സുരേഷ് ഗോപി എന്ന വ്യക്തി ലോകത്ത് ഒരാളോട് മാത്രമെ ദ്രോഹം ചെയ്തിട്ടുള്ളൂ, അത് അദ്ദേഹത്തോട് മാത്രമാണ് ! അദ്ദേഹത്തിന് തന്നെയാണ് പലപ്പോഴും തിരിച്ചടികള്‍ ഉണ്ടാവുന്നത് ! രമേശ് പിഷാരടി !

മലയാള സിനിമ രംഗത്ത് ഇന്ന് ഏറെ ആരാധകരുള്ള താരമാണ് മിമിക്രി ആർട്ടിസ്റ്റ് കൂടിയായ രമേശ് പിഷാരടി, ഇപ്പോഴിതാ അദ്ദേഹം നടൻ സുരേഷ്‌ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, സുരേഷ് ഗോപി എന്ന വ്യക്തി ലോകത്ത് ഒരാളോട് മാത്രമെ ദ്രോഹം ചെയ്തിട്ടുള്ളൂ.അത് അദ്ദേഹത്തോട് മാത്രമാണെന്നാണ് പിഷാരടി പറയുന്നത് വാക്കുകൾ ഇങ്ങനെ, സുരേഷേട്ടന്‍ ചെയ്യുന്നതും പറയുന്നതുമായ കാര്യം കൊണ്ട് അദ്ദേഹത്തിന് തന്നെയാണ് പലപ്പോഴും തിരിച്ചടികള്‍ ഉണ്ടാവുന്നത്. വേറെ ആര്‍ക്കും അദ്ദേഹം ഉപദ്രവം ചെയ്തിട്ടില്ല. മറിച്ച്‌ പലരെയും സഹായിച്ചിട്ടുണ്ട്.

എന്റെ സിനിമ ഒക്കെ ഇറങ്ങുന്ന സമയത്തും  മിമിക്രി സംഘടനയിലും എല്ലാം സുരേഷ് ഗോപി ചേട്ടന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. രാഷ്‌ട്രീയം ഓരോരുത്തരുടെ വിശ്വാസമാണ്. അതും വ്യക്തിത്വവും കൂട്ടിക്കുഴയ്‌ക്കാന്‍ കഴിയില്ല. നല്ല ഒരു മനുഷ്യനാണ് എന്നതിനപ്പുറം ആളുകളുടെ വ്യക്തിത്വത്തെ കുറിച്ചോ രാഷ്‌ട്രീയത്തെ കുറിച്ചോ പറയാന്‍ ഞാനാളല്ല’, എന്നാണ് രമേഷ് പിഷാരടി പറഞ്ഞത്.

അതുപോലെ തനിക്ക് സിനിമയിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നും  2 ലക്ഷം രൂപ എല്ലാ കാലവും മിമിക്രി കലാകാരന്മാരുടെ സഘടനയായ ‘MAA'( Mimicry Artist association). നൽകുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. കോവിഡ് മഹാമാരി സമയത്ത് അവരുടെ കഷ്ടതകൾ കണ്ടാണ് അദ്ദേഹം അന്ന് അങ്ങനെയൊരു തീരുമാനമെടുത്തത്,  അത് മുടങ്ങാതെ തന്നെ സുരേഷ് ഗോപി ചെയ്യുന്നുമുണ്ട്, ഇതിനെ കുറിച്ച് ഇതിനുമുമ്പ് രമേശ് പിഷാരടി പങ്കുവെച്ച ഒരു കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓർമയുണ്ടാവും ഈ മുഖം. നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്ക്. ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും എന്ന്  സുരേഷ് ഗോപി പറഞ്ഞിരുന്നു. ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് ‘MAA'( Mimicry Artist association).

ഇപ്പോൾ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ  പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് ‘2 ലക്ഷം രൂപ’ ഞങ്ങളുടെ ഈ  സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും,സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ എന്റെ വ്യക്തിപരമായ പേരിലും നന്ദി. അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് ഓർമയുണ്ടോ ഈ മുഖം ” MAA എന്ന സംഘടന പറയട്ടെ. എന്നും ഓർമയുണ്ടാകും ഈ മുഖം… എന്നും പിഷാരടി കുറിച്ചു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *