പി സി ജോർജ് ബിജെപിയിൽ ! മകൻ ഷോണിനൊപ്പം ഡൽഹിയിൽ അം​ഗത്വം സ്വീകരിച്ചു!

കേരളം രാഷ്ട്രീയത്തിൽ പിസി ജോർജ് എന്ന പേര് എക്കാലവും പ്രതിധ്വനിക്കുന്ന ഒന്നാണ്, ഇപ്പോഴിതാ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിൽ വളരെ സുപ്രധാനമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ്. പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയും കേരള ജനപക്ഷം സെക്യൂലര്‍ നേതാവുമായി പി.സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹവും മകന്‍ ഷോണ്‍ ജോര്‍ജും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഇതോടെ കേരള ജനപക്ഷം സെക്യൂലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. ബി.ജെ.പി. കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്നാണ് ജോര്‍ജിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

മ,ന്ത്രി വി മുര,ളീധരൻ അടക്കം പല പ്രമുഖരും സന്തോഷം അറിയിച്ച് എത്തുന്നുണ്ട്. പി.സി ജോര്‍ജി,ന്‍റെ ബിജെപി പ്രവേശനത്തോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്നും ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാർട്ടി തീരുമാനമെടുക്കുമെന്ന് പിസി ജോർജ് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ അഞ്ച് എംപിമാർ ബിജെപിക്ക് സംസ്ഥാനത്ത് നിന്നും ഉണ്ടാകും. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പിസി ജോർജ് പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *