
താരങ്ങള്‍ ചിക്കനും മട്ടനുമൊക്കെ കഴിക്കുമ്പോള്‍ ആ പാവങ്ങൾ നിലത്തിരുന്ന് പിച്ചക്കാരെപ്പോലെയാണ് കഴിക്കുന്നത് ! മണിയൻപിള്ള രാജു പറയുന്നു !
മലയാളികളുടെ ഇഷ്ട താരമാണ് നടൻ മണിയൻപിള്ള രാജു. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്ന അദ്ദേഹം ഇപ്പോഴും സിനിമ രംഗത്ത് വളരെ സജീവമാണ്. ഇപ്പോൾ കഴിഞ്ഞ ദിവസം അദ്ദേഹം തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായിയിരിക്കുന്നത്. സിനിമ സെറ്റുകളിൽ നടക്കുന്ന വേർതിരിവുകളെ കുറിച്ചും നടൻ നെടുമുടി വേണുവിനോട് യുവ താരങ്ങൾ കാണിച്ച അനാഥരാവും, കൂടാതെ മമ്മൂട്ടിയെ കുറിച്ചുമെല്ലാം അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്.
സിനിമ ലൊക്കേഷനുകളിൽ ഭക്ഷണത്തിന്റെ കാര്യനത്തിൽ കടുത്ത വേർതിരിവാണ് കാണിക്കുന്നത്. അത്തരത്തിൽ പല സാഹചര്യത്തിനും താൻ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഈ വേര്‍തിരിവ് കാണിക്കുന്നത് കാണുമ്പോള്‍ സത്യത്തിൽ ഭയങ്കര സങ്കടം വരും. സെറ്റിലുള്ള വലിയ താരങ്ങള്‍ക്കൊക്കെ ചിക്കനും ഫിഷും കൊടുക്കുമ്പോള്‍, നമുക്കൊക്കെ എന്തെങ്കിലുമാണ് കിട്ടുക. മുന്‍പ് ലൈറ്റ് ബോയ്സിനും ക്യാമറ അസിസ്റ്റന്റുമാര്‍ക്കും ഇലയില്‍ പൊതിഞ്ഞ് സാമ്പാര്‍ സാദോ തൈര് സാദോ ഒക്കെയാണ് കൊടുക്കുന്നത്. അവരത് താഴെയിരുന്ന് പിച്ചക്കാര് കഴിക്കുന്ന പോലെയാണ് കഴിക്കുക. ഇതൊക്കെ കാണുമ്പോഴാണ് സങ്കടം സഹിക്കാതെ വരുന്നത്. ഈ പ്രവണത ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നതിൽ വലിയ വിഷമുണ്ട് എന്നും അദ്ദേഹം പറയുന്നു.

കൂടാതെ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ, ആ നടനെ പുറമെ കാണുമ്പോൾ വളരെ പരുക്കന്‍ സ്വഭാവമുള്ള ആളാണെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ അദ്ദേഹം ശുദ്ധനായിട്ടുള്ള ഒരു മനുഷ്യനാണെന്നാണ്. അദ്ദേഹത്തിന്റെ റൂമിലേക്ക് തട്ടി വിളിക്കാതെ കടന്ന് ചെല്ലാന്‍ അനുവാദമുള്ള രണ്ട് പേരുണ്ടെന്നും അതിലൊരാള്‍ താനാണെന്നും, മറ്റൊന്ന് കുഞ്ചനുമാണെന്ന് രാജു പറയുന്നു. കൂടാതെ അദ്ദേഹത്തിന്റെ വിചാരം പുള്ളിയാണ് മലയാള സിനിമയിലെ വല്യേട്ടന് എന്നാണ്. നമ്മളെല്ലാം അദ്ദേഹത്തിന്റെ അിയന്മാരാണ് എന്നാണ്. ആ ഒരു സ്വതന്ത്ര്യവും സ്നേഹവും എല്ലാവരോടും അദ്ദേഹം എടുക്കാറുണ്ട്. ഞാൻ ഉൾപ്പടെ പലരും ആസ്വദിക്കാറുണ്ട്.
അതൊരിക്കലൂം ഒരു നാട്യമല്ല, ഞാന്‍ വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആണെന്നുള്ള വിചാരവുമില്ല. ഈ സൂപ്പർ താരങ്ങളുടെ ഷൂട്ടിങ്ങ് സമയത്ത് അവരുടെ റൂമുകളില്‍ വലിയ പണക്കാരും നിര്‍മാതാക്കളും ദിവ്യന്മാരുമൊക്കെ ഇരുന്ന് ചര്‍ച്ചയായിരിക്കും. മമ്മൂട്ടി എന്ന് പറഞ്ഞ ആളുടെ മുറിയില്‍ അന്നും ഇന്നും മമ്മൂട്ടി മാത്രമേ ഉണ്ടാവുകയുള്ളു. സിനിമകള്‍ അതിനുള്ളില്‍ വെച്ച് കാണും. വളരെ അടുക്കും ചിട്ടയുമുള്ള മനുഷ്യമാണ്.
കൂടാതെ ഇപ്പോഴത്തെ യുവ താരങ്ങൾ നടൻ നെടുമുടി വേണുവിനോട് കാണിച്ചത് കടുത്ത അനാഥരാവാണ്. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ അവരാരും എത്തിയിരുന്നില്ല എന്നത് ഏറെ പ്രയാസകരമായ ഒന്നാണ്, അദ്ദേഹം പ്രായ വ്യത്യാസമില്ലാതെ എല്ലാവരോടും വളരെ അടുപ്പം കാണിക്കുന നാടായിരുന്നു, എനിട്ടും യുവ നടി നടന്മാരിൽ ആരും എത്തിയില്ല എന്നത് കടുത്ത അനാദരവ് ആയിപോയി എന്നും മണിയൻ പിള്ള രാജു പറയുന്നു.
Leave a Reply