‘സുരേഷ് ഏട്ടാ നിങ്ങൾ മുത്താണ്’ ! പറഞ്ഞ വാക്ക് പാലിക്കുന്ന എത്ര പേരുണ്ട് ഇന്നത്തെ സമൂഹത്തിൽ ! പറഞ്ഞതുപോലെ ആ സഹായം എത്തി ! പിഷാരടിയുടെ പോസ്റ്റ് വൈറലാകുന്നു !

മലയാളികൾക്ക് എന്നും പ്രിയങ്കരനായ ആളാണ് നടൻ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായി പലർക്കും അദ്ദേഹത്തോട് അഭിപ്രയവ്യത്യാസങ്ങൾ ഉണ്ടെങ്കിലും വ്യക്തിപരമായി എന്നും ഏവരും ഹൃയത്തോട് ചേർത്ത് നിർത്തിയിരിക്കുന്ന ആളാണ് സുരേഷ് ഗോപി. അതിനു കാരണം അകമഴിഞ്ഞ് സഹായിക്കാനുള്ള അദ്ദേഹത്തിന്റെ ആ മാനസാണ്. ഒരുപാട് സഹായങ്ങൾ അദ്ദേഹം ചെയ്തുകൊണ്ട് ഇരിക്കുന്നു, ഇപ്പോഴിതാ നടനും സംവിധായകനുമായ രമേശ് പിഷാരടി പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ  മാധ്യമങ്ങളിൽ  ഏറെ ശ്രദ്ധ നേടുന്നത്.

പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ, ഓർമയുണ്ടാവും ഈ മുഖം. നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്ക്. ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും എന്ന്  സുരേഷ് ഗോപി പറഞ്ഞിരുന്നു. ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് ‘MAA'( Mimicry Artist association).

ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ഷോയിൽ ഒരുരൂപ പോലും  പ്രതിഫലം വാങ്ങാതെ എത്തി, സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും തമാശകൾ പറഞ്ഞും, അനുകരിച്ചും അദ്ദേഹത്തിന്റെ വിലപ്പെട്ട  സമയം ചിലവിട്ട  സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം ഞാൻ ആ പറഞ്ഞത്. ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും എന്നത്.

എന്നാൽ ഇപ്പോൾ ഞങളെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ  പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് ‘2 ലക്ഷം രൂപ’ ഞങ്ങളുടെ ഈ  സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും,സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ എന്റെ വ്യക്തിപരമായ പേരിലും നന്ദി. അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് ഓർമയുണ്ടോ ഈ മുഖം ” MAA എന്ന സംഘടന പറയട്ടെ. എന്നും ഓർമയുണ്ടാകും ഈ മുഖം… എന്നും പിഷാരടി കുറിച്ചു….

നിറഞ്ഞ സ്വീകാര്യതയാണ് ഇപ്പോൾ പിഷാരടിയുടെ ഈ വാക്കുകൾക്ക് ലഭിക്കുന്നത്, അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഒരു വീതം അത് ദുരിതം അനുഭവിക്കുന്ന കലാകാരന്മാർക്ക് നൽകാം എന്ന് പറഞ്ഞതും അത് ഓർത്ത് കൃത്യമായി നൽകിയതും ചെയ്തത്  മാതൃകാപരമായ ഒരു കാര്യം തന്നെയാണ്, സാധാരണ താരങ്ങളുടെ കണക്ക് ഒരു പരസ്യങ്ങളിലോ ഒന്നിന്റെയും ബ്രാൻഡ് പോലും അല്ലാത്ത ആ മനുഷ്യന്റെ ഇപ്പോഴത്തെ ആകെ വരുമാന മാർഗം ഈ സിനിമ മാത്രമാണ്, സിനിമ ഇല്ലാതിരുന്ന സമയത്ത് തന്റെ മകളുടെ ഫീസ് അടക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു എന്നും സുരേഷ്  ഗോപി തുറന്ന് പറഞ്ഞിരുന്നു, ഈ മനസിന് മുന്നിൽ കയ്യടിക്കുകയാണ് ഇപ്പോൾ ഓരോ കലാകാരന്മാരും ആരാധകരും.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *