നടൻ രാജേഷ് മാധവന് പ്രണയസാഫല്യം ! ഭാവി വധു ആള് ചില്ലറക്കാരിയല്ല..! വിവാഹ വാർത്ത പങ്കുവെച്ച താരങ്ങൾക്ക് ആശംസകളുമായി സിനിമ ലോകം !

വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ കൂടി വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നാടാണ് രാജേഷ് മാധവൻ. ഇന്ന് അദ്ദേഹം ഒരു നടൻ മാത്രമല്ല സംവിധായകൻ കൂടിയാണ്,  ടെലിവിഷൻ പരിപാടികളിലൂടെ സിനിമയിൽ എത്തിയ ആളാണ് ഇദ്ദേഹം. അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായി തുടക്കം കുറിച്ച രാജേഷ് പിന്നീട് നടനായി തിളങ്ങി.  ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്. ദിലീഷ് പോത്തന്റെ  ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച രാജേഷ്, ‘തിങ്കളാഴ്ച നിശ്ചയ’ത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്നു.

ശേഷം ഇപ്പോൾ അദ്ദേഹം ഒരു സംവിധായകൻ ആകാൻ തയ്യാറെടുക്കയാണ്,  ‘പെണ്ണും  പൊറാട്ടും’  എന്നാണ് രജേഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ പേര്. എസ് ടി കെ ഫ്രെയ്ംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുക. കോമഡി ഡ്രാമ എന്‍റർടെയിനറാകും സിനിമ ആയിരിക്കും എന്നാണ് രാജേഷ് ഉറപ്പ് പറയുന്നത്. എന്നാൽ അതിനെല്ലാം അപ്പുറം ഇപ്പോഴിതാ അദ്ദേഹത്തിന്റെ വിവാഹ വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്.

ദീപ്തി കാരാട്ട് ആണ് രാജേഷിന്റെ ഭാവി വധു. ഇരുവരുടേയും പ്രണയ വിവാഹം ആണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാണ് ദീപ്തി. ഒപ്പം ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനറും കൂടിയാണ് ദീപ്തി. വിവാഹ പുറത്ത് വിട്ട താര ജോഡികൾക്ക് ആശംസകളുമായി നിരവധി താരങ്ങൾ എത്തുന്നുണ്ട്. അതിനി ഒഫിഷ്യൽ എന്ന് കുറിച്ചു കൊണ്ടാണ് പലരും ഇവർക്ക് ആശംസ അറിയിച്ചത്. ‘ന്നാ താൻ കേസ് കൊട് ‘ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് രാജേഷ് മാധവൻ ജനപ്രിയനായി മാറിയത്.  ആരാധകരും അദ്ദേഹത്തിന് ആശംസകൾ അറിയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *