ഒരമ്മയുടെ സ്നേഹം എനിക്ക് തന്നത് എന്റെ രേണു അമ്മയാണ് ! എന്റെ അച്ഛൻ എനിക്ക് നല്ലൊരു കുടുംബത്തെ തന്നിട്ടാണ് പോയത് ! കൊല്ലം സുധിയുടെ മകന്റെ വാക്കുകൾക്ക് കൈയ്യടിച്ച് ആരാധകർ !

കൊല്ലം സുധിയുടെ വിയോഗം ഇന്നും അദ്ദേഹത്തെ സ്നേഹിക്കുന്ന ആർക്കും ഉൾകൊള്ളാൻ കഴിയാത്തതാണ്. അനുഗ്രഹീത കലാകാരൻ, നമ്മെ ചിരിപ്പിക്കുമ്പോഴും അദ്ദേഹം ഉള്ളിൽ കരയുകയായിരുന്നു എന്നത് വളരെ വൈകിയാണ് ഏവരും തിരിച്ചറിഞ്ഞത്. അകാലത്തിൽ നമ്മെ വിട്ടുപോയ അദ്ദേഹത്തിന് സ്വന്തമായൊരു വീട് പോലും ഇല്ലായിരുന്നു. ഇപ്പോൾ സഹപ്രവർത്തകരും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ആ സ്വപ്‌നം സഫലമാക്കി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് ഈ വിയോഗത്തിൽ ശെരിക്കും തകർന്ന് പോയത്, അതിൽ മൂത്ത മകൻ രാഹുൽ ഇപ്പോഴും ആ സത്യത്തെ ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ്. മകൻ കൂടി സമ്മതം പറഞ്ഞതുകൊണ്ട് മാത്രമാണ് അവന് ഒരു അമ്മയുടെ സ്നേഹം കിട്ടട്ടെയെന്ന് കരുതി കുറച്ച് വർഷം മുമ്പ് രേണുവിനെ സുധി വിവാ​ഹം ചെയ്തത്. രേണുവിൽ സുധിക്ക് മൂന്ന് വയസുകാരനായ ഒരു മകൻ കൂടിയുണ്ട്. സുധിയുടെ വേർപാടോടെ രേണുവിനും കുഞ്ഞിനും താങ്ങായി നിൽക്കുന്നത് രാ​ഹുലാണ്. അച്ഛൻ ഇല്ലെന്ന് കരുതി അമ്മ തന്നെ ഒഴിവാക്കിയിട്ടില്ലെന്നും അവരുടെ സ്നേഹം ഇപ്പോഴും ലഭിക്കുന്നതുകൊണ്ടാണ് അവർക്കൊപ്പം താൻ താമസിക്കുന്നെതെന്നും പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നും പറയുകയാണ് രാഹുൽ‌.

സുധി പല വേദികളിലും പറഞ്ഞിരുന്നു രേണു തന്റെ മകൻ രാഹുലിനെ സ്വന്തമായിട്ടാണ് കരുതുന്നത്, അവൻ തെന്നെയാണ് എന്റെ മൂത്ത മകൻ എന്നാണ് രേണു പറയാറുള്ളത് എന്നും, അത് തന്നെയാണ് ഇപ്പോൾ രാഹുലും പറയുന്നത്. രാ​ഹുൽ കുഞ്ഞായിരിക്കുമ്പോഴാണ് ആദ്യ ഭാര്യ സുധിയെ ഉപേക്ഷിച്ച് പോയത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സുധിയും രേണുവും പ്രണയിച്ച് വിവാഹിതരായത്. അച്ഛൻ കൂടെയില്ലെന്നൊരു തോന്നലില്ലെന്നും രേണു തനിക്ക് രണ്ടാനമ്മയല്ല… അമ്മ തന്നെയാണെന്നും രാഹുൽ പറയുന്നു.

അച്ഛൻ എവിടെയും പോയിട്ടില്ല, അങ്ങനെ എനിക്ക് തോന്നുന്നില്ല, ഏതോ ദൂരെ സ്ഥലത്ത് പരിപാടിക്ക് പോയിരിക്കുകയാണ്. അച്ഛന് അപകടം പറ്റിയെന്ന് അനൂപേട്ടനാണ് ആദ്യം പറഞ്ഞത്. അപകടം സംഭവിച്ചു… പക്ഷെ അച്ഛനെ രക്ഷിക്കാൻ പറ്റിയില്ലെന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. ആദ്യം ഞാൻ പ്രാങ്കാണെന്നൊക്കെ കരുതി. അമ്മയോട് പറയാനും എനിക്ക് ധൈര്യമില്ലായിരുന്നു. മരണ വാർത്ത കേട്ടശേഷം ചുറ്റും നടക്കുന്നതൊന്നും മനസിലായില്ല. എന്തൊക്കയോ ചെയ്തുവെന്ന് മാത്രം. ആദ്യം ട്രെയിനിൽ പോകാനായിരുന്നു അച്ഛൻ തീരുമാനിച്ചിരുന്നത്. പിന്നീടാണ് കാറിലാണ് പോകുന്നതെന്ന് അറിയിച്ചത്. അച്ഛനാണ് എന്നോട് വരണ്ടെന്ന് പറഞ്ഞത്. സാധാരണ ഞാനും അച്ഛനൊപ്പം പോകാറുള്ളതായിരുന്നുവെന്നും ഏറെ വേദനയോടെ രാഹുൽ പറയുന്നു.

ഞാൻ ഏഴാം കക്ലാസ്സിൽ പഠിക്കുമ്പോഴാണ് രേണു അമ്മ ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത്. അമ്മയെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി. അപ്പോൾ തന്നെ ഈ അമ്മ മതിയെന്ന് ഞാൻ അച്ഛനോട് പറഞ്ഞു. എനിക്ക് കിട്ടാത്ത സ്നേഹം രേണു അമ്മ തന്നു. രണ്ടാനമ്മയൊന്നും അല്ല സ്വന്തം അമ്മ തന്നെയാണ്. ആ സ്നേഹത്തിന് ഇപ്പോഴും കുറവില്ല. അച്ഛൻ‌ നല്ലൊരു ഫാമിലിയെ എനിക്ക് തന്നിട്ടാണ് പോയത്. അച്ഛന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ സാധിക്കുമെന്നും രാഹുൽ പറയുന്നു. നിരവധിപേരാണ് രാഹുലിന് ധൈര്യം അറിയിച്ച് എത്തുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *