ആ സംഭവം കാരണം ഞാനും ബാബു ആന്റണിയുമായി കയ്യാങ്കളി വരെ എത്തി ! ഇപ്പോഴും ഞങ്ങൾ തമ്മിൽ പിണക്കത്തിലാണ് ! ഫിറോസ് പറയുന്നു !

ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ കൂടുതൽ ജനശ്രദ്ധ നേടിയ മത്സരാർഥികളിൽ ഒരാളാണ് ഫിറോസ് ഖാൻ. ഫിറോസും ഭാര്യ സജ്നയും ചേർന്നാണ് ഷോയിൽ എത്തിയത്. ഇവർക്ക് അധികനാൾ ഷോയിൽ തുടരാൻ സാധിച്ചില്ലയെങ്കിലും ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന ഷോയിൽ കഴിഞ്ഞ ദിവസം ഫിറോസ് അതിഥിയായി എത്തിയിരുന്നു. ‘ഡേഞ്ചറസ് ബോയ്സ് എന്ന പരിപാടിയുടെ അവതാരകനായി എത്തിയതോടെയാണ് ഫിറോസിനെ പ്രേക്ഷകർ അറിഞ്ഞ് തുടങ്ങിയത്.

അതിനു ശേഷം ഒരു ഡാൻസർ കൂടിയായ ഫിറോസ് ‘തില്ലാന തില്ലാന’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തുകയും വിജയം നേടുകയും ചെയ്തിരുന്നു. ഇതുപോലെ പല റിയാലിറ്റി ഷോകളിൽ ഫിറോസ് പങ്കടുക്കകയും വിജയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം എംജി ശ്രീകുമാറിനോട് ചില തുറന്ന് പറച്ചിൽ ഫിറോസ് നടത്തിയിരുന്നു. എംജി ശ്രീകുമാറാണ് പറഞ്ഞ് തുടങ്ങിയത്, താൻ അവധി സമയങ്ങളിൽ അമേരിക്കൽ യാത്രകൾ നടത്താറുണ്ട് എന്നും ആ സമയത്ത് ഒരിക്കൽ നടൻ ബാബു ആന്റണിയെ കണ്ടിരുന്നു എന്നും അപ്പോൾ ബാബു തന്നോട് ചോദിച്ചു, ഫിറോസ് എവിടെയാണ് എന്ന് അറിയുമോ എന്ന്, പക്ഷെ അറിയില്ല എന്ന് പറഞ്ഞു എന്നും കൂടാതെ തനിക്ക് ഒരുപാട് ഇഷ്ടപെട്ട ഒരാളുകൂടിയാണ് ഫിറോസ് എന്നും താൻ ബാബു അന്റോണിയോട് പറഞ്ഞു എന്നും എംജി പറയുന്നു…

അപ്പോഴാണ് ഫിറോസ് ആ സംഭവം പറഞ്ഞ് തുടങ്ങുന്നത്. അതിനൊരു കാരണമുണ്ട്. താൻ ‘ഡേഞ്ചറസ് ബോയ്സ് എന്ന പരിപാടി ചെയ്യുന്ന സമയത്ത് താൻ അദ്ദേഹത്തെ പറ്റിക്കാം എന്ന് വിചാരിച്ച് അന്ന് അദ്ദേഹത്തിന്റെ മേക്കപ്പ് റൂമിൽ ചെന്ന് ബാബു ചേട്ടനെ ഇറിറ്റേറ്റ്‌ ചെയ്യുന്ന എല്ലാ കാര്യങ്ങളും  ചെയ്തിരുന്നു എന്നും, ഇത് കൂടാതെ  ഫിറ്റ്‌സ് വരുന്നതായും താൻ അഭിനയിച്ചുവെന്നും പക്ഷെ ഇതെല്ലം അന്ന്  അദ്ദേഹത്തെ ഏറെ  ചൊടിപ്പിച്ചിരുന്നു എന്നും ഫിറോസ് പറയുന്നു. ഇത് കാരണം അവിടെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി, ഈ ഷോ ഞാൻ ടെലികാസ്റ് ചെയ്യില്ല എന്ന് പറഞ്ഞിട്ടും അദ്ദേഹം സമാധാനപ്പെടുന്നില്ലായിരുന്നു, ബാബു ചേട്ടന് എന്നെ കൈ വെച്ചാലെ അടങ്ങൊത്തുള്ള എന്ന ഘട്ടം വരെ എത്തിയപ്പോൾ ഞാൻ പറഞ്ഞു എന്നെ തൊട്ടാൽ ഞാനും തിരിച്ചു തരുമെന്ന്, ഞാൻ ആ പറഞ്ഞത് ഇപ്പോഴും ചേട്ടന്റെ മനസ്സിൽ ഉണ്ടെന്നും, ശ്രീകുമാർ സാർ പറഞ്ഞ് ഈ പ്രശ്‌നം ഒന്ന് സോൾവ് ആക്കി തരണമെന്നും ഫിറോസ് പറയുന്നു….

കൂടാതെ താൻ പല തൊഴിലുകൾ ചെയ്‌തു നോക്കി പക്ഷെ ഒന്നിലും രെക്ഷപെട്ടില്ല എന്നും ഫിറോസ് പറയുന്നു. ജീവിതത്തിൽ താൻ ഒരുപാട് കഷ്ടപ്പാടുകൾ അഭവിച്ചിരുന്നു ഈ ഇടക്ക് താനൊരു കഫ്തീരിയ തുടങ്ങി പക്ഷെ അത് പൊട്ടി പാളീസായി പോയി എന്നും ഫിറോസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *