ഹിന്ദുമതത്തെ വിമര്‍ശിക്കുമ്പോൾ ഹിന്ദുക്കള്‍ ബിജെപിയാകും ! ജയ് ശ്രീറാം വിളിച്ചാല്‍, അമ്പലത്തിൽ പോയാൽ അപ്പോൾ നമ്മൾ സംഘിയാകും ! രമേശ് പിഷാരടി പറയുന്നു !
ഇപ്പോഴിതാ ആദ്യമായി ലോകസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി ഒരു തരാമ വിരിഞ്ഞതിനു ശേഷം കേരളത്തിലെ പല രാഷ്ട്രീയ പാർട്ടികളും കേരളത്തിലെ ബിജെപി പാർട്ടിയുടെ നിലവിലെ സ്വാധീനത്തെ കുറിച്ച് ചർച്ചകൾ നടത്തുകയാണ്, ഈ സാഹചര്യത്തിൽ ഇപ്പോഴതാ കടുത്ത കോൺഗ്രസ്സ് അനുഭാവിയായ രമേശ് പിഷാരടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
ബിജെപി പാർട്ടിയെ വിമര്ശിക്കുന്നതിന് പകരം ഇപ്പോൾ ആളുകൾ ഹിന്ദു മതത്തെയാണ് വിമർശിക്കുന്നത്, അത് പാടില്ലാ എന്നാണ് രമേശ് പറയുന്നത്, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, നല്ലൊരു മനുഷ്യൻ ആയതുകൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചത്. സുരേഷ് ഗോപി പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ പാർട്ടിയെ നോക്കൂ എന്നു പറയുന്നത് ഒരു പ്രശ്നമുള്ള കാര്യമാണ്, അത് ശരിയല്ല. ബിജെപിയെ വിമർശിക്കുന്നത് തെറ്റില്ല. പക്ഷേ ബിജെപിയെ വിമർശിക്കുമ്പോൾ അത് കൃത്യമായി രാഷ്‌ട്രീയപരമാകണം. എന്നാല്‍ അത് ഹിന്ദു വിമർശനം ആകുന്നു. അപ്പോള്‍, സ്വാഭാവികമായും നിഷ്പക്ഷമായി ചിന്തിക്കുന്ന ഹിന്ദുക്കള്‍ ബിജെപി ആകും.
“ഹിന്ദു ഒരു മതമാണ്, അവർക്ക് അവരുടേതായ വിശ്വാസങ്ങളുണ്ട്. ഇപ്പോള്‍, ജയ് ശ്രീറാം എന്ന് ഞാൻ വിളിച്ചാല്‍ ഉടനെ ചോദിക്കും. ‘നീ ബിജെപിക്കാരൻ ആണല്ലേ’. ഞാൻ ഒരു അമ്പലത്തിൽ പോയാല്‍ സംഘിയാവും. രക്ഷാബന്ധൻ എത്രയോ വർഷങ്ങളായി ഭാരതത്തില്‍ നടക്കുന്ന ഒരു ചടങ്ങാണ്. എന്നാല്‍ രക്ഷാബന്ധൻ കെട്ടിയ ഒരാളെ ചാപ്പ കുത്തുന്നു. ഈ സാമാന്യവല്‍ക്കരണം ഇവിടെയുണ്ട്, അത് മാറണം, രാഷ്ട്രീയപരമായി വിമർശനം ഉന്നയിക്കുമ്പോൾ അവിടെ ഒരിക്കലും മതം ഉണ്ടാകരുത്, എന്നും രമേശ് പിഷാരടി പറഞ്ഞു.
പാർട്ടി പരമായി തനിക്ക് സുരേഷ് ഗോപിയോട് വിയോജിപ്പ് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ വിജയം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു എന്നാണ് രമേശ് പറയുന്നത്, എനിക്ക് എന്റെ സ്‌കൂൾ കാലഘട്ടം മുതൽ തുടങ്ങിയ ആരാധനയാണ് സുരേഷേട്ടനോട്. അന്ന് ഉച്ചത്തിൽ സംസാരിക്കുന്ന പ്രതികരിക്കുന്ന അടി ഇടി ബഹളങ്ങളിൽ ഒക്കെ ഇടപെടുന്ന, കള്ളനും പോലീസും കളിക്കുമ്പോൾ ആളുകൾ പോലീസ് ആകാൻ വാശി പിടിക്കും എന്ന് പറയുന്ന പോലെ അത്തരത്തിൽ ഉള്ള പോലീസ് വേഷം ചെയ്തു വന്നിട്ടുള്ള ഒരാൾ ആണ് സുരേഷേട്ടൻ.
സി,നിമകൾ പലതും കണ്ടിട്ടുണ്ട് എങ്കിലും വ്യക്തി പരമായ ചില കാര്യങ്ങളിൽ പിന്നീട് ഒരു അടുപ്പം തോന്നുമല്ലോ. അതിൽ ഒരു കാര്യം തൃശൂരിൽ പ്രചാരണത്തിന് പോകണം. അവിടെ സുരേഷേട്ടൻ മത്സരിക്കുന്നുണ്ട്. ഞാൻ എന്റെ പരിചയത്തിൽ ഉള്ളവർ മത്സരിക്കുന്ന എവിടെയും പ്രചാരണത്തിന് പോകാറില്ല.
അന്ന് അവിടെ പദ്മജ ചേച്ചിയാണ് മത്സരിക്കുന്നത്. അങ്ങനെ ഞാൻ സുരേഷേട്ടനെ വിളിച്ച് ചോദിച്ചു, സുരേഷേട്ടനെതിരെ ഞാൻ പ്രചാരണത്തിന് വന്നോട്ടെ എന്ന്. അദ്ദേഹം എന്നോട് പറഞ്ഞ മറുപടി സധൈര്യം നീ വന്നോളൂ എന്നാണ്. ഒരു നടൻ എന്ന നിലയിൽ അല്ലാതെ ഒരു ജനനായകൻ എന്ന നിലയിൽ പറയാൻ പറ്റുന്ന ഒരു മാതൃകയാണ് സുരേഷേട്ടൻ എന്നും രമേശ് പിഷാരടി പറയുന്നു.
Leave a Reply