
ധനുഷ്, രജനികാന്ത്, പവൻ കല്യാൺ എന്നിവർ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ എത്തിക്കഴിഞ്ഞു ! സൂപ്പർ സ്റ്റാറുകൾ നാളെ അയോദ്ധ്യയിൽ !
നാളെ അയോദ്ധ്യായിൽ നടക്കാൻ പോകുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സ്മൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് അയോധ്യയിലേക്ക് പുറപ്പെട്ടു.ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമെന്ന് രജനികാന്ത് വ്യക്തമാക്കി. രജനീകാന്തിനൊപ്പം ഭാര്യയും സഹോദരനും ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് വിവരം. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അയോധ്യയിലേക്ക് പുറപ്പെട്ട രജനീകാന്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആത്മീയ കാര്യങ്ങളിൽ വളരെ ശ്രദ്ധ കൊടുക്കുന്ന രജനികാന്ത് ഈ ചടങ്ങിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. അയോധ്യ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് വേണ്ടി ബിജെപി നേതാവ് അര്‍ജുന മൂര്‍ത്തിയും ആര്‍എസ്എസ് നേതാക്കളും ചേര്‍ന്ന് ക്ഷണിച്ചിരുന്നു. ക്ഷണക്കത്ത് ലഭിച്ചതിന് പിന്നാലെ ഉറപ്പായും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന് രജനികാന്ത് അറിയിച്ചിരുന്നു. ‘പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ സംബന്ധിക്കാൻ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. നാളത്തേത് ചരിത്രപരമായ ദിനമാണ്. രാമജന്മൂഭൂമിയില്‍ എത്താൻ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷം’- എന്നായിരുന്നു അയോദ്ധ്യയിലേയ്‌ക്ക് പുറപ്പെടും ചെന്നൈ വിമാനത്താവളത്തില്‍ വച്ച് മാദ്ധ്യമങ്ങളെ കാണുന്നതിനിടെ രജനീകാന്ത് പറഞ്ഞത്.

അതുപോലെ തന്നെ തന്റെ തിരക്കുകൾ എല്ലാം മാറ്റിവെച്ച് നടന്‍ ധനുഷും രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ അയോധ്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, ചിരഞ്ജീവി, രാംചരണ്‍ തുടങ്ങിയ ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. മലയാള സിനിമ രംഗത്തുനിന്ന് നടൻ ഉണ്ണി മുകുന്ദൻ ഇ ചടങ്ങിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ജനുവരി 22ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം” എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചിരിക്കുന്നത്.
Leave a Reply