വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നു ! ഒരുമിച്ച് ജീവിക്കുകയും ചെയ്തിരുന്നു ! പക്ഷെ ആ സംഭവത്തോടെ എല്ലാം തകർന്നു ! ചാർമിളാ പറയുന്നു !
ഒരു സമയത്തത്‍ തെന്നിന്ത്യൻ സിനിമ രംഗത്ത് തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു നടി ചാർമിളാ, ഒരുപിടി വിജയ ചിത്രങ്ങളുടെ ഭാഗമായിരുന്ന ചാർമിളാ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്തിരുന്നു. ചാർമിള സിനിമയിൽ സജീവമായിരുന്ന സമയത്തത്‍ നടൻ ബാബു ആന്റണിയുമായി പ്രണയത്തിൽ ആയിരുന്നു എന്നൊരു ഗോസിപ്പ് ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ച് ബാബു ആൻ്റണി പറഞ്ഞത്, അങ്ങനെ ഒന്ന് ഇല്ല, തന്നോട് പല പെൺകുട്ടികൾക്കും ഇഷ്ടമുണ്ടായിരുന്നു താൻ ആരെയും സ്നേഹിച്ചിരുന്നില്ല എന്നാണ്. പക്ഷെ ചാർമിള ഇപ്പോഴും തങ്ങൾ പ്രണയത്തിൽ ആയിരുന്നു എന്ന് തന്നെയാണ് പറയുന്നത്.
ഇപ്പോഴിതാ ആ ബന്ധത്തെ കുറിച്ചും അതിന്റെ തകർച്ചയെ കുറിച്ചും ചാർമിള പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ചാർമിളയുടെ വാക്കുകൾ ഇങ്ങനെ എന്റെ അച്ഛന് ബാബുവിനോട് ദേഷ്യമായിരുന്നു. പ്രായം ആയിരുന്നു ആദ്യത്തെ പ്രശ്‌നം. പിന്നെയും എന്തോ കാരണമുണ്ടായിരുന്നു. പക്ഷെ അതെന്താണെന്ന് പറഞ്ഞിരുന്നില്ല. ഞങ്ങൾ രണ്ടുപേരും നാല് വര്‍ഷം നീണ്ട പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും പറഞ്ഞിരുന്നു. ഞങ്ങൾ ഒരുമിച്ച് ജീവിക്കുകയും ചെയ്തിരുന്നു.
ഞങ്ങളുടെ ബന്ധത്തിന് പല പ്രശ്നങ്ങളും ഉണ്ടായിരുന്നു എങ്കിലും അതിൽ നിന്നെല്ലാം ഞങ്ങൾ കരകയറിയിരുന്നു. ബാബുവിന്റെ സഹോദരൻ ഞങ്ങളുടെ ബന്ധത്തിന് എതിരായിരുന്നു. ബാബു അങ്ങനെ പള്ളിയിൽ ഒന്നും വരില്ലായിരുന്നു, പക്ഷെ പിന്നെ പള്ളിയിൽ വരാൻ തുടങ്ങി നല്ലൊരു മനുഷ്യനായി മാറി വരികയായിരുന്നു. പിന്നീട് യുഎസ്എയില്‍ പോയി. പോയി വന്നിട്ട് വിവാഹം കഴിക്കാം എന്ന് പറഞ്ഞിരുന്നതാണ്. സുഹൃത്തുക്കളെ കാണാന്‍ എന്നു പറഞ്ഞാണ് പോയത്.
അവിടെ പോകുമ്പോൾ നിങ്ങളുടെ സഹോദരനെ കാണാൻ പോകരുത് എന്ന് ഞാൻ പറഞ്ഞിരുന്നു. പോയിക്കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം വിളിച്ചിരുന്നു. അപ്പോള്‍ സഹോദരനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞു. വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. അപ്പോഴേ എനിക്ക് എന്തോ ബാഡ് തോന്നിയിരുന്നു. ബാഡ് ആവുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. അതിനു ശേഷമാണ് അദ്ദേഹം ആളാകെ മാറിയത്. അങ്ങനെ ചതിക്കുന്ന ഒരാളായിരുന്നില്ല അദ്ദേഹം. അന്ന് അവിടെ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.
അന്നെനിക്ക് പ്രായം വെറും പത്തൊൻപത് ആയിരുന്നു. സഹോദരനെ കാണാൻ പോയ ശേഷം എന്നെ വിളിച്ചിട്ടില്ല. ഒരിക്കൽ ബാബുവിന്റെ സഹോദരൻ എന്നോട് വന്ന് പറഞ്ഞിരുന്നു, ബാബു നിന്നെ കാണുകയും സംസാരിക്കുകയും ചെയ്യും പക്ഷെ വിവാഹം കഴിക്കുക മറ്റൊരാളെ ആയിരിക്കുമെന്ന്. അന്ന് അതിന്റെ പേരിൽ ചേട്ടനും അനിയനും തമ്മിൽ വഴക്ക് നടന്നിരുന്നു. ബാബുവിനോട് എനിക്ക് ഇന്നും ഒരു വിരോധവുമില്ല. പക്ഷെ അണിയനോട് ഉണ്ട്. ബാബുവിന് ഇന്ന് നല്ലൊരു കുടുംബമുണ്ട്. ഞാൻ അവർക്ക് വേണ്ടി പ്രാർഥിക്കാറുണ്ട് എന്നും ചാർമിള പറയുന്നു….
Leave a Reply