‘പിഷാരടി വീണ്ടും സംവിധാനം ചെയ്യാൻ പോകുന്നു എന്ന്’ ! കേരളത്തിന് എന്തോ കാര്യമായ സമയ ദോഷമുണ്ട് അല്ലെങ്കില്‍ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ ! പിഷാരടിക്ക് എതിരെ രശ്മി നായർ

നമ്മൾ ഏവർക്കും വളരെ പരിചിതനായ ആളാണ് രമേശ് പിഷാരടി. മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോഴും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുകയാണ്. 2008-ല്‍ തിയേറ്ററുകളിലെത്തിയ ‘പോസിറ്റീവ്’ എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ സിനിമ പ്രവേശനം. ഒരു നടൻ എന്ന നിലയിൽ ഒതുങ്ങി നിൽക്കാതെ സംവിധാന രംഗത്തും തന്റെ സാന്നിധ്യമാറിയിച്ച ആളാണ് പിഷു. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ നായകന്മാരാക്കി പഞ്ചവര്‍ണ്ണതത്ത, ശേഷം മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധര്‍വ്വന്‍’ എന്നീ സിനിമകളിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ച പിഷു ഇപ്പോൾ വീണ്ടും സിനിമ സംവിധാന രംഗത്തേക്ക് ചുവട് വെക്കാൻ ഒരുങ്ങുകയാണ് എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

പതിവിലും ആ വാർത്തഇത്രയും ശ്രദ്ധ ആകർഷിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. പിഷാരടിയുടെ ഈ വാർത്തയോട് പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സോഷ്യലിസ്റ്റ് ആക്ടിവിസ്റ്റായ രശ്മി ആര്‍ നായര്‍, ചുംബന സമരത്തിന്റെ നായിക. രശ്മിയുടെ പ്രതികരണം ഇങ്ങനെ, പഞ്ചവർണ്ണ തത്ത ഗാനഗന്ധർവ്വൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം രമേശ് പിഷാരടി വീണ്ടും സംവിധാനം ചെയ്യുന്നെന്ന്, കേരളത്തിന് എന്തോ കാര്യമായ സമയ ദോഷമുണ്ട് അല്ലെങ്കിൽ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ ” എന്നാണ് രശ്മി ആർ നായർ പറയുന്നത്. ചുംബന സമര നായികയായ ഇവർ സ്ത്രീകൾക്കെതിരെ നേരിടുന്ന പ്രശ്നങ്ങൾക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരിക്കാനാണ് രശ്മി ആർ നായർ ചെയ്യാറുള്ളത്.

ഏത് കാര്യങ്ങൾക്കും തന്റേതായ അഭിപ്രായം വളരെ ശക്തമായി പറയാറുള്ള ഇവർ തന്റെ വളരെ ഹോട്ടായ ചിത്രങ്ങളും ആരാധക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇവർ പിഷാരടിയുടെ സംവിധാനം വളരെ മോശമാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്, ഇത് ഇപ്പോൾ ഏറെ ചർച്ചയായി മാറുകയാണ്, രശ്മിയെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് വന്നത്. പിഷാരടി ഇപ്പോൾ സിബിഐ 5 ന്റെ തിരക്കിലാണ്, ഈ സന്തോഷം പങ്കുവെച്ചുകൊണ്ട്, രമേശ് കുറിച്ചത് ഇങ്ങനെ ആയിരുന്നു, കുട്ടിക്കാലത്ത് CBI ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപനം.

വളർന്ന് സേതുരാമയ്യർ സിബിഐ  കാണുമ്പോൾ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകിൽ കെട്ടി ആ BGM ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരു പക്ഷെ ലോക സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു എന്നും, ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ വളരെ അധികം സന്തോഷവാനാണ് എന്നും പിഷാരടി പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *