ആസിഫ് അലിയെ ഞാൻ ഒരിക്കലും അപമാനിച്ചിട്ടില്ല ! പക്ഷെ വേദിയിലേക്ക് വിളിക്കാതിരുന്നതിൽ വിഷമം തോന്നി ! വിവാദത്തിൽ പ്രതികരിച്ച് സന്തോഷ് നാരായണൻ !

സംഗീത ലോകത്ത് വിലമതിക്കാനാകാത്ത നിരവധി സംഭാവനകൾ സമ്മാനിച്ച അതുല്യ കലാകാരനാണ് രമേശ് നാരായണൻ. ഇപ്പോഴിതാ എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ നടന്‍ ആസിഫ് അലിയെ അദ്ദേഹം അപമാനിച്ചു എന്ന നിയലായിൽ വലിയ വിമർശനം ഉയർന്ന സാഹചര്യത്തിൽ അതിന് വിശദീകരണം നൽകി രംഗത്ത് വന്നിരിക്കുകയാ രമേശ് നാരായണൻ. ആസിഫ്  നിന്നും മൊമന്റോ വാങ്ങാന്‍ രമേഷ് നാരായണ്‍ വിസമ്മതിച്ചത്. ആസിഫിന്റെ കയ്യിൽ നിന്നും നീരസത്തോടെ മെമെന്റോ സ്വീകരിക്കുകയും, ശേഷം സംവിധായകൻ ജയരാജിനെ വിളിച്ച് വരുത്തി ആ മെമെന്റോ കയ്യിൽ വച്ച് കൊടുത്ത ശേഷം സ്വീകരിക്കുന്നതുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ കാണുന്നത്.

എന്നാൽ യഥാർത്ഥത്തിൽ അവിടെ എന്താണ് നടന്നതെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്ത് വന്നിരിക്കുകയാണ്, മെമെന്റോ നൽകി സീരീസിന്റെ ഭാഗമായി എല്ലാവരെയും ആദരിക്കുന്ന വേളയിൽ വേദിയിലേക്ക് ക്ഷണം ലഭിച്ചിരുന്നില്ല എന്നും, അതിൽ വിഷമം തോന്നിയെന്നും രമേശ് നാരായൺ. തിരിച്ച് തിരുവനന്തപുരത്തേക്ക് വരേണ്ടിയിരുന്നതിനാൽ, വർഷങ്ങളായി പരിചയമുള്ള എം.ടിയുടെ മകൾ അശ്വതിയോട് തന്റെ വിഷമം അറിയിച്ചെന്നും, അവരാണ് തിടുക്കത്തിൽ തനിക്കും ഒരു മെമെന്റോ തരാൻ ഒരുക്കം കൂട്ടിയതെന്നും രമേശ് നാരായൺ. അപ്പോഴും വേദിയിൽ കേട്ട പേര് സന്തോഷ് നാരായണൻ എന്നായിരുന്നു എന്നും അദ്ദേഹം പറയുന്നു.

അദ്ദേഹം വാക്കുകൾ വിശദമായി, “സന്തോഷ് നാരായണൻ എന്ന പേരാണ് അവിടെ അനൗൺസ് ചെയ്തത്, അതിന് പിന്നാലെ ആസിഫ് വന്ന് മൊമന്റോ എന്നെ ഏൽപ്പിച്ച് പോയി. ആസിഫ് എനിക്കാണോ ഞാൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടത് എന്ന് പോലും വ്യക്തമാകുന്നതിന് മുൻപേ, മെമെന്റോ എന്നെ ഏൽപ്പിച്ച ആസിഫ് ഒരു ആശംസ പോലും പറയാതെ പോയി. തുടർന്നാണ് ഞാൻ ജയരാജിനെ വിളിച്ചത്. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല.

അതിനുശേഷം, ഇന്നു  രാവിലെ അവിടെയുണ്ടായ സംഭവങ്ങളിൽ ക്ഷമചോദിച്ച് ജയരാജ് സന്ദേശം അയച്ചിരുന്നു. ഇതൊരു മൊമന്റോ മാത്രമല്ലേ, പുരസ്‌കാരമൊന്നുമല്ലല്ലോ ഏതെങ്കിലും ഒരു വ്യക്തി തരണമെന്ന് വാശിപടിക്കാൻ. വസ്തുത ഇതായിരിക്കെ കാര്യങ്ങൾ മനസിലാക്കാതെയുള്ള സൈബർ ആക്രമണത്തിൽ വിഷമമുണ്ട്’’ എന്ന് ദി ഫോർത്തിൽ രമേശ് നാരായൺ പ്രതികരിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *