“ചട്ടയും മുണ്ടുമാണ് എന്റെ മേക്കോവര്‍” ! ഞാൻ ആരായിരുന്നു എന്ന് ഈ ചിത്രങ്ങൾ പറയും ! വിമർശനങ്ങൾക്ക് മറുപടിയുമായി രജനി ചാണ്ടി !

ബിഗ് ബോസിലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ ആളാണ് രജനി ചാണ്ടി. ബിഗ് ബോസ്സിൽ എത്തുംമുമ്പേ തന്നെ രജനി ചാണ്ടി ഒരു താരമായിരുന്നു. ഒരു മുത്തശ്ശി ഗദ, ഗാന്ധി നഗറിലെ ഉണ്ണിയാർച്ച തുടങ്ങിയ ചിത്രങ്ങൾ രജനി ചാണ്ടിയുടെ വിജയിച്ച ചിത്രങ്ങൾ ആയിരുന്നു. ഇപ്പോൾ താരം ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു തികച്ചും മോഡേൺ വസ്ത്രത്തിലുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെപ്പെട്ടന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ചിത്രത്തിന് മികച്ച അഭിപ്രായത്തോടൊപ്പം നിരവധി വിമർശങ്ങളും നേരിട്ടിരുന്നു. കടുത്ത സൈബര്‍ ആക്രമണവും താരത്തിന് നേരെ എത്തിയിരുന്നു. കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുമ്ബോഴാ ഓരോരോ അഭ്യാസങ്ങള്‍…’ എന്നിങ്ങനെയുള്ള കമന്റുകളാണ് രജനിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് നേരെയെത്തിയത്.

തനിക്കെതിരെയുള്ള ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രജനി ചാണ്ടി. എന്നാല്‍ താൻ അറുപത് വയസ് കഴിഞ്ഞപ്പോഴല്ല തന്റെ വേഷങ്ങളിൽ ഒക്കെ ഒരു മാറ്റം കൊണ്ടുവന്നത് അതിനു മുമ്പ് അതായത് നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ താന്‍ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് സീന്‍ വിട്ടതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രജനി. സ്വിം സ്യൂട്ടിലുള്ള പഴയ കാലത്തെ ചിത്രങ്ങളാണ് രജനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. 1970 മുതല്‍ ഈ വേഷങ്ങള്‍ ധരിച്ചിരുന്ന ആളാണ് താന്‍. എന്റെ ചിത്രങ്ങൾ വൈറലാക്കണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല നിങ്ങൾ തന്നെയാണ് ഇതെല്ലം ചെയ്യുന്നത് എന്നും താരം ചൂണ്ടി കാണിക്കുന്നു.

ശെരിക്കും പറഞ്ഞാൽ എന്റെ മേക്കോവർ ചിത്രങ്ങൾ എന്നുപറഞ്ഞാൽ ചട്ടയും മുണ്ടുമാണ്, അല്ലാതെ ബിക്കിനിയല്ല ഇതും ഇതിനപ്പുറവും ലുക്കിലുള്ള വസ്ത്രങ്ങൾ ധരിച്ച് ജീവിതം ആസ്വദിച്ച ആല്ത്തന്നെയാണ് താനെന്നുമാണ് രജനി ചാണ്ടി പറയുന്നത്. ഏതായാലും താരത്തിന്റെ പുതിയ പോസ്റ്റിനു കയ്യടിക്കുയാണ് സോഷ്യൽ മീഡിയ. പ്രേക്ഷകര്‍ തന്നെ കാണുന്നത് അറുപത് വയസ് കഴിഞ്ഞ് ചട്ടയും മുണ്ടും ധരിച്ച്‌ സിനിമയിലേക്ക് വന്ന ആന്റി എന്ന നിലയിലാണ്. എന്നാല്‍ 1970ല്‍ വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ഭര്‍ത്താവിനൊപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാര്‍ട്ടികളിലും പോയിരുന്നു. അവിടുത്തെ ലൈഫ്‌സ്‌റ്റൈല്‍ അനുസരിച്ച്‌ വേഷം ധരിച്ചിരുന്നതായും രജനി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

വേഷങ്ങൾ ഒരിക്കലും പ്രായത്തിനു വിട്ടുകൊടുക്കരുത്, നമ്മൾ എപ്പോൾ എന്ത് ധരിക്കണമെന്നുള്ളത് നമ്മുടെ വ്യക്തിപരായ ഇഷ്ടമായിരിക്കണം, എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും രജിനി പറയുന്നു. ഫോര്‍മല്‍ മീറ്റിങ്ങിനു പോകുമ്ബോള്‍ സാരി ധരിക്കും. എന്നാല്‍ കാഷ്വല്‍ മീറ്റിങ്ങിനും പാര്‍ട്ടിക്കും പോകുമ്ബോള്‍ ജീന്‍സ് ടോപ്, മറ്റു മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. അതുപോലെ സ്വിം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തില്‍ അതും ധരിക്കുമായിരുന്നു. വൈകുന്നേരങ്ങളില്‍ താജിലും ഒബ്റോയ് ഹോട്ടലിലും ഒക്കെ കോക്ക്‌ടെയ്ല്‍ ഡിന്നറും മറ്റും ഉണ്ടായിരുന്നു. ഇപ്പോഴും താന്‍ ജീന്‍സ് ടോപ്പ് ഒക്കെ ധരിക്കാറുണ്ട് എന്നും രജനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *