തൃശൂരിൽ സുരേഷേട്ടന് എതിരായി ഞാൻ പ്രചാരണത്തിന് വന്നോട്ടെ എന്ന് അദ്ദേഹത്തോട് തന്നെ ചോദിച്ചു ! മറുപടി എന്നെ ഞെട്ടിച്ചു ! രമേശ് പിഷാരടി !

മലയാള സിനിമ രംഗത്തെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഇന്ന് വളരെ തിരക്കുള്ള ജനപ്രതിനിധി കൂടിയാണ്. അദ്ദേഹം വീണ്ടും തൃശൂര് ഒരു ജനവിധി നേരിടാൻ ഒരുങ്ങുകയാണ്. അതുപോലെ തന്നെ സിനിമ ലോകത്തുള്ള ഒട്ടുമിക്ക ആളുകളുമായും സിനിമയ്ക്ക് പുറമെ വ്യക്തിപരമായ ഒരു അടുപ്പം സൂക്ഷിക്കുന്ന ആളാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങുകളിലേക്ക് ഒഴുകിയെത്തിയ സെലിബ്രിറ്റികളുടെ വലിയ നിര അതിനുള്ള ഉദാഹരണം കൂടി ആയിരുന്നു. ഇപ്പോഴിതാ അമൃത ടീവിയുടെ ജനനായകൻ പരിപാടിയിൽ പങ്കെടുക്കവെ സുരേഷ് ഗോപിയെ കുറിച്ച് നടൻ രമേഷ് പിഷാരടി പറഞ്ഞ വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്.

രമേശ് പറയുന്നത് ഇങ്ങനെ, എനിക്ക് എന്റെ  സ്‌കൂൾ കാലഘട്ടം മുതൽ തുടങ്ങിയ ആരാധനയാണ് സുരേഷേട്ടനോട്. അന്ന് ഉച്ചത്തിൽ സംസാരിക്കുന്ന പ്രതികരിക്കുന്ന അടി ഇടി ബഹളങ്ങളിൽ ഒക്കെ ഇടപെടുന്ന, കള്ളനും പോലീസും കളിക്കുമ്പോൾ ആളുകൾ പോലീസ് ആകാൻ വാശി പിടിക്കും എന്ന് പറയുന്ന പോലെ അത്തരത്തിൽ ഉള്ള പോലീസ് വേഷം ചെയ്തു വന്നിട്ടുള്ള ഒരാൾ ആണ് സുരേഷേട്ടൻ. സിനിമകൾ പലതും കണ്ടിട്ടുണ്ട് എങ്കിലും വ്യക്തി പരമായ ചില കാര്യങ്ങളിൽ പിന്നീട് ഒരു അടുപ്പം തോന്നുമല്ലോ. അതിൽ ഒരു കാര്യം തൃശൂരിൽ പ്രചാരണത്തിന് പോകണം. അവിടെ സുരേഷേട്ടൻ മത്സരിക്കുന്നുണ്ട്. ഞാൻ എന്റെ പരിചയത്തിൽ ഉള്ളവർ മത്സരിക്കുന്ന എവിടെയും പ്രചാരണത്തിന് പോകാറില്ല.

പക്ഷെ അന്ന് അവിടെ പദ്മജ ചേച്ചിയാണ് മത്സരിക്കുന്നത്. അങ്ങനെ ഞാൻ സുരേഷേട്ടനെ വിളിച്ച് ചോദിച്ചു, സുരേഷേട്ടനെതിരെ ഞാൻ പ്രചാരണത്തിന് വന്നോട്ടെ എന്ന്. അദ്ദേഹം എന്നോട് പറഞ്ഞ മറുപടി സധൈര്യം നീ വന്നോളൂ എന്നാണ്. ഒരു നടൻ എന്ന നിലയിൽ അല്ലാതെ ഒരു ജനനായകൻ എന്ന നിലയിൽ പറയാൻ പറ്റുന്ന ഒരു മാതൃകയാണ് സുരേഷേട്ടൻ. അദ്ദേഹം ഒരു കലാകാരൻ എന്ന നിലയിൽ എവിടെ നിൽക്കുന്നു എന്നതിന്റെ തെളിവാണ് ലാസ്റ്റ് പുറത്തിറങ്ങിയ സിനിമ” രമേഷ് പിഷാരടി പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *