‘പവർ സ്റ്റാർ’ ഇറങ്ങാൻ അനുവദിക്കരുത് ! ഒമർ ലുലുവിന് തലവച്ചു ! നാട്ടുകാരുടെ ഒക്കെ വെറുപ്പ്‌ സമ്പാദിപ്പിക്കാൻ ആ സിനിമ ഒരു കാരണമാകും ! എല്ലാവരും ഒന്നിച്ച് നിൽക്കണം ! കുറിപ്പ് വൈറൽ !

ഒരു സമയത്ത് മലയാള സിനിമയുടെ ആക്ഷൻ കിംഗ് ആയിരുന്നു ബാബു ആൻ്റണി. നായകനായും പ്രതി നായകൻ ആയും സപ്പോർട്ടിങ് വേഷങ്ങളിലും എല്ലാം ഏറെ തിളങ്ങിയ ബാബു ആന്റണിക്ക് ഇപ്പോൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ അത്ര മികച്ച വേഷങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഈ സമയത്താണ് സംവിധായകൻ ഒമർ ലുലു ബാബു ആൻ്റണിയെ നായകനാക്കി പവർ സ്റ്റാർ എന്ന ചിത്രം ചെയ്യാൻ പോകുന്ന വാർത്ത പങ്കുവെച്ചത്. ബാബു ആൻ്റണി വീണ്ടും നായകനായി എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിന്റെ ഒരു ട്രെയ്‌ലറും പുറത്ത് വിട്ടിരുന്നു.

എന്നാൽ ഒമർ ലുലുവിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘നല്ല സമയം’ കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരുന്നു. മോശം പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഇതിനെ തടുർന്ന് തങ്ങളുടെ ഇഷ്ട നടൻ ബാബു ആന്റണിയെ വെച്ച് ഒമർ ചെയ്യുന്ന പവർ സ്റ്റാറിനെ കുറിച്ച് ആരാധകർക്ക് പല അഭിപ്രായങ്ങൾ വന്നത്.  ഇപ്പോഴിതാ ‘പവർസ്റ്റാർ’ എന്ന സിനിമ പുറത്ത് വരാൻ അനുവദിക്കരുത് എന്ന ആവശ്യവുമായി  എത്തിയിരിക്കുകയാണ് നടന്റെ  ഒരു ആരാധകൻ. സിനിമാ പ്രേമികളുടെ സോഷ്യൽമീഡിയ കൂട്ടായ്മയിലാണ് ഈ  ആരാധകൻ അപേക്ഷയുമായി എത്തിയിരിക്കുന്നത്. ഈ ചിത്രം ഇറങ്ങിയാൽ അത് ബാബു ആന്റണിയെ എല്ലാവരും വെറുക്കാൻ കാരണമാകും എന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, “ബാബു ആൻ്റണി ചേട്ടനോടും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാരോടും കൂടിയാണ്. എന്തു വില കൊടുത്തും ഒമർ ലുലു ഇങ്ങേരെ വെച്ച് ചെയ്ത ആ പവർ സ്റ്റാർ എന്ന സിനിമ പുറത്ത് ഇറങ്ങാൻ നമ്മൾ അനുവദിക്കരുത്. ആ പടം ടെലെഗ്രാമിൽ പോലും ലീക്ക് ആവാൻ സമ്മതിക്കരുത്.. ബാബു ചേട്ടനെ നാട്ടുകാരുടെ ഒക്കെ വെറുപ്പ്‌ സമ്പാദിപ്പിക്കാൻ ആ സിനിമ ഒരു കാരണമാകും എന്നുള്ളത് കട്ടായം..

സിനിമ എടുക്കുന്ന സംവിധായകന്  പിന്നെ അപാര തൊലിക്കട്ടിയും, പ്രേക്ഷകരെ വെറുപ്പിക്കുന്നതിലും ബോം,ബ് പൊ,ട്ടി,ക്കുന്നതിലും യാതൊരു പ്രശ്നവും ഇല്ലാത്ത ആളാണ് എന്നത് കൊണ്ട് അങ്ങേർക്കു ഇതിലൊന്നും ഒരു ഇഷ്യുവും കാണില്ല.. ആ പ്രോജെക്ട്ടിൽ പോയി തല വെച്ച ഈ പാവത്തിനെ കുരുതി കൊടുക്കാൻ സമ്മതിക്കരുത്. എങ്ങനെയേലും ആ പടം ഇറങ്ങുന്നത് തടയേണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യം ആണ് എന്നെ ഈ അവസരത്തിൽ പറയാൻ ഉള്ളു” എന്നും കുറിപ്പിൽ പറയുന്നു.

ഒമർ ലുലു ഇതിനോടകം ഏറെ ഹൈപ്പ് കൊടുത്തിരിക്കുന്ന ചിത്രം കൂടിയാണ് പവർ സ്റ്റാർ, പത്തു വര്‍ഷത്തിന് ശേഷമാണ് ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്.ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മുഴുനീള ആക്ഷന്‍ ചിത്രമായൊരുക്കുന്ന പവര്‍ സ്റ്റാര്‍ റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *