
അത് അവർക്ക് ദൈവം കൊടുത്ത വരദാനമാണ്,അതങ്ങനെ എല്ലാവർക്കും കിട്ടുന്ന ഒന്നല്ല ! ഈ കൊച്ച് എങ്ങനെ അഭിനയിക്കുമെന്ന് നമുക്ക് പറയാൻ പറ്റില്ല ! അനുഭവം പറഞ്ഞ് റെ കെ രാജീവ് !
മലയാള സിനിമക്ക് ലഭിച്ച അതുല്യ പ്രതിഭയാണ് മഞ്ജു വാര്യർ. സിനിമ വിടുന്നതിന് മുമ്പ് മഞ്ജു ചെയ്തിരുന്ന ഓരോ സിനിമയും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികൾ എണ്ണി പറയും. അത്രയും മികച്ചതും പകരം വെക്കാനില്ലാത്തതും അതുപോലെ വിജയിച്ച ചിത്രങ്ങളുമായിരുന്നു. അത്തരത്തിൽ നടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രത്തിൽ ഒന്നാണ് കണ്ണെഴുതി പൊട്ടുതൊട്ട്. ഈ ചിത്രത്തിന്റെ സംവിധായകനായ ടി കെ രാജീവ് ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് കാൻ മീഡിയ ചനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, അന്ന് മഞ്ജുവിന് പ്രായം തീരെ കുറവും എന്നാൽ വളരെ പ്രൊഫെഷനലായ് ഇരുത്തം വന്ന ഒരു നടിയെ പോലെയായിരുന്നു, അതിലെ ഓരോ രംഗവും വളരെ പക്വതയുടെ ആ കുട്ടി ചെയ്തു. തിലകൻ ചേട്ടനും മഞ്ജുവും മത്സരിച്ച് അഭിനയിച്ചു. അതുപോലെ സെറ്റിൽ ആദ്യത്തെ ഷോട്ടെടുത്തപ്പോൾ നടൻ തിലകൻ പറഞ്ഞ കാര്യവും രാജീവ് കുമാർ ഓർത്തു. ‘ആശാനേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ആശാനേ ഈ പടത്തിൽ എന്റെ പ്രസൻസില്ലാതെ ഒരു ഷോട്ട് പോലും ഈ കൊച്ചിന്റെ എടുക്കരുതെന്ന് പറഞ്ഞു. അതെന്താണെന്ന് ഞാൻ ചോദിച്ചു. ഇതെങ്ങനെ അഭിനയിക്കുമെന്ന് നമുക്ക് പറയാൻ പറ്റില്ലെന്ന് പറയാൻ പറഞ്ഞു. സാധാരണ മഞ്ജുവിനെ കാണുന്നത് പോലെ അല്ല..

സ്ക്രീനിലേക്ക് വരുമ്പോൾ അവർക്ക് അതുവരെ ഇല്ലാത്ത ഒരു ഗ്ലോ പെട്ടെന്ന് ഉണ്ടാകും. അത് അവർക്ക് ദൈവം കൊടുത്തതാണ്. അതങ്ങനെ എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ല. ഈ സിനിമയിലെ ചില സീനുകൾ പ്രായക്കുറവ് മൂലം മഞ്ജുവിനോട് പറയാൻ മടിയുണ്ടായിരുന്നു. ഒരു ദിവസം മഞ്ജു, ചേട്ടാ കൃത്യമായി ഇത് പറഞ്ഞാലേ എനിക്ക് മനസ്സിലാവൂ. എന്നാലേ അഭിനയിക്കാൻ പറ്റൂയെന്ന് പറഞ്ഞു, നല്ല ആക്ടേർസെല്ലാം നന്നായി ശ്രദ്ധിക്കുന്നവരുമാണെന്നും ടികെ രാജീവ് കുമാർ അഭിപ്രായപ്പെട്ടു.
അതുപോലെ ഈ ലൊക്കേഷനിൽ രണ്ടു കരയുണ്ട്. ഷൂട്ടിങ് കാണാൻ നാട്ടുകാർ എല്ലാവരും വരുമായിരുന്നു. അക്കരെ മുഴുവൻ ആളായിരിക്കും. അവരെ മാറ്റുക എന്നത് പ്രൊഡക്ഷൻ ആളുകളെക്കൊണ്ട് നടക്കില്ല. അപ്പുറത്ത് പോയിട്ട് വേണം പറയാൻ. മാറാൻ പറയൂയെന്ന് മഞ്ജുവിനോട് ആവശ്യപ്പെട്ടു. ചേട്ടൻമാരെ ഒന്ന് മാറൂ എന്ന് മഞ്ജു കൈ കാണിച്ചു. രണ്ടായിരും മൂവായിരം പേർ ഒറ്റയടിക്ക് മാറി. അതാണ് ഒരു താരത്തിന്റെ പ്രസൻസെന്നും അദ്ദേഹം പറയുന്നു.
മൂവായിരം പേരെ മാറ്റാൻ മഞ്ജുവിന്റെ കൈ മതിയായിരുന്നു; മഞ്ജുവിനൊപ്പം അഭിനയിച്ച് കഴിഞ്ഞ് തിലകൻ ആവശ്യപ്പെട്ടത്
Leave a Reply