
കയ്യിൽ ഒരു കവറിൽ തനിക്കു പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല ! അമ്മാളു അമ്മയെ ചേർത്ത് പിടിച്ച് മമ്മൂക്ക !
മലയാള സിനിമ രംഗത്ത് പകരംവെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് മമ്മൂക്ക എന്ന് നമ്മൾ സ്നേഹത്തോടെ വിളിക്കുന്ന നടൻ മമ്മൂട്ടി , ഒരു നടൻ എന്നതിലുപരി നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന അദ്ദേഹം ഇപ്പോഴിതാ തന്നെ കാണാൻ ഒരുപാട് ആഗ്രഹിച്ച അമ്മാളു അമ്മയുടെ ആ ആഗ്രഹം സഭലമാക്കിയിരിക്കുകയാണ്. ഈ സന്തോഷ നിമിഷം നടൻ രമേശ് പിഷാരടിയാണ് സമൂഹ മാധ്യമങ്ങളിൽ പാക്കുവെച്ചത്.
വീഡിയോക്ക് ഒപ്പം ഹരീഷ് കുറിച്ചത് ഇങ്ങനെ, പറവൂരിൽ ഉള്ള അമ്മാളു അമ്മയുടെ ആഗ്രഹം സാമൂഹ്യ മാധ്യമങ്ങൾ വഴിയും, ചില സുഹൃത്തുക്കൾ വഴിയും അറിഞ്ഞിരുന്നു. നമ്മുടെ മമ്മുക്കയെ നേരിൽ ഒന്ന് കാണണം… സീമ ചേച്ചി (സീമ ജി നായർ ) ആണ് ഈ വിഷയം വീണ്ടും നിർബന്ധപൂർവം അറിയിച്ചത്. സമൂഹത്തിനു തന്നാൽ കഴിയുന്ന നന്മകൾ ചെയുന്ന ആളാണ് സീമ ചേച്ചി.. അമ്മാളു അമ്മയുടെ ആഗ്രഹം അത്രമേൽ ആത്മാർത്ഥവും, ഗഹനവും ആയിരുന്നത് കൊണ്ടാവണം…. അത് സംഭവിച്ചു. കയ്യിൽ ഒരു കവറിൽ തനിക്കു പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല.. എന്നായിരുന്നു ആ വാക്കുകൾ…

നിരവധി പേരാണ് മമ്മൂക്കക്ക് കൈയ്യടിച്ച് സന്തോഷം അറിയിക്കുന്നത്. നല്ല മനസിന് ഒരായിരം നന്ദി എന്നും ആരാധകർ പറയുന്നുണ്ട്. ഇതിന് മുമ്പും സമാനമായ രീതിയിൽ അമ്മമാരുടെ ആഗ്രഹം മമ്മൂക്ക സാധിച്ചു കൊടുത്തിട്ടുണ്ട്. അടുത്തിടെ സിദ്ധിക്ക് കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളായ മൂന്ന് വയസ്സുകാരിക്ക് കാഴ്ച്ച ശക്തി തിരിച്ചുകിട്ടാൻ മധുരയിൽ പോകണമെന്നും അവിടെ ചികിത്സക്കായി വൻതുക ആവശ്യമായി വരുമെന്നും ഡോക്ടർമാർ പറഞ്ഞപ്പോൾ മുന്നിൽ മറ്റുവഴികൾ ഇല്ലാതിരുന്ന മാതാപിതാക്കളുടെ കഥ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകനായ വാഹിദ് ഈ വാർത്തകൾ മമ്മൂട്ടിയുടെ ഓഫീസിന് കൈമാറുകയും, ഈ വാർത്ത ശ്രദ്ധയിൽ പെട്ട മമ്മൂട്ടി ഉടന്‍ ഇടപെടുകയായിരുന്നു.
തന്റെ ജീവ,കാരുണ്ണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ അങ്കമാലി, ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക് അമീറയുടെ ചികത്സ മാറ്റാൻ നിർദ്ദേശിച്ച മമ്മൂട്ടി, തുടർ ചികൽസക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുവാൻ കെയർ ആൻഡ് ഷെയറിനോട് മമ്മൂക്ക നിർദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ആ നല്ല മനസുകൊണ്ട് ആ കുഞ്ഞിന് കാഴ്ച തിരിച്ചു കിട്ടിയിരുന്നു.
Leave a Reply