കോൺഗ്രസിനൊപ്പം നിൽക്കുന്ന എന്നത് നമ്മൾ മക്കൾക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും നല്ല കാര്യം ! രമേശ് പിഷാരടി ! ചിഹ്നം സംപ്രക്ഷിക്കാനാണ് ഇവിടെ ചിലർ പെടാപാട് പെടുന്നത് !

കേരളം ഈ വരുന്ന 26 ന് പോളിങ് ബൂത്തിലേക്ക് പോകുകയാണ്, ലോകസഭാ സ്ഥാനാർത്ഥികൾ എല്ലാം തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള അവസാന തയ്യാറെടുപ്പുകളിലാണ്, അവസാന നിമിഷം സെലിബ്രറ്റികളെ കൊണ്ട് വോട്ട് ചോദിപ്പിക്കുന്നത് ഇപ്പോൾ സർവ്വ സാധാരമാണ്, ഷൈലജ ടീച്ചർക്കുവേണ്ടി കമൽ ഹാസൻ വരെ വോട്ട് ചോദിച്ച് എത്തിയിട്ടുണ്ട്, അതുപോലെ ഷാഫി പറമ്പിലിന് വേണ്ടി നടൻ രമേശ് പിഷാരടിയും ബിജെപിക്ക് വേണ്ടി മല്ലിക സുകുമാരൻ ശോഭന തുടങ്ങിയ വമ്പൻ താരങ്ങളും കളത്തിലിറങ്ങിട്ടുണ്ട്.

ഇപ്പോഴിതാ രമേശ് പിഷാരടിയുടെ പ്രസംഗത്തിലെ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, കോണ്‍ഗ്രസിനൊപ്പം നില്‍ക്കുക എന്നത് തന്റെ മക്കളോട് ചെയ്യുന്ന ഏറ്റവും നല്ല കാര്യമെന്ന് നടന്‍ രമേഷ് പിഷാരടി. വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് അദ്ദേഹത്തിന്റെ വൈറല്‍ പ്രസംഗം. മതം മാത്രമല്ല, നമ്മള്‍ മാത്രമാണ് ശരിയെന്ന ചിന്തയോടെ മറ്റുള്ളവരെ അംഗീകാതിരിക്കുന്നതും വര്‍ഗീയതയാണെന്ന് രമേഷ് ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലും സംസ്ഥാനത്തും ഇന്ന് എതിര്‍ ശബ്ദങ്ങളുയരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതുപോലെ പാർട്ടി അണികളോട് നമ്മുടെ ചിഹ്നം സംപ്രക്ഷിക്കണം എന്ന് ദേശിയ നേതാവ് വരെ പരസ്യമായി വിളിച്ചുപറയുമ്പോൾ, അവരുടെ തന്നെ ഒരു പരസ്യ വാചകം കേട്ടാണ് എനിക്ക് അതിശയം തോന്നിയത്. ഇടത് ഉണ്ടെങ്കിലേ കേരളം ഉള്ളുവെന്ന്, എന്തൊരു ആത്മവിശ്വാസമാണ് ഇവരുടേത് എന്നും രമേശ് പിഷാരടി പരിഹസിച്ചിരുന്നു. അതേസമയം തൃശൂർ സ്ഥാനാർഥികൂടിയായ സുരേഷ് ഗോപിയെ കുറിച്ച് രമേശ് പറഞ്ഞ വാക്കുകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എനിക്ക് എന്റെ സ്‌കൂൾ കാലഘട്ടം മുതൽ തുടങ്ങിയ ആരാധനയാണ് സുരേഷേട്ടനോട്, സിനിമകൾ പലതും കണ്ടിട്ടുണ്ട് എങ്കിലും വ്യക്തി പരമായ ചില കാര്യങ്ങളിൽ പിന്നീട് ഒരു അടുപ്പം തോന്നുമല്ലോ. അതിൽ ഒരു കാര്യം തൃശൂരിൽ പ്രചാരണത്തിന് പോകണം. അവിടെ സുരേഷേട്ടൻ മത്സരിക്കുന്നുണ്ട്. ഞാൻ എന്റെ പരിചയത്തിൽ ഉള്ളവർ മത്സരിക്കുന്ന എവിടെയും പ്രചാരണത്തിന് പോകാറില്ല. പക്ഷെ അന്ന് അവിടെ പദ്മജ ചേച്ചിയാണ് മത്സരിക്കുന്നത്. അങ്ങനെ ഞാൻ സുരേഷേട്ടനെ വിളിച്ച് ചോദിച്ചു, സുരേഷേട്ടനെതിരെ ഞാൻ പ്രചാരണത്തിന് വന്നോട്ടെ എന്ന്. അദ്ദേഹം എന്നോട് പറഞ്ഞ മറുപടി സധൈര്യം നീ വന്നോളൂ എന്നാണ്. ഒരു നടൻ എന്ന നിലയിൽ അല്ലാതെ ഒരു ജനനായകൻ എന്ന നിലയിൽ പറയാൻ പറ്റുന്ന ഒരു മാതൃകയാണ് സുരേഷേട്ടൻ എന്നും രമേശ് പിഷാരടി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *