എന്റെ രക്ഷകനാണ് ബാബു ആൻ്റണി ചേട്ടൻ ! 28 വർഷം മുമ്പുള്ള ഡയറിയുമായി തന്റെ സൂപ്പർ ഹീറോയോട് ഓർമകൾ പങ്കുവെച്ച് രമേശ് പിഷാരടി !

ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്നു ബാബു ആൻ്റണി എന്ന നടൻ,  മലയാളികളുടെ സ്വന്തം ഭ്രൂസ്‌ലി. നായകനോടൊപ്പം ഇദ്ദേഹം ഉണ്ട് എന്നറിയുമ്പോൾ പ്രേക്ഷകരായ നമുക്ക് കിട്ടുന്ന ഒരാവേശമുണ്ട് അത് വാക്കുകൾക്ക് അധീതമാണ്. സംഘട്ടന രംഗങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബാബു ആൻറണി ആയോധന കലയായ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ 1990-കളിൽ മലയാള സിനിമയിൽ സജീവമായ നടനായി മാറുകയായിരുന്നു അദ്ദേഹം. പഠന സമയത്ത് തന്നെ അദ്ദേഹം നല്ലൊരു കായിക താരമായിരുന്നു. കോളജ് പഠന കാലത്ത് അദ്ദേഹം പൂനൈ യൂണിവേഴ്സിറ്റി വോളിബോൾ ടീം ക്യാപ്റ്റനായിരുന്നു.

അതുകൂടാതെ കരാട്ടെയിൽ ഫിഫ്ത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ് ബാബു ആൻ്റണി, പഠനശേഷം സിനിമാറ്റോഗ്രാഫറായി കുറച്ച് നാൾ പൂനൈ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ പ്രവർത്തിച്ചത് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ തുടക്കത്തിന് കാരണമായി. 1986-ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയത്. വില്ലൻ വേഷങ്ങളിലും സംഘട്ടന രംഗങ്ങളിലും, നായകനായും കൂടുതൽ തിളങ്ങി.

ഇപ്പോഴിതാ അദ്ദേഹത്തോട് തനിക്ക് ഉണ്ടായിരുന്ന ആരാധനയെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രമേശ് പിഷാരടി. തന്റെ അന്നത്തെ ആ  കടുത്ത ആരാധനറെ കുറിച്ച് ബാബു ആൻ്റണിയോട് തന്നെ നേരിട്ട് പറയുകയായിരുന്നു രമേശ്, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ. 1995 കാലഘട്ടത്തിൽ ബാബു ആന്റണി ചേട്ടൻ വർഷത്തിൽ എട്ട്, ഒൻപത് പടങ്ങളൊക്കെ അഭിനയിച്ചിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിന്റെ കൊടും ഫാൻ ആണ്. അദ്ദേഹത്തെ പോലെ മുടി വളർത്തണമെന്നുണ്ട്. പക്ഷേ എന്റേത് ചുരുണ്ട മുടി ആയതുകൊണ്ട് ബാക്കിലേക്ക് വളരില്ല, മുടി വളർത്തിയാൽ മുകളിലേക്ക് പൊങ്ങിയേ നിൽക്കൂ. അങ്ങനെ മുടി വളർത്താൻ കഴിയാത്ത സങ്കടമുണ്ടായിരുന്നു.

പണ്ടുമുതൽ  ഇന്നലെ വരെ ഡയറി എഴുതുന്ന ഒരു  പതിവുണ്ട് എനിക്ക്. അന്നൊന്നും എല്ലാ ഡേറ്റും പ്രിന്റ് ചെയ്ത ഡയറി കിട്ടാറില്ല. അതുകൊണ്ട് സാധാരണ നോട്ട് എഴുതുന്ന ബുക്കിലാണ് ഡയറി എഴുതിയിരുന്നത്. ഞങ്ങൾ അഞ്ചു മക്കളാണ് വീട്ടിൽ. എന്റെ സഹോദരങ്ങൾ എന്റെ ഡയറി എടുത്ത് വായിക്കാതിരിക്കാൻ ബുക്കിന്റെ കവറിൽ ബാബു ചേട്ടന്റെ ഒരു പടം വെട്ടിയെടുത്ത് ഒട്ടിച്ചു വച്ചിട്ട്, “ഇത് രമേഷിന്റെ ഡയറിയാണ്. ഇത് എടുത്താൽ അറിയാല്ലോ ഞാൻ വരും വന്നു നിങ്ങളെ ഇടിക്കും” എന്ന് എഴുതി വച്ചിരുന്നു. അന്ന് മനസ്സിൽ എന്റെ രക്ഷകനാണ് ബാബുച്ചേട്ടൻ. ഇതൊരു അതിശയോക്തി അല്ല, ആ ഡയറി ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്നും രമേഷ് പിഷാരടി പറയുമ്പോൾ ചിരി സഹിക്കാൻ കഴിയാത്ത ബാബു ആൻ്റണി അദ്ദേഹത്തെ കെട്ടിപിടിക്കുക ആയിരുന്നു. ഈ ആരാധന ഞങ്ങൾക്കും ഉണ്ടായിരുന്നു എന്നാണ് കമന്റുകളിൽ കൂടി ആരാധകരും പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *