
ഒരു നൂറു രൂപ തികച്ചെടുക്കാൻ ഇല്ലാതിരുന്നത് കൊണ്ട് വീട്ടിൽ വന്ന് ചോറ് വെക്കുന്നത് വരെ ആ വിശപ്പ് സഹിച്ച് നിന്നിട്ടുണ്ട് ! എന്നാൽ ഇന്ന്… ! രശ്മിയുടെ കുറിപ്പ് വൈറലാകുന്നു !
ആക്ടിവിസ്റ്റും ഇടത് സഹയാത്രികയുമായ രശ്മി ആര് നായര്‍ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്, പലപ്പോഴും രശ്മി പങ്കുവെക്കുന്ന കുറിപ്പുകൾ വളരെ വേഗം വൈറലായി മാറാറുണ്ട്. മോഹൻലാലിനെ വരെ വിമർശിച്ചുകൊണ്ട് രശ്മി അടുത്തിടെ പങ്കുവെച്ച കുറിപ്പ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിത യാത്രയെ കുറിച്ച് രശ്മി പെൺകിവെച്ച കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കുറിപ്പിൽ രശ്മി പറയുന്നത് ഇങ്ങനെ, ഏഴു വര്‍ഷം മുന്‍പ് ഞാന്‍ നൂറു രൂപ തികച്ചെടുക്കാന്‍ ഇല്ലാത്തതു കൊണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാതെ വൈകിട്ട് വീട്ടില്‍ വന്നു ചോറ് വയ്ക്കുന്നത് വരെ വിശന്നിരുന്നിട്ടുണ്ട്. അത് ഒരു ദിവസമല്ല പലദിവസം . ക്ലാസ് ആണ് വിശപ്പ് രഹിത വയറു മുതല്‍ സകല പ്രിവിലേജിനും അടിസ്ഥാനം എന്ന് ഞാന്‍ ജീവിതത്തില്‍ മനസിലാക്കിയ മാസങ്ങള്‍ ആയിരുന്നു അത്. കൂടാതെ ഒരു സഹകരണ ബാങ്കില്‍ ഉണ്ടായിരുന്ന ഒരു ലോണ്‍ തിരിച്ച് അടയ്ക്കാന്‍ കഴിയാതെ ബോര്‍ഡില്‍ ഉളള പലരുടെയും വീട്ടു പടിക്കല്‍ പോയി അവധി ചോദിച്ചു നിന്നിട്ടുണ്ട്.

എന്നാൽ ഇന്ന് മിനിമം അഞ്ചു സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ മാര്‍ച്ചു മാസം ടാര്‍ഗറ്റ് തികയ്ക്കാന്‍ എന്റെ വീട് തേടി എത്താറുണ്ട്. ഇന്‍കം ടാക്സ് മുതല്‍ മാപ്രാകളുടെ പ്രിയപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡിറക്റ്ററേറ്റ് വരെ ഞാന്‍ ഡയറക്റ്റര്‍ ആയ കമ്പനികളുടെ കണക്കുകള്‍ നോട്ടീസ് തന്നു വിളിച്ചു വരുത്തി ഇഴകീറി പരിശോധിക്കാറുണ്ട്. പറഞ്ഞു വന്നത് എനിക്കൊപ്പം നിന്നതുകൊണ്ട് ആരെയെങ്കിലും ക്ലാസ് ഫോര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ കഴിഞ്ഞു എന്നത് ഏതെങ്കിലും നായ ഒരു വിജയമായി കരുതുന്നെങ്കില്‍ വെറും തോന്നലാണ്. ഒരു നായയുടെ തലച്ചോറുമായി തേപ്പു കടയില്‍ നിന്നും മനുഷ്യന്റെ തലച്ചോറുള്ള ഒരു ലോകം കാണുന്നത് വരെ മാത്രം ഉണ്ടാകാന്‍ സാധ്യതയുള്ള തോന്നല്‍ .ആ തോന്നല്‍ തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുമ്പോള്‍ നമ്മള് വീണ്ടും കാണും എന്നും രശ്മി ഫേസ്ബുക്കിൽ കുറിച്ചു.. കൂടാതെ ഈ അടുത്തിടെ രശ്മി സ്വന്തമായി ബി എം ഡബ്ല്യൂ കാർ സ്വന്തമാക്കിയിരുന്നു.
അതുപോലെ മരക്കാർ എന്ന സിനിമ കണ്ട ശേഷം രശ്മി മോഹൻലാലിനെ ആക്ഷേപിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ബോട്ടോക്സ് ഇഞ്ചക്ഷൻ ( മുഖ സൗന്ദര്യം നില നിർത്താൻ, മുഖത്തെ ചുളിവുകൾ മാറ്റാൻ സെലിബ്രറ്റികൾ ചെയ്യുന്ന ട്രീറ്റ്മെന്റ് ) അടിച്ചതിൽ പിന്നെ മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്. കണ്ണ് മാത്രം വച്ച് ചെയ്യാവുന്ന ഭാവങ്ങൾക്കു ഒരു പരിധി ഉണ്ടല്ലോ . ഇത് മോഹൻലാൽ ഒഴികെ ഈ കാര്യം എല്ലാർക്കും മനസ്സിലായിട്ടും, ഒരുകാലത്തു കാൽവിരലുകൾ വരെ അഭിനയിക്കും എന്ന് സംവിധായകർ പാടി പുകഴ്ത്തിയ ആ മനുഷ്യന് മാത്രം എന്തുകൊണ്ടാകും മനസിലാകാത്തത് എന്നും രശ്മി ആർ നായർ കുറിച്ചിരുന്നു.
Leave a Reply