
‘ഇഡ്ഡലി ഇഷ്ടമുള്ള സുന്ദരിയായ പ്രേതം’, മേഘസന്ദേശത്തിലെ റോസി ഇപ്പോൾ എവിടെ ആണെന്നറിയേണ്ടേ ! നടി രാജശ്രീയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ !
മലയാള സിനിമ രംഗത്ത് നിരവധി പ്രേത സിനിമകൾ ഇറങ്ങിയിട്ടുണ്ട് എങ്കിലും മേഘസന്ദേശം എന്ന സിനിമ പുതുമ കൊണ്ടും അവതരണശൈലി കൊണ്ടും എന്നും വേറിട്ടുനിന്നിരുന്നു, ഇന്നത്തെ കാലത്ത് ആയിരുന്നെങ്കിൽ ട്രോളുകളുടെ പൂരം ആയിരിന്നിരിക്കും എങ്കിലും ചിത്രത്തിലെ സുന്ദരിയായ പ്രേതം റോസിയെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. രാജസേനൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപി സംയുക്തവർമ്മ തുടങ്ങിയ നിരവധി താരങ്ങൾ അണിനിരന്നിരുന്നു.
ആ സിനിമ ഇന്നും നമ്മൾ ഓർത്തിരിക്കാൻ തന്നെ കാരണം റോസി തന്നെയാണ്. വെള്ള സാരിയുടുത്ത് വരുന്ന ഒരു പ്രത്യേകതരം പ്രേതത്തെ കണ്ടിരുന്ന നമുക്ക് വളരെ മനോഹരമായ ഒരു ദൃശ്യവിരുന്നായിരുന്നു മേഘസന്ദേശം നൽകിയിരുന്നത്. പല വർണങ്ങളിലുള്ള സാരിയുടുക്കുന്ന, ഇഡ്ഡലി ഇഷ്ടമുള്ള ആ റോസി എന്ന പ്രേതത്തെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല, ആ കഥാപത്രം അവിസ്മരണീയമാക്കിയത് മലയാളികൾക്ക് അത്ര പരിചിത അല്ലാതിരുന്ന നടി രാജശ്രീ ആയിരുന്നു.
ശേഷം നമ്മൾ രാജശ്രീയെ കണ്ടത്, മോഹൻലാലിൻറെ ചിത്രങ്ങളായ രാവണപ്രഭുവിൽ ഡോ. സുഹറ ആയും. ശേഷം മിനിസ്റ്റർ ബ്രഹ്മചാരി എന്ന ചിത്രത്തിൽ മീനയുടെ ചേച്ചിയുടെ വേഷത്തിൽമാണ്. രാജശ്രീ വളരെ പ്രശസ്തയായ തെന്നിന്ത്യൻ നായികയാണ്, ബോളിവുഡിലും അഭിനയിച്ച താരം ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. ഭാരതിരാജ എന്ന തമിഴിലെ പ്രശസ്ത സംവിധായകന്റെ കണ്ടെത്തലാണ് രാജശ്രീ.

ഭാരതിരാജയുടെ ‘കറുത്തമ്മ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രധാന വേഷം കൈകര്യം ചെയ്ത് അഭിനയ മേഖലയിൽ തുടക്കം കുറിച്ച രാജശ്രീക്ക് ആ ഒരൊറ്റ ചിത്രത്തിലൂടെ നേടിയെടുക്കാൻ കഴിഞ്ഞത് സ്വപ്ന തുല്യമായ ജീവിതമായിരുന്നു. ശേഷം നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങളിൽ അവർ ശ്രദ്ധേയമായ പല വേഷങ്ങൾ ചെയ്തിരുന്നു. മംഗല്യപല്ലക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. എന്നാൽ മേഘസന്ദേശത്തിലെ റോസി സാമുവൽ എന്ന കഥാപാത്രമാണ് നടിയെ മലയാളികൾക്ക് പ്രിയങ്കരിയാക്കി മാറ്റിയത്.
തമിഴൽ നിരവധി ഹിറ്റ് സിനിമകളിലൂടെ ഭാഗമാകാൻ രാജശ്രീക്ക് കഴിഞ്ഞിരുന്നു. വേട്ടയാട് വിളയാട്, റൺ, നന്ദ, സേതു തുടങ്ങിയ ചിത്രങ്ങൾ… ശേഷം നീണ്ട ഒരിടവേളക്ക് ശേഷമാണ് നടിയെ മലയാളി പ്രേക്ഷകർ കണ്ടത്, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ ഭാര്യ വേഷത്തിലാണ് താരം എത്തിയിരുന്നത്. ശേഷം മോഹൻലാലിന്റെ ഗ്രാൻഡ്മാസ്റ്ററിലും ശ്രദ്ധേയ വേഷം ചെയ്തു. ജമ്നാപ്യാരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ ‘അമ്മ വേഷത്തിലും താരം എത്തിയിരുന്നു. ഇപ്പോൾ താരം കൂടുതലും സീരിയൽ മേഖലയിലാണ് സജീവമായിരിക്കുന്നത്.
വ്യക്തി ജീവിതത്തിൽ അത്ര വിജയം നേടാൻ രാജശ്രീക്ക് കഴിഞ്ഞിരുന്നില്ല. 2010 ൽ മുസ്ലിം ആയ അൻസാരി രാജ എന്നയാളെ വിവാഹം കഴിച്ചിരുന്നു പക്ഷെ ഏതാനും മാസങ്ങൾ മാത്രമാണ് ആ ബദ്ധം നീണ്ടുനിന്നത്, ശേഷം തൊട്ടടുത്ത വർഷം അവർ കമ്പ്യൂട്ടർ എൻജിനീയർ ആയ ഭുജങ്കർ റാവു എന്ന ആളെ വിവാഹം കഴിക്കുക ആയിരുന്നു.
Leave a Reply