
‘റോബിൻ ബസ് നാലാമതും തടഞ്ഞ് എംവിഡി’ ! വഴിനീളെ സ്വീകരണം ഒരുക്കി നാട്ടുകാർ ! കൂകിവിളിച്ച് യാത്രക്കാർ ! വിമർശിച്ച് നേതാക്കൾ !
ഇപ്പോൾ കേരളത്തിൽ എവിടെയും സംസാര വിഷയം രണ്ടു ബസുകളാണ്, ഒന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള സദസ് നടത്തുന്നതിനായി തയ്യാറാക്കിയ ആഡംബര ബസും, മറ്റൊന്ന് മോട്ടോർ വാഹന വകുപ്പ് വേട്ടയാടുന്ന റോബിൻ ബസും. ഓഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരേക്ക് സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് 45 ദിവങ്ങള്‍ക്ക് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയില്‍ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഉടമയ്ക്ക് തിരികെ നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബസ് വിട്ടുനല്‍കിയത്.
ശേഷം ഇന്നലെയാണ് ബസ് വീണ്ടും ഓടിത്തുടങ്ങിയത്, സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിൻ ബസിനെ പല കാരണങ്ങൾ കാണിച്ച് ഇപ്പോൾ നാല് തവണയാണ് എംവിഡി തടഞ്ഞത്. സര്‍വീസ് ആരംഭിച്ച് നൂറ് മീറ്റര്‍ പിന്നിട്ടപ്പോഴാണ് എംവിഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴയീടാക്കിയത്. അരമണിക്കൂറിന് ശേഷം സര്‍വീസ് ആരംഭിച്ച ബസിനെ പാലാ ഇടപ്പാടിയില്‍ ഇടപ്പാടിയില്‍ തടഞ്ഞു. ഗതാഗത കുരുക്കിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ബസ് വിട്ടയച്ചു.

ഇതിനെല്ലാം ശേഷം അങ്കമാലിയിലും കൊടകരയിലും പുതുക്കാടുമാണ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞത്. ഇതോടെ ഉദ്യോഗസ്ഥരെ കൂകി വിളിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചത്. ശേഷം ബസ് ഉദ്യോഗസ്ഥര്‍ വിട്ടയച്ചത്. ഈ വിഷയം ഇപ്പോൾ വലിയ ചർച്ചയായി മാറുന്നത് കൊണ്ട് പലരും ഇതിനെ പരിഹസിച്ച് രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് യൂത്ത്കോൺഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
പരിഹാസ രൂപേനെയാണ് രാഹുൽ കുറിപ്പ് പങ്കുവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള സദസ് നടത്തുന്നതിനായി തയ്യാറാക്കിയ ആഡംബര ബസിനെയും ധൂർത്തിനെയും വിമർശിച്ചും മോട്ടോർ വാഹന വകുപ്പ് വേട്ടയാടുന്ന റോബിൻ ബസിനെ അനുകൂലിച്ചുമാണ് രാഹുലിന്റെ പ്രതികരണം. ഒരിടത്ത് നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സർവ്വ ചട്ടങ്ങളും ലംഘിച്ച് ആഡംബര ബസ് വാങ്ങുന്ന മുഖ്യമന്ത്രി, മറുവശത്ത് ബാങ്ക് ലോണെടുത്ത് ബസ് വാങ്ങിയ അംഗപരിമിതനെ വേട്ടയാടുന്ന സർക്കാരുമാണുള്ളതെന്ന് രാഹുൽ വിമർശിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ രൂക്ഷവിമർശനം.
Leave a Reply