
നാം പാതി ദൈവം പാതി എന്നാണല്ലോ അതിൽ ദൈവത്തിന്റെ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു ! 193948 രൂപയുടെ ബാങ്ക് ബാധ്യത സുരേഷ് ഗോപി അടച്ചു തീർത്തു ! കുറിപ്പ് പങ്കുവെച്ച് രാമസിംഹൻ !
സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ വാർത്തകൾ ദിനം പ്രതി നമ്മൾ കേൾക്കുന്നതാണ്. ഇപ്പോഴിതാ അത്തരം ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്, കരുവന്നൂർ സാമ്പത്തിക തട്ടിപ്പിൽ പണം നഷ്ടമായവരിൽ നിരവധി പേരെ ഇതിനോടകം സുരേഷ് ഗോപി സഹായിച്ചിരുന്നു. അല്ലാതെയും സാമ്പത്തികമായി ബുദ്ധിമുട്ടിയവരെ അദ്ദേഹം സഹായിച്ചിട്ടുള്ള വാർത്തകൾ നമ്മൾ കേൾക്കാറുള്ളതാണ്. ഇപ്പോഴിതാ വീണ്ടും അദ്ദേഹം ഒരു കുടുംബത്തെ കൂടെ രക്ഷപ്പെടുത്തിയ വാർത്തയാണ് മനസ് നിറക്കുന്നത്.
ഇപ്പോഴിതാ സുരേഷ് ഗോപി ചെയ്ത സഹായത്തെ കുറിച്ച് പറഞ്ഞുകൊണ്ട് രാമസിംഹന്‍ അബൂബക്കറാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മുത്തു കുമാരിക്ക് വേണ്ടി നിങ്ങളോട് സഹായം ആവശ്യപ്പെട്ടത് പോലെ ശ്രീ, സുരേഷ്‌ഗോപിയോടും ഞാനവർക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ചിരുന്നു. ആ അഭ്യർത്ഥന അദ്ദേഹം കേട്ടു. മുത്തുകുമാരിയുടെ ഒരു വലിയ ബാധ്യത അദ്ദേഹം ഏറ്റെടുത്തു എന്നറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്…

മറ്റുള്ളവരുടെ സങ്കടത്തിൽ മനസ് അലിയുന്ന ആളാണ് സുരേഷ് ഗോപി, അദ്ദേഹം 193948 രൂപയുടെ ബാങ്ക് ബാധ്യത അടച്ചു തീർത്തു.. നാം പാതി ദൈവം പാതി എന്നാണല്ലോ അതിൽ ദൈവത്തിന്റെ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു. പൊതു സമൂഹത്തിൽ നിന്നും ചെറുതല്ലാത്ത സഹായം വന്നിട്ടുണ്ട് പുറകേ അതിന്റെ കണക്കും നൽകാം. കുടുംബം കടക്കാരാവുന്നത് പലപ്പോഴും ഉറ്റവർക്ക് രോഗം വരുമ്പോഴാണ്, മുത്തുകുമാരിക്കും സംഭവിച്ചത് അത് തന്നെയാണ്, പണയവും ബ്ലേഡുമായി ജീവിതം കുരുങ്ങും, ചിലർ കുരുക്കവസാനിപ്പിക്കാൻ ജീവിതം അവസാനിപ്പിക്കും. ജാഗ്രതയുള്ള ഒരു സമൂഹവും, സുരേഷ് ഗോപിയെപ്പോലുള്ള വ്യക്തിത്വങ്ങളും ഒത്തു ചേർന്നാൽ ഒരുപാട് ജീവിതങ്ങൾ രക്ഷപ്പെടുത്താനാവും. ഒരിക്കൽ കൂടി പ്രിയ സഹോദരൻ സുരേഷ് ഗോപിക്ക് നന്ദി പറയുന്നു.
ബിജെപി യിൽ നിന്നും അടുത്തിടെ വിട്ടുനിന്ന രാമസിംഹൻ പക്ഷെ സുരേഷ് ഗോപിയോടും മോദിജിയോടുമുള്ള തന്റെ ഇഷ്ടത്തിന് ഒരു കുറവും ഉണ്ടാവില്ല എന്നും പറഞ്ഞിരുന്നു. എം ജി ആറും ജയലളിതയും ഉൾപ്പടെ എത്രയോ പേര് രാഷ്‌ടീയത്തിൽ എത്തി മുഖ്യമന്ത്രിയായ ചരിത്രമുണ്ട്, അതുപോലെ സിനിമയില്‍ നിന്ന് വന്നത് കൊണ്ട് സുരേഷ് ഗോപിക്ക് മുഖ്യമന്ത്രി ആകാൻ പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. അദ്ദേഹത്തെ ഞങ്ങള്‍ ഇപ്പോഴും മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്. അദ്ദേഹം ഭാവിയിലൊരു മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമുള്ളത്. ഞങ്ങള്‍ ആഗ്രഹിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ്. നല്ല വിശ്വാസമുണ്ട്. എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കും എന്നും രാമസിംഹൻ അബൂബക്കർ പറഞ്ഞിരുന്നു.
Leave a Reply