വിജയ് എന്നോട് പറഞ്ഞു, ഞാൻ നിങ്ങളുടെ ഒരു വലിയ ആരാധകനാണ് ! ആ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി ! അനുഭവം പറഞ്ഞ് ബാബു ആൻ്റണി !

മലയാള സിനിമയിൽ ഉപരി ഇന്ത്യൻ സിനിമ മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത നടനാണ് ബാബു ആൻ്റണി, ഒരു തലമുറയുടെ ആവേശം, നായകനോടൊപ്പം ഇദ്ദേഹം ഉണ്ട് എന്നറിയുമ്പോൾ പ്രേക്ഷകരായ നമുക്ക് കിട്ടുന്ന ഒരാവേശമുണ്ട് അത് വാക്കുകൾക്ക് അധീതമാണ്. സംഘട്ടന രംഗങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബാബു ആൻറണി ആയോധന കലയായ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ 1990-കളിൽ മലയാള സിനിമയിൽ സജീവമായ നടനായി മാറുകയായിരുന്നു അദ്ദേഹം.

തന്റെ പഠന സമയത്തുതന്നെ അദ്ദേഹം നല്ലൊരു കായിക താരമായിരുന്നു. കോളജ് പഠന കാലത്ത് അദ്ദേഹം പൂനൈ യൂണിവേഴ്സിറ്റി വോളിബോൾ ടീം ക്യാപ്റ്റനായിരുന്നു. കരാട്ടെയിൽ ഫിഫ്ത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ് ബാബു ആൻ്റണി, പഠനശേഷം സിനിമാറ്റോഗ്രാഫറായി കുറച്ച് നാൾ പൂനൈ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ പ്രവർത്തിച്ചത് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ തുടക്കത്തിന് കാരണമായി. 1986-ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയത്. വില്ലൻ വേഷങ്ങളിലും സംഘട്ടന രംഗങ്ങളിലും, നായകനായും കൂടുതൽ തിളങ്ങി.

ഇന്ന് അദ്ദേഹം മറ്റു ഭാഷകളിലും താരമാണ്. ഭാഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഈ ചിത്രത്തിൽ ബാബു ആന്റണിയും അഭിനകിക്കുന്നുണ്ട്. ഇപ്പോഴിതാ വിജയിയെ കുറിച്ച്‌ നടന്‍ ബാബു ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ലിയോ സിനിമയുടെ സെറ്റില്‍ നിന്നും വിജയിയ്ക്ക് ഒപ്പമെടുത്ത ഒരു ചിത്രത്തിനൊപ്പം ബാബു ആന്റണി കുറിച്ചത് ഇങ്ങനെ. എളിമയും സ്നേഹവും ഉള്ള ആളാണ് വിജയ് എന്നും തന്റെ ഫാന്‍ ആണെന്ന് അദ്ദേഹം പറഞ്ഞുവെന്നും ബാബു ആന്റണി പറയുന്നു. “മറ്റാരുമല്ല, ഇളയ ദളപതി വിജയ് സാറിനൊപ്പം. അദ്ദേഹം വളരെ എളിമയും സ്നേഹവും ഉള്ള ആളാണ്. എന്റെ പൂവിഴി വാസലിലെ, സൂര്യന്‍, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകള്‍ താന്‍ ശരിക്കും ആസ്വദിച്ചുവെന്നും അദ്ദേഹം എന്റെ ആരാധകനാണെന്നും പറഞ്ഞത് എനിക്ക് വളരെ സന്തോഷമായി. ആ വാക്കുകള്‍ കേട്ട് ഞാന്‍ ശെരിക്കും ഞെട്ടി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. അദ്ദേഹത്തെ ഞാൻ ആദ്യമായിട്ടാണ് നേരിൽ കാണുന്നത് തന്നെ സന്തോഷം പറഞ്ഞ് അറിയിക്കാൻ കഴിയുന്നില്ല എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *