ഓര്‍മ്മകള്‍ അറ്റ് മോസില്‍ ഹെഡ്‌ഫോണ്‍ വെച്ച് കണ്ണടച്ച് ആസ്വദിക്കണം ! സൈക്കിളിന്നു പിറകില്‍ ഇരുത്തി താമസസ്ഥലത്തേക്ക് കൊടുവിട്ടിരുന്ന ആൾ ! രഘുനാഥ് പലേരിയുടെ കുറിപ്പ് !

മോഹൻലാൽ എന്ന നടനെ ഒരു നടന വിസ്മയമായിട്ടാണ് ആരാധകരും സിനിമ ലോകവും കാണുന്നത്.  പക്ഷെ ഈ അടുത്ത കാലത്തായി ഉണ്ടായ നിരന്തരമായ പരാജയങ്ങൾ  മോഹൻലാൽ എന്ന നടനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയുടെ തിരക്കിലാണ്. ഇന്ന് മലയാള സിനിമയിൽ ഏറ്റവും വലിയ ഹിറ്റ് സംവിധായകനാണ് ലിജോ, അതുകൊണ്ട് തന്നെ ഇനി ആ ഒരു പ്രതീക്ഷയിലാണ് ആരാധകർ. അതുമാത്രമല്ല ഒരു തലമുറയെ തന്നെ അവശത്തിലാക്കിയ സിനിമ സ്പടികം ഇപ്പോൾ വീണ്ടും റീ ററിലീസ് ചെയ്തിരിക്കുകയാണ്.

വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്ക് ഇടയിൽ നിന്നും ലഭിക്കുന്നത്. ‘സ്ഫടികം’ സിനിമയുടെ റീ റിലീസിനോട് അനുബന്ധിച്ച് രഘുനാഥ് പലേരി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തിരക്കഥാകൃത്തായും സംവിധായകനായും ഒരുപാട് ഹിറ്റുകള്‍ രഘുനാഥ് പലേരി മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഇന്നലെ രോമാഞ്ചം കണ്ടു. ഇന്ന് കുറച്ചു കഴിഞ്ഞ് ക്രിസ്റ്റഫര്‍ കാണും. നാളെ വീണ്ടും സ്ഫടികം കാണും. മറ്റന്നാള്‍ ഇരട്ട കാണും. അടുത്ത ദിവസം ഞായറാഴ്ച ഒരു യാത്രയുണ്ട് കണ്ണൂരേക്ക് അന്ന് സിനിമാ പ്രാന്തിന് അവധി കൊടുക്കും. പിറ്റേന്ന് തിങ്കളാഴ്ച്ച മിസ്സായിപ്പോയ വെടിക്കെട്ട് കാണും. ചൊവ്വാഴ്ച്ച തങ്കം കാണും. ബുധനാഴ്ച്ച ഏതാ കാണേണ്ടത്…

നിങ്ങൾ ഒന്ന് പറയൂ…. കന്മദത്തില്‍, ചിത്രത്തില്‍ കണ്ട., എന്റെ ആദ്യ സിനിമകളില്‍ ഒന്നായ നസീമയുടെ ഷൂട്ടിംഗ് കഴിഞ്ഞൊരു ദിവസം എന്നെ സൈക്കിളിന്നു പിറകില്‍ ഇരുത്തി ലൊക്കേഷനില്‍ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടു പോയ, വീണ്ടും സ്ഫടികത്തിലൂടെ വരുന്ന നായകന്‍. ഓര്‍മ്മകള്‍ അറ്റ് മോസില്‍ ഹെഡ്‌ഫോണ്‍ വെച്ച് കണ്ണടച്ച് ആസ്വദിക്കണം. എന്താ രസം മോനേ..എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *