
ആ ഒരൊറ്റ കാര്യത്തിലാണ് എനിക്ക് ദുൽഖറിനോട് അസൂയ ! എനിക്കതിന് കഴിയുന്നില്ലല്ലോ എന്നത് ഒരു വലിയ വേദനയാണ് ! പൃഥ്വിരാജ് !
ഇന്ന് മലയാള സിനിമ മറ്റു ഭാഷകളിലും സംസാരവിഷയം ആകുന്നതിൽ നടൻ പൃഥ്വിരാജിന്റെ പങ്ക് വളരെ വലുതാണ്. മലയാള സിനിമയെ ഉയരങ്ങളിൽ എത്തിക്കുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്നാണ് പലപ്പോഴും പൃഥ്വി പറയാറുണ്ട്. ‘എമ്പുരാൻ’ അതിന് നിമിത്തമാകുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ മുമ്പൊരിക്കൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. പൃഥ്വിരാജുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന ഒരാളാണ് നടൻ ദുൽഖർ സൽമാൻ, ഇവരുടെ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പമാണ്. ഇപ്പോഴിതാ, വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോൾ സുകുമാരന്‍ എന്ന അച്ഛന്‍ കൂടെയില്ലാത്തതു വിഷമിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്.
നഷ്ടങ്ങൾ എപ്പോഴും നഷ്ടങ്ങൾ തന്നെയാണ്, മറ്റൊന്നിനും പകരമാകാൻ കഴിയില്ല, ഞാനും ചേട്ടനും എത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും എന്നും ഞങളുടെ ഉള്ളിൽ നോവായി മാറിയ ഒന്നാണ് അച്ഛന്റെ വേർപാട്… അക്കാര്യത്തിൽ ഞങ്ങൾക്ക് ഇന്നും നല്ല വിഷമമുണ്ട്. ഞങ്ങളുടെ വിജയങ്ങള്‍ കാണാൻ അച്ഛൻ ഇല്ലല്ലോ എന്നത് ഒരു വലിയ ദുഖമാണ്, ഒരു പക്ഷെ അച്ഛന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഈ നിമിഷങ്ങൾ അദ്ദേഹം ഒരുപാട് ആസ്വദിച്ചേനെ. അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. അപ്പോഴാണ് പൃഥ്വിരാജ്, ദുല്‍ഖര്‍ മമ്മൂട്ടി ബന്ധത്തെ കുറിച്ച് പറയുന്നത്. ദുല്‍ഖര്‍ എന്ന മകന്‍ നേടുന്ന വിജയങ്ങള്‍ കണ്ട് മമ്മൂട്ടി എന്ന പിതാവിന് ആസ്വദിക്കാനും അഭിമാനിക്കാനും കഴിയുന്നുണ്ട്.

അതുമാത്രമല്ല ദുൽഖർ അവന്റെ, അച്ഛനായ മമ്മൂക്കക്ക് വേണ്ടി ഓരോ, സമ്മാനങ്ങൾ വാങ്ങി നല്കുമ്പോഴൊക്കെ ദുല്‍ഖറിനും വലിയ അഭിമാനവും സന്തോഷവുമാണ്. പക്ഷെ അത്തരം സന്തോഷം എനിക്ക് ഇല്ലല്ലോ എന്നോർത്ത് ഞാൻ ഒരുപാട് ദുഖിക്കാറുണ്ട് എന്ന് വളരെ വികാരഭാവത്തിൽ പൃഥ്വി പറയുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. പൃഥ്വിരാജ് ഇന്ന് നടൻ എന്നതിലുപരി ഒരു വിജയിച്ച സംവിധയകനും, നിർമാതാവും, പ്രൊഡ്യുസറും, ഡിസ്ട്രിബൂട്ടറുമാണ്.
Leave a Reply