്പത് വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും രാധികയെ കുറിച്ച് സംസാരിക്കുമ്പോൾ സുജാതയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് തന്നെയാണ് ആ ആത്മബന്ധത്തിന്റെ ആഴം എന്നാണ് കമന്റുകളിൽ കൂടി ആരാധകർ പറയുന്നത്.
Leave a Reply