മേഘസന്ദേശത്തിലെ ഇഡ്ഡലി ഇഷ്ടമുള്ള സുന്ദരിയായ റോസി ഇപ്പോൾ എവിടെ ആണെന്നറിയേണ്ടേ ! നടി രാജശ്രീയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ !
മലയാള സിനിമ ചരിത്രത്തിൽ നമ്മൾ പലതരത്തിലുള്ള പ്രേത സിനിമകളും കണ്ടിട്ടുണ്ട്, എന്നാൽ നമ്മൾ അതുവരെ കണ്ട സിമകളെല്ലാം പാടെ തകർത്ത് വ്യത്യസ്തമായ പ്രേതത്തെ അവതരിപ്പിച്ച സംവിധായകനാണ് രാജസേനൻ, അദ്ദേഹം സുരേഷ് ഗോപിയെയും സംയുകത വർമ്മയേയും നായിക നായകന്മാരാക്കി അണിയിച്ചൊരുക്കിയ മനോഹരമായ ചിത്രമാണ് മേഘസന്ദേശം. ആ സിനിമയുടെ പ്രത്യേകത തന്നെ അതിലെ പ്രേതത്തിന്റെ വ്യത്യസ്തതയാണ്. വെള്ള സാരിയുടുത്ത് വരുന്ന ഒരു പ്രത്യേകതരം പ്രേതത്തെ കണ്ടിരുന്ന നമുക്ക് വളരെ മനോഹരമായ ഒരു ദൃശ്യവിരുന്നായിരുന്നു മേഘസന്ദേശം നൽകിയിരുന്നത്.
വളരെ സുന്ദരിയായ പ്രേതം, പല വർണങ്ങളിലുള്ള സാരിയുടുക്കുന്ന, ഇഡ്ഡലി ഇഷ്ടമുള്ള ആ റോസി എന്ന പ്രേതത്തെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല, ആ കഥാപത്രം അവിസ്മരണീയമാക്കിയ നടി രാജശ്രീ, പിന്നീട് അതികം നമ്മൾ ആ മുഖം കണ്ടിരുന്നില്ല. രാജശ്രീ വളരെ പ്രശസ്തയായ തെന്നിന്ത്യൻ നായികയാണ്, ബോളിവുഡിലും അഭിനയിച്ച താരം ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. ഭാരതിരാജ എന്ന തമിഴിലെ പ്രശസ്ത സംവിധായകന്റെ കണ്ടെത്തലാണ് രാജശ്രീ.
അദ്ദേഹത്തിന്റെ ചിത്രമായ കറുത്തമ്മ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രധാന വേഷം കൈകര്യം ചെയ്ത് അഭിനയ മേഖലയിൽ തുടക്കം കുറിച്ച രാജശ്രീക്ക് അതിലൂടെ നേടിയെടുക്കാൻ കഴിഞ്ഞത് സ്വപ്ന തുല്യമായ ജീവിതമായിരുന്നു. ശേഷം നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങളിൽ അവർ ശ്രദ്ധേയമായ പല വേഷങ്ങൾ ചെയ്തിരുന്നു. മംഗല്യപല്ലക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. എന്നാൽ മേഘസന്ദേശത്തിലെ റോസി സാമുവൽ എന്ന കഥാപാത്രമാണ് നടിയെ മലയാളികൾക്ക് പ്രിയങ്കരിയാക്കി മാറ്റിയത്.
അതിനു ശേഷം നടി മലയാളത്തിൽ ചെയ്ത മറ്റൊരു ശ്രദ്ധേയ വേഷം മോഹൻലാൽ സൂപ്പർ ഹിറ്റ് ചിത്രം രാവണപ്രഭുവിൽ ചെയ്തിരുന്നു. അതിൽ മോഹൻലാലിൻറെ സഹോദരി തുല്യമായ സുഹറ എന്ന വേഷമാണ് ചെയ്തിരുന്നത്. അതിനു ശേഷം ലാലേട്ടന്റെ തന്നെ ഹിറ്റ് ചിത്രം മിസ്റ്റർ ബ്രഹ്മചാരി എന്ന ചിത്രത്തിൽ മീനയുടെ മൂത്ത സഹോദരിയായി നടി എത്തിയിരുന്നു. ആ സമയത്ത് തമിഴിലും മികച്ച സിനിമകളുടെ ഭാഗമായിരുന്നു, വേട്ടയാട് വിളയാട്, റൺ, നന്ദ, സേതു തുടങ്ങിയ ചിത്രങ്ങൾ…
ശേഷം നീണ്ട ഒരിടവേളക്ക് ശേഷമാണ് നടിയെ മലയാളി പ്രേക്ഷകർ കണ്ടത്, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ ഭാര്യ വേഷത്തിലാണ് താരം എത്തിയിരുന്നത്. ശേഷം മോഹൻലാലിന്റെ ഗ്രാൻഡ്മാസ്റ്ററിലും ശ്രദ്ധേയ വേഷം ചെയ്തു. ജമ്നാപ്യാരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ ‘അമ്മ വേഷത്തിലും താരം എത്തിയിരുന്നു. ഇപ്പോൾ താരം കൂടുതലും സീരിയൽ മേഖലയിലാണ് സജീവമായിരിക്കുന്നത് തമിഴിലും തെലുങ്കിലും നിരവധി സിനിമകളുടെ ഭാഗമാണ് ഇപ്പോൾ രാജശ്രീ. മലയാള സിനിമ തനിക്ക് എന്നും പ്രിയപെട്ടതാണെന്നും ഇനിയും അവസരങ്ങൾ കിട്ടിയാൽ തീർച്ചയായും താൻ അഭിനിക്കുമെന്നും നടി പറഞ്ഞിരുന്നു. നടി 2010 അൻസാരി രാജ എന്നയാളെ വിവാഹം കഴിച്ചിരുന്നു പക്ഷെ ഏതാനും മാസങ്ങൾ മാത്രമാണ് ആ ബദ്ധം നീണ്ടുനിന്നത്, ശേഷം തൊട്ടടുത്ത വർഷം അവർ കമ്പ്യൂട്ടർ എൻജിനീയർ ആയ ഭുജങ്കർ റാവു എന്ന ആളെ വിവാഹം കഴിച്ചു.
Leave a Reply